Activate your premium subscription today
കോഴിക്കോട്∙ സൂപ്പർലീഗ് കേരളയിലെ കരുത്തൻമാർ ഏറ്റുമുട്ടുന്ന നോർത്ത് മലബാർ ഡാർബി ഇന്ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ലീഗ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ കാലിക്കറ്റ് എഫ്സിയും രണ്ടാംസ്ഥാനക്കാരായ കണ്ണൂർ വോറിയേഴ്സ് എഫ്സിയുമാണ് ഇന്നു രാത്രി 7.30ന് ഏറ്റുമുട്ടുന്നത്.
കൊച്ചി ∙ സെമിഫൈനൽ ഉറപ്പാക്കിയ ആവേശവുമായി സൂപ്പർ ലീഗ് കേരളയിൽ ഫോഴ്സ കൊച്ചി എഫ്സി ഇന്നു തൃശൂർ മാജിക് എഫ്സിയെ നേരിടും. രാത്രി 7.30 നു കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് പോരാട്ടം. മത്സരം സ്റ്റാർ സ്പോർട്സിലും (ഫസ്റ്റ്) ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. ഗൾഫ് മേഖലയിൽ മനോരമ മാക്സിൽ ലൈവ് സ്ട്രീമിങ് ആസ്വദിക്കാം.
സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്ക് ആശ്വാസ ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ലീഗിലെ ഒന്നാമന്മാരായ കാലിക്കറ്റ് എഫ്സിയെയാണ് അവസാന സ്ഥാനക്കാരായ തൃശൂർ തോല്പിച്ചത് (1-0). ആദ്യ പകുതിയിൽ കെ.പി. ഷംനാദാണ് വിജയഗോൾ നേടിയത്. എട്ട് കളികളിൽ രണ്ട് സമനില മാത്രമുണ്ടായിരുന്ന തൃശൂരിന് ലീഗിലെ ആദ്യ വിജയത്തിന് ഒൻപതാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നു. അഞ്ച് പോയിന്റാണ് തൃശൂരിന്റെ സമ്പാദ്യം. നേരത്തേ തന്നെ സെമി ഫൈനൽ ഉറപ്പിച്ച കാലിക്കറ്റ് എഫ്സി ഒൻപത് കളികളിൽ 16 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.
തിരുവനന്തപുരം ∙ സെമി ഫൈനൽ സ്ഥാനത്തേക്കുള്ള പോരാട്ടം സജീവമാക്കി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ കൊമ്പുകുത്തിച്ച് ഫോഴ്സ കൊച്ചി (3-1). തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കൊച്ചിക്കായി ഡോറിയൽട്ടൻ ഗോമസ് രണ്ടും റോഡ്രിഗസ് ഒരു ഗോളും സ്കോർ ചെയ്തു. ഓട്ടിമർ ബിസ്പോയുടെ ബൂട്ടിൽ നിന്നായിരുന്നു കൊമ്പൻസിന്റെ ആശ്വാസ ഗോൾ.
കൊച്ചി ∙ ഒരങ്കം പോലും തോൽക്കാതെ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കറ്റ് എഫ്സി പടയോട്ടം തുടരുന്നു. അവസരങ്ങളേറെ സൃഷ്ടിച്ചെങ്കിലും ഫൈനൽ തേഡിൽ കളി മറന്ന ഫോഴ്സ കൊച്ചിയെ കാലിക്കറ്റ് മറികടന്നത് അവസാന നിമിഷ ഗോളിൽ (1–0).
കോഴിക്കോട് ∙ തോൽവിയറിയാതെ കുതിച്ച കണ്ണൂർ വോറിയേഴ്സിന് സ്വന്തം മൈതാനത്ത് തിരുവനന്തപുരം കൊമ്പൻസിനു മുന്നിൽ അടിപതറി. സൂപ്പർലീഗ് കേരള ഫുട്ബോളിന്റെ എട്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ 2–1നാണ് തിരുവനന്തപുരം കണ്ണൂരിനെ തോൽപിച്ചത്. ആദ്യപകുതിയിൽ 1–0ന് പിന്നിലായിരുന്ന തിരുവനന്തപുരം രണ്ടാം പകുതിയിലാണ് കളി കൈപ്പിടിയിലൊതുക്കിയത്.
മഞ്ചേരി (മലപ്പുറം)∙ എല്ലാവരും കണ്ണടച്ചുപോയ സ്കൂൾ ഗ്രൂപ്പ് ഫോട്ടോ പോലെയായിരുന്നു ഇന്നലെ തൃശൂർ മാജിക് എഫ്സി. മുന്നേറ്റനിര കണ്ണടച്ചു. മധ്യനിര കണ്ണടച്ചു. പ്രതിരോധനിരയ്ക്കു കണ്ണടച്ചു തുറക്കാനുള്ള സമയം മലപ്പുറം എഫ്സി കൊടുത്തതുമില്ല. ഒടുവിൽ പയ്യനാട്ടെ സ്കോർ ബോർഡിന്റെ ഫൈനൽ ക്ലിക്കെടുത്തപ്പോൾ മലപ്പുറം എഫ്സി 3 തൃശൂർ മാജിക് എഫ്സി–0. ഹോംഗ്രൗണ്ടിൽ ആദ്യ ജയം നേടിയതിന്റെ സന്തോഷം മലപ്പുറത്തിന്. ഒരു കളി പോലും ഇതുവരെ ജയിക്കാനാകാത്തതിന്റെ സങ്കടം തൃശൂരിനു തുടരും.
മലപ്പുറം ∙ സൂപ്പർ ലീഗ് കേരള ഫുട്ബോൾ എട്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ മലപ്പുറം എഫ്സിയും തൃശൂർ മാജിക് എഫ്സിയും ഇന്നു നേർക്കുനേർ. വൈകിട്ട് 7.30നു മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണു മത്സരം. പോയിന്റ് പട്ടികയിൽ മലപ്പുറം 5–ാം സ്ഥാനത്തും തൃശൂർ 6–ാം സ്ഥാനത്തുമാണ്. 3 മത്സരങ്ങൾ മാത്രം ശേഷിക്കെ, സെമി ഫൈനൽ സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്.
കൊച്ചി ∙ കേരളത്തിന്റെ ‘സ്വന്തം പിള്ളേർ’ പന്തടിച്ച് ഉന്മാദിക്കുന്ന കാഴ്ചയായി സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ മാറിക്കഴിഞ്ഞു. ഒന്നും രണ്ടുമല്ല, 93 താരങ്ങളാണു കേരളത്തിലെ ആദ്യ പ്രഫഷനൽ ഫുട്ബോൾ ലീഗിലെ തനി മലയാളികൾ! അതിൽ 52 പേർ സന്തോഷ് ട്രോഫി ഉൾപ്പെടെ കളിച്ച സീനിയർ താരങ്ങൾ. ശേഷിച്ച 41 പേരും അണ്ടർ 23 താരങ്ങൾ. പുതിയ താരങ്ങളുടെ വളർച്ചയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്രയേറെ യുവതാരങ്ങളെ വിവിധ ടീമുകളിലായി ഉൾപ്പെടുത്തിയത്.
സൂപ്പർ ലീഗ് കേരളയിലെ ഫോഴ്സ കൊച്ചി - കണ്ണൂർ വാരിയേഴ്സ് മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കളിയുടെ ആദ്യപകുതിയിൽ പ്രഗ്യാൻ ഗോഗോയിയുടെ ബൂട്ടിൽ നിന്നാണ് കണ്ണൂരിന്റെ ഗോൾ പിറന്നത്. രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത് ഡോറിയൽട്ടൺ കൊച്ചിയുടെ സമനില ഗോൾ നേടി. ഏഴ് കളികളിൽ 13 പോയിന്റുള്ള കണ്ണൂർ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇത്രയും കളികളിൽ 10 പോയിന്റുള്ള കൊച്ചി മൂന്നാമത്.
മഞ്ചേരി∙ പെരുമഴയിൽ നടന്ന കളിയിൽ തൃശൂർ മാജിക് എഫ്സിയെ രണ്ട് ഗോളിന് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് സൂപ്പർ ലീഗ് കേരളയിൽ രണ്ടാം ജയം കുറിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇരുപകുതികളിലായി ബിപ്സോ ഓട്ടിമർ, ഷിഹാദ് എന്നിവരാണ് കൊമ്പൻസിനായി ഗോൾ നേടിയത്. ഏഴ് കളികളിൽ കൊമ്പൻസിന് ഒൻപത് പോയിന്റായി. ലീഗിൽ ഇതുവരെ ജയം നേടാൻ കഴിയാത്ത തൃശൂർ ഏഴ് കളികളിൽ രണ്ട് പോയിന്റ് മാത്രം നേടി അവസാന സ്ഥാനത്തു തുടരുകയാണ്.
മലപ്പുറം ∙ സൂപ്പർ ലീഗ് കേരളയിൽ പയ്യനാട് സ്റ്റേഡിയത്തിൽ ഇന്നലെ നടക്കേണ്ടിയിരുന്ന മലപ്പുറം എഫ്സി - ഫോഴ്സ കൊച്ചി എഫ്സി മത്സരം പ്രതികൂല കാലാവസ്ഥ കാരണം ഉപേക്ഷിച്ചു. മത്സരം സമനിലയായി (0-0) പരിഗണിച്ച് ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ഇന്നലെ വൈകിട്ടു പെയ്ത കനത്ത മഴയിൽ മൈതാനത്തു വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. കളിക്കാർക്കു പരുക്കേൽക്കാൻ സാധ്യതയുള്ളതിനാലാണ് മത്സരം ഉപേക്ഷിച്ചത്.
തിരുവനന്തപുരം∙ സൂപ്പർ ലീഗ് കേരളയിൽ ഗോൾക്ഷാമമാണെന്ന പരാതിക്ക് ഇതാ ഒരു താൽക്കാലിക പരിഹാരം. പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാർ തമ്മിലുള്ള ആവേശപ്പോരാട്ടത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ ഗോൾമഴയിൽ നനച്ച് കാലിക്കറ്റ് എഫ്സിയുടെ തേരോട്ടം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കാലിക്കറ്റിന്റെ വിജയം. ആദ്യപകുതിയിൽ കാലിക്കറ്റ് എഫ്സി എതിരില്ലാത്ത മൂന്നു ഗോളുകൾക്കു മുന്നിലായിരുന്നു.
കണ്ണൂർ∙ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂർ വോറിയേഴ്സ് എഫ്സിയുടെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്നു നടന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കണ്ണൂർ തകർത്തു. മത്സരത്തിന്റെ നാലാം മിനിറ്റിൽത്തന്നെ ലീഡു നേടിയ തൃശൂരിനെ, പിന്നിൽനിന്ന് തിരിച്ചടിച്ചാണ് കണ്ണൂർ വീഴ്ത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.
സൂപ്പർ ലീഗ് കേരളയിലെ തിരുവനന്തപുരം കൊമ്പൻസ് - മലപ്പുറം എഫ്സി പോരാട്ടം സമനിലയിൽ. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. മലപ്പുറത്തിനായി അലക്സിസ് സാഞ്ചസും കൊമ്പൻസിനായി പകരക്കാരൻ വൈഷ്ണവും സ്കോർ ചെയ്തു. ബ്രസീലിയൻ താരങ്ങളെ നായകസ്ഥാനം ഏൽപ്പിച്ചാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. അനസ് എടത്തൊടികയുടെ അഭാവത്തിൽ ആൾഡലിർ മലപ്പുറത്തെയും പാട്രിക് മോട്ട തിരുവനന്തപുരത്തെയും നയിച്ചു.
പയ്യനാട് (മലപ്പുറം)∙ തൃശൂർ മാജിക് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കൊച്ചി ഫോഴ്സ എഫ്സി സൂപ്പർ ലീഗ് കേരളയുടെ പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. 74–ാം മിനിറ്റിൽ കൊച്ചി ക്യാപ്റ്റനും ടുണീഷ്യൻ താരവുമായ സയ്യിദ് മുഹമ്മദ് നിദാലാണ് ഗോൾ നേടിയത്. കൊച്ചിയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്.
സൂപ്പർ ലീഗ് കേരള പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സും കാലിക്കറ്റ് എഫ്സിയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. സ്പാനിഷ് താരം അഡ്രിയാൻ സെർദിനേറോ കണ്ണൂർ ടീമിനായും പകരക്കാരൻ പി.എം. ബ്രിട്ടോ കാലിക്കറ്റ് ടീമിനായും സ്കോർ ചെയ്തു. മത്സരത്തിന്റെ മുഴുവൻ ഗെയിറ്റ് കളക്ഷനും ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് സഹായധനമായി നൽകുമെന്നു സംഘാടകർ അറിയിച്ചു.
കൊച്ചി ∙ ആദ്യ പകുതിയിൽ മദിച്ചു കയറിയ തിരുവനന്തപുരം കൊമ്പൻസിനെ ഫോഴ്സ കൊച്ചി മുട്ടുകുത്തിച്ചതു രണ്ടാം പകുതിയിലെ ഇരട്ട പ്രഹരത്തിൽ. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച കൊച്ചിക്കു സൂപ്പർ ലീഗ് കേരളയിൽ (എസ്എൽകെ) ആദ്യ ജയം. കൊച്ചിക്കായി കുമാർ പാസ്വാൻ രാഹുലും (62) ബ്രസീലിയൻ താരം ഡോറിയെൽറ്റനും (76) ഗോൾ കണ്ടെത്തിയപ്പോൾ കൊമ്പൻസിന്റെ ഏക ഗോൾ മാർക്കോസ് വിൽഡറുടെ (40) ബൂട്ടിൽ നിന്ന്. പോയിന്റ് പട്ടികയിൽ കൊച്ചി നാലാം സ്ഥാനത്തേക്കു കയറിയപ്പോൾ കൊമ്പൻസ് മൂന്നാം സ്ഥാനത്ത് തുടരുന്നു.
സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് അവസാന മത്സരത്തിൽ ഫോഴ്സ കൊച്ചിക്ക് ജയം. തിരുവനന്തപുരം കൊമ്പൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫോഴ്സ കൊച്ചി തോൽപ്പിച്ചത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ
മഞ്ചേരി∙ സൂപ്പർ ലീഗ് കേരളയിൽ പയ്യനാട് സ്റ്റേഡിയത്തിലെ സ്വന്തം കാണികൾക്കു മുന്നിൽ ഒരു വിജയത്തിനായുള്ള മലപ്പുറം എഫ്സിയുടെ കാത്തിരിപ്പ് നീളുന്നു; ഒപ്പം തോൽവിയറിയാതെ കണ്ണൂർ വോറിയേഴ്സിന്റെ അജയ്യ മുന്നേറ്റം തുടരുന്നു. ഇന്നു നടന്ന ആവേശപ്പോരാട്ടത്തിൽ മലപ്പുറം എഫ്സിയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി കണ്ണൂർ രണ്ടാം വിജയം കുറിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കണ്ണൂരിന്റെ വിജയം. വിജയത്തോടെ നാലു കളികളിൽനിന്ന് എട്ടു പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്തെത്തി. അത്ര തന്നെ കളികളിൽനിന്ന് ഓരോ ജയവും സമനിലയും സഹിതം നാലു പോയിന്റുമായി നാലാം സ്ഥാനത്താണ് മലപ്പുറം.
കോഴിക്കോട്∙ സൂപ്പർ ലീഗ് കേരളയിലെ ആവേശപ്പോരിൽ കരുത്തരായ കാലിക്കറ്റ് എഫ്സിയെ സമനിലയിൽ തളച്ച് തൃശൂർ മാജിക് എഫ്സി. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ നാലു ഗോളുകളും പിറന്നത്. 49–ാം മിനിറ്റില് മുഹമ്മദ് റിയാസും 81–ാം മിനിറ്റിൽ പി.എം. ബ്രിട്ടോയുമാണു കാലിക്കറ്റിനായി ഗോളുകൾ നേടിയത്. എന്നാൽ രണ്ടാം പകുതിയുടെ
തിരുവനന്തപുരം∙ മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ മൂന്നാം റൗണ്ട് അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും കണ്ണൂർ വോറിയേഴ്സും സമനിലയിൽ (1-1) പിരിഞ്ഞു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ അൻപത്തിയേഴാം മിനിറ്റിൽ കാമറൂൺ താരം ഏണസ്റ്റൻ ലവ്സാംബ കണ്ണൂർ വോറിയേഴ്സിനായി ഗോൾ നേടി. കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ ഗണേശനാണ് തിരുവനന്തപുരം കൊമ്പൻസിനായി സമനില ഗോൾ നേടിയത്.
മഞ്ചേരി (മലപ്പുറം) ∙ കളംനിറഞ്ഞു കളിച്ചെങ്കിലും തൃശൂർ മാജിക് എഫ്സിയുടെ പ്രതിരോധപ്പൂട്ടിൽ മലപ്പുറം എഫ്സി കുടുങ്ങിയതോടെ സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരം ഗോൾരഹിത സമനിലയായി (0–0). മൂന്നു കളികളിൽ ഒരു പോയിന്റെങ്കിലും നേടാനായതിന്റെ സന്തോഷം തൃശൂരിന്.
കോഴിക്കോട്∙ സൂപ്പർ ലീഗ് കേരള ഫുട്ബോളില് ഫോഴ്സ കൊച്ചി എഫ്സിക്ക് രണ്ടാം സമനില. കാലിക്കറ്റ് എഫ്സിക്കെതിരായ പോരാട്ടത്തിൽ, ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. 42–ാം മിനിറ്റിൽ ഗനി അഹമ്മദ് നിഗം കാലിക്കറ്റിനെ മുന്നിലെത്തിച്ചപ്പോൾ, 75–ാം മിനിറ്റിൽ ഗുബോ സെഫേലോ
തിരുവനന്തപുരം∙ സൂപ്പര് ലീഗ് കേരളയിലെ അരങ്ങേറ്റ മത്സരത്തിൽ തിരുവനന്തപുരം കൊമ്പന്സിനു വിജയം. തൃശൂർ മാജിക് എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു തിരുവനന്തപുരം തോല്പിച്ചത്. വിഷ്ണു ടി.എം (15–ാം മിനിറ്റ്), പാപുവയ് (69) എന്നിവരാണ് തിരുവനന്തപുരത്തിന്റെ ഗോൾ
പയ്യനാട് (മഞ്ചേരി) ∙ സൂപ്പർ ലീഗ് കേരളയിലെ ‘മലബാർ ഡെർബി’യിൽ ആതിഥേയരായ മലപ്പുറം എഫ്സിയെ മൂന്നടിയിൽ തകർത്ത് കാലിക്കറ്റ് എഫ്സിയ്ക്ക് ആദ്യ വിജയം. കാലിക്കറ്റിന്റെ ഗനി അഹമ്മദ് നിഗം ഇരട്ടഗോളുകളും (22–ാം മിനിറ്റ്, 90+7 മിനിറ്റ്), കെർവെൻസ് ബെൽഫോർട്ട് ഒരു ഗോളും നേടി(62-ാം മിനിറ്റ്). സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ അഞ്ചാം മത്സരത്തിലാണ് മലപ്പുറത്തെ എതിരില്ലാത്ത 3 ഗോളുകൾക്ക് കാലിക്കറ്റ് പരാജയപ്പെടുത്തിയത്.
കോഴിക്കോട് ∙ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കോഴിക്കോട്ടെ രണ്ടാം മത്സരവും സമനില. ഇന്നലെ നടന്ന മത്സരത്തിൽ കണ്ണൂർ വോറിയേഴ്സും ഫോഴ്സ കൊച്ചിയും 1–1ന് സമനിലയിൽ പിരിഞ്ഞു. കോർപറേഷൻ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന കാലിക്കറ്റ് –തിരുവനന്തപുരം മത്സരവും സമനിലയായിരുന്നു (1–1).
കോഴിക്കോട് ∙ സൂപ്പർ ലീഗ് കേരളയിൽ സ്വന്തം മൈതാനത്ത് ആദ്യ മത്സരത്തിനിറങ്ങിയ കാലിക്കറ്റ് എഫ്സിയെ സമനിലയിൽ പിടിച്ച് തിരുവനന്തപുരം കൊമ്പൻസ്. ഗാലറിയിൽ നിറഞ്ഞു കവിഞ്ഞ സ്വന്തം ആരാധകർക്കു മുന്നിൽ ജയവുമായി തുടങ്ങാമെന്ന പ്രതീക്ഷയോടെയാണ് കാലിക്കറ്റ് എഫ്സി കളിക്കാനിറങ്ങിയത് സംഭവബഹുലമായ ആദ്യപകുതിയും മെല്ലെപ്പോക്കിന്റെ രണ്ടാംപകുതിയും പിന്നിട്ടപ്പോൾ ഫലം സമനില.
മലപ്പുറം∙ സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടീമായ മലപ്പുറം എഫ്സിയുടെ സഹ ഉടമയായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സഞ്ജു ടീമിന്റെ സഹ ഉടമകളിലൊരാളായി മാറിയതായി മലപ്പുറം എഫ്സി ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പ്രഖ്യാപിച്ചത്.
പയ്യനാട് (മഞ്ചേരി) ∙ സൂപ്പർ ലീഗ് കേരള രണ്ടാം മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ 2–1ന് തകർത്ത് കണ്ണൂർ വോറിയേഴ്സ് എഫ്സിക്ക് തകർപ്പൻ തുടക്കം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്നശേഷം മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു കണ്ണൂരിന്റെ വമ്പൻ തിരിച്ചു വരവ്. 36–ാം മിനിറ്റിൽ മുൻ ഇന്ത്യൻ താരം
തിരുവനന്തപുരം∙ സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസ് ടീമിന്റെ ടൈറ്റിൽ സ്പോൺസറായി അദാനി ഗ്രൂപ്പ്. കൊമ്പൻസും അദാനിയും തമ്മിലുള്ള മൂന്ന് വർഷത്തേക്കുള്ള സഹകരണം ഇന്ന് തിരുവനന്തപുരത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുഖ്യാതിഥിയായ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ലോഗോ അവതരിപ്പിച്ചപ്പോൾ ആന്റണി രാജു
മലപ്പുറം ∙ സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ രണ്ടാം മത്സരത്തിൽ ഇന്ന് കണ്ണൂർ വോറിയേഴ്സ് എഫ്സി തൃശൂർ മാജിക് എഫ്സിയെ നേരിടും. വൈകിട്ട് 7.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ ഫോഴ്സ കൊച്ചി എഫ്സിയെ മലപ്പുറം എഫ്സി 2–0ന് തോൽപിച്ചിരുന്നു.
കൊച്ചി∙ സൂപ്പര് ലീഗ് കേരളയുടെ പ്രഥമ സീസണിലെ ഉദ്ഘാടന മത്സരത്തിൽ മലപ്പുറം എഫ്സിക്കു വിജയം. ഫോഴ്സ കൊച്ചി എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു മലപ്പുറം തകര്ത്തുവിട്ടത്. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും.
കൊച്ചി ∙ കേരളത്തിലെ ആദ്യത്തെ പ്രഫഷനൽ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഇന്നുമുതൽ. ആദ്യ പോരാട്ടം മലപ്പുറം എഫ്സിയും ഫോഴ്സ കൊച്ചി എഫ്സിയും തമ്മിൽ. കിക്കോഫ് ഇന്നു രാത്രി 8ന് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. ഫൈനലും കൊച്ചിയിൽത്തന്നെ; നവംബർ 10ന്. 6 ടീമുകൾ, 4 സ്റ്റേഡിയങ്ങൾ. 33 മത്സരങ്ങൾ. വിദേശ, ഇന്ത്യൻ താരങ്ങളുടെ നിര. നിക്ഷേപകരായി ചലച്ചിത്ര, വ്യവസായ, കായിക മേഖലകളിൽ നിന്നുള്ള പ്രമുഖർ. സംസ്ഥാനത്തെ 6 നഗരങ്ങളിലെ ടീമുകൾ തമ്മിലുള്ള മത്സരം ഫുട്ബോൾ പ്രേമികളെ സ്റ്റേഡിയങ്ങളിൽ എത്തിക്കുമെന്നാണു പ്രതീക്ഷ.
സൂപ്പർ ലീഗ് കേരളയ്ക്ക് നാളെ (സെപ്റ്റംബർ 7) കൊടിയേറും. കേരള ഫുട്ബോളിലെ വമ്പനാരെന്നു തെളിയിക്കാനുള്ള പോരാട്ടത്തിൽ കളത്തിലിറങ്ങുന്നത് 6 ടീമുകളാണ്. ഫുട്ബോൾ ആവേശത്തിൽ ആറാടാനൊരുങ്ങുന്ന ആ ടീമുകളെ പരിചയപ്പെട്ടാലോ...
പേയ്ടിഎം ഇൻസൈഡർ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ മത്സരങ്ങളുടെ ടിക്കറ്റിങ് പാർട്നർ. ടിക്കറ്റുകൾ https://insider.in ൽ ലഭ്യമാണ്. 99 രൂപ മുതലാണു നിരക്കുകൾ. 1499 രൂപയ്ക്കു വിഐപി ടിക്കറ്റുകൾ ലഭിക്കും. വ്യക്തിഗത ടിക്കറ്റുകൾക്കു പുറമേ പാക്കേജുകളും ലഭ്യമാണ്. 349 രൂപയ്ക്കു ഫാമിലി ടിക്കറ്റ് വാങ്ങാം.
ഫുട്ബോൾ ആരാധകർ ഏറെ കാത്തിരുന്ന സൂപ്പർ പാസ് തിരുവനന്തപുരത്ത് ദ്വിദിന പര്യടനം നടത്തി. കനത്ത മഴയെ അവഗണിച്ച് കുടുംബങ്ങളും കുട്ടികളും അടങ്ങിയ ആരാധകവൃന്ദം ഫുട്ബോൾ ആവേശം നെഞ്ചിലേറ്റി. തിരുവിതാംകൂർ രാജകുടുംബാംഗമായ ഗൗരി പാർവതി ബായി കവടിയാർ സ്ക്വയറിൽ ഉദ്ഘാടനം ചെയ്തു.
പ്രഥമ സൂപ്പര് ലീഗ് കേരള (എസ്എല്കെ) ടൂര്ണമെന്റിനുള്ള കാലിക്കറ്റ് എഫ്സിയുടെ 30 അംഗ ടീമില് ആറ് വിദേശ താരങ്ങളും അഞ്ച് ദേശീയ താരങ്ങളും. ജിജോ ജോസഫ് ടുട്ടു നയിക്കുന്ന ടീമിലെ 19 പേര് കേരളത്തില് നിന്നുള്ള കളിക്കാരാണ്. രണ്ട് മാസം നീണ്ടുനില്ക്കുന്ന ലീഗിന് ഈ ശനിയാഴ്ച തുടക്കമാകും.
കോഴിക്കോട് ∙ സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയെ നയിക്കാൻ സന്തോഷ് ട്രോഫിയിൽ മലയാളക്കരയുടെ വിജയനായകനായ ജിജോ ജോസഫ് ടുട്ടു. ഇന്നലെ കോഴിക്കോട്ട് കടപ്പുറത്ത് നടന്ന ടീം ലോഞ്ചിങ്ങിലാണ് ക്യാപ്റ്റനായി ജിജോ ജോസഫിനെ പ്രഖ്യാപിച്ചത്. 2021ൽ സന്തോഷ്ട്രോഫി നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായ ജിജോ തൃശൂർ സ്വദേശിയാണ്. ഗോകുലം കേരള എഫ്സിയുടെ മുൻതാരവുമായിരുന്നു.
സൂപ്പർ ലീഗ് കേരളയിൽ (എസ്എൽകെ) മത്സരിക്കുന്ന മലപ്പുറം എഫ്സിയുടെ ലോഞ്ചിങ് പ്രമുഖ വ്യവസായി എം.എ.യൂസഫലി നിർവഹിച്ചു. മലപ്പുറം എംഎസ്പി മൈതാനിയിൽ ആയിരക്കണക്കിനു ഫുട്ബോൾ ആരാധകരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ആറു വിദേശതാരങ്ങൾ ഉൾപ്പെടെ 27 അംഗ സ്ക്വാഡാണ് പ്രഥമ എസ്എൽകെയിൽ മലപ്പുറം എഫ്സിക്കായി കച്ചമുറുക്കുന്നത്.
മലപ്പുറം ∙ ഉരുൾപൊട്ടിയൊഴുകിയ വയനാടിന്റെ വേദനകൾക്കു സാന്ത്വനമേകാൻ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇന്നു കാൽപന്തുരുളും. വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി നടക്കുന്ന ചാരിറ്റി മത്സരത്തിൽ ഐ ലീഗ് ചാംപ്യന്മാരായ കൊൽക്കത്ത മുഹമ്മദൻസും സൂപ്പർ ഇലവനും തമ്മിലുള്ള മത്സരത്തിന്റെ കിക്കോഫ് വൈകിട്ട് 7.30ന്.
കൊച്ചി ∙ കേരള ഫുട്ബോളിൽ കോടിക്കിലുക്കവുമായി സൂപ്പർ ലീഗ് കേരള (എസ്എൽകെ). ജേതാക്കൾക്ക് ഒരു കോടി രൂപയാണു സമ്മാനം. റണ്ണറപ്പിന് 50 ലക്ഷം രൂപയും. 6 ടീമുകൾ പങ്കെടുക്കുന്ന ലീഗിനായി നിക്ഷേപകരുടെ മുതൽമുടക്ക് ഏകദേശം 60 കോടിയോളം രൂപയാണ്. മഹീന്ദ്രയാണ് ടൈറ്റിൽ സ്പോൺസർ. ഐഎസ്എൽ, ഐ–ലീഗ് ടീമുകളിലേക്കുള്ള പ്ലാറ്റ്ഫോം ആയി എസ്എൽകെ മാറുമെന്നു കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു.
കൊച്ചി ∙ പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ (എസ്എൽകെ) ഫോഴ്സ കൊച്ചി എഫ്സിയെ മുൻ ഇന്ത്യൻ ഗോൾകീപ്പർ സുഭാഷിഷ് റോയ് ചൗധരി നയിക്കും. കേരളത്തിലെ വളർന്നു വരുന്ന കളിക്കാർക്കു ദേശീയ, രാജ്യാന്തര ഫുട്ബോൾ ലീഗുകളിലേക്കു വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന ‘ഫീഡർ ലീഗ്’ ആകുകയാണ് എസ്എൽകെ ലക്ഷ്യമിടുന്നതെന്നു ടീം സഹ ഉടമ കൂടിയായ നടൻ പൃഥ്വിരാജ് പറഞ്ഞു.
കൊച്ചി ∙ പന്തുകൾ സഞ്ചരിക്കുകയാണ്; കാഞ്ഞങ്ങാട്ടുനിന്ന് കൊച്ചിയിലേക്ക്. സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോളിന്റെ പ്രചാരണാർഥം കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ടുനിന്ന് 17ന് ആരംഭിച്ച ‘ഫുട്ബോൾ പാസ് റിലേ’ ഉദ്ഘാടന ദിനമായ സെപ്റ്റംബർ 7ന് കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ എത്തുമ്പോഴേക്കും 1000 കിലോമീറ്റർ പൂർത്തിയാകും. വിവിധ ജില്ലകളിലെ 75 കേന്ദ്രങ്ങളിലൂടെയാണ് ഫുട്ബോൾ പാസ് റിലേ കടന്നു പോവുക. കലൂർ സ്റ്റേഡിയത്തിൽ റിലേ പൂർത്തിയാകുമ്പോഴേക്കും ഒരു ലക്ഷം പേർ സൂപ്പർ പാസിൽ പങ്കാളികളാകുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.
കൊച്ചി ∙ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ആദ്യ പതിപ്പിൽ ബൂട്ടു കെട്ടുന്നതു പത്തിലേറെ രാജ്യങ്ങളിൽ നിന്നുള്ള ഫുട്ബോൾ താരങ്ങൾ. സെപ്റ്റംബർ 7നു ലീഗിനു കിക്കോഫ് വിസിൽ മുഴങ്ങുന്നതോടെ കേരളം ആഗോള ഫുട്ബോളിന്റെ ചെറിയൊരു കളിക്കളമാകും. മുപ്പതിലേറെ വിദേശ കളിക്കാരാണ് 6 സൂപ്പർ ലീഗ് ടീമുകളിലായി കളിക്കുന്നത്. കൂടുതലും ബ്രസീൽ, സ്പെയിൻ താരങ്ങൾ. ലീഗിലെ ആദ്യ പോരാട്ടത്തിൽ ഫോഴ്സ കൊച്ചി എഫ്സിയും മലപ്പുറവും എഫ്സിയും ഏറ്റുമുട്ടും. ഏഴിനു രാത്രി 7.30നു കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കിക്കോഫ്.
ഒരു ഫുട്ബോൾ മൈതാനം, മത്സരം പുരോഗമിക്കുന്നതിനിടെ ഇരു ടീമുകളുടെയും ആരാധകർ ആവേശത്തോടെ ആർപ്പുവിളിക്കുന്നു. ഗാലറിയുടെ വിഐപി ബോക്സിൽ ടീം ഉടമകളായ പൃഥ്വിരാജും ആസിഫ് അലിയും ഇരിക്കുന്നു. ക്യാമറക്കണ്ണുകൾ ഇവർക്ക് നേരെ തിരിയുമ്പോൾ ചിരിയോടെ ഇരുവരും കൈവീശുന്നു, കാണികൾ കൂടുതൽ ആവേശത്തിലാകുന്നു... – ഏതെങ്കിലും സ്പോർട്സ് സിനിമയ്ക്കു വേണ്ടിയുള്ള തിരക്കഥയിലെ സീൻ അല്ല ഇത്. ഒരു മാസത്തിനിപ്പുറം കേരളത്തിൽ യഥാർഥത്തിൽ അരങ്ങേറാൻ പോകുന്ന ഒരു രംഗത്തിന്റെ ഏകദേശ വിവരണം മാത്രമാണ്. അതെ, കേരളത്തിന്റെ ഹൃദയത്തുടിപ്പായ കാൽപ്പന്തുകളിയെയും അങ്ങനെ സിനിമയിൽ എടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ പ്രഫഷനൽ ഫ്രാഞ്ചൈസി ഫുട്ബോൾ ലീഗായ ‘സൂപ്പർ ലീഗ് കേരള’യ്ക്കു (എസ്എൽകെ) ‘സെലിബ്രറ്റി’ സ്റ്റാറ്റസ് നൽകിയാണ് പൃഥ്വിരാജും ആസിഫ് അലിയും ലീഗിന്റെ ഭാഗമാകുന്നത്. 2024 സെപ്റ്റംബർ ആദ്യവാരം കിക്കോഫ് നടത്താൻ ഒരുങ്ങുന്ന ലീഗിലേക്കു ചലച്ചിത്ര രംഗത്തു നിന്നു കോടികളുടെ നിക്ഷേപമാണ് ഒഴുകുന്നത്. നടനും സംവിധായകനും നിർമാതാവുമായ പൃഥ്വിരാജാണു ലീഗിലെ ആദ്യ ‘താര’ നിക്ഷേപകൻ. ‘ഫോഴ്സ കൊച്ചി എഫ്സി’യുടെ സഹ ഉടമ ആയാണ് അദ്ദേഹം മലയാള ചലച്ചിത്ര ലോകത്തിനു മുന്നിൽ പുതിയ നിക്ഷേപ സാധ്യത തുറന്നത്. അതിനു പിന്നാലെ, ചലച്ചിത്ര നിർമാതാവും വിതരണക്കാരനുമായ ലിസ്റ്റിൻ സ്റ്റീഫൻ ‘തൃശൂർ റോർ’ ടീമിന്റെ ഭൂരിപക്ഷ ഓഹരി പങ്കാളിയായി. എസ്എൽകെ ടീമായ കണ്ണൂർ വാരിയേഴ്സിലാണ് ആസിഫ് അലി നിക്ഷേപം നടത്തിയത്. കേരളത്തിലെ ആറു നഗരങ്ങൾ കേന്ദ്രീകരിച്ച്
കൊച്ചി ∙ ചലച്ചിത്ര താരം പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും സഹഉടമകളായി എത്തിയതോടെ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ടീമായ കൊച്ചി പൈപ്പേഴ്സ് എഫ്സിയുടെ പേരിലും മറ്റും മാറ്റം. പേരിൽ നിന്നു ‘പൈപ്പേഴ്സ്’ ഒഴിവാക്കാനാണു തീരുമാനം. തൽക്കാലം കൊച്ചി എഫ്സി എന്ന പേരിൽ അറിയപ്പെടുമെങ്കിലും വൈകാതെ പുതിയ പേരു പ്രഖ്യാപിക്കും.
കൊച്ചി ∙ കേരളത്തിൽ പ്രഫഷനൽ ഫുട്ബോൾ ടീം സഹ ഉടമയാകുന്ന ആദ്യ ചലച്ചിത്ര താരമായി പൃഥ്വിരാജ്. സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ടീമായ കൊച്ചി പൈപ്പേഴ്സിൽ അദ്ദേഹം ഓഹരി പങ്കാളിത്തമെടുത്തതായാണു സൂചന. നേരത്തെ, തൃശൂർ റോർസ് ടീമിൽ ഓഹരി പങ്കാളിത്തമെടുക്കാൻ നിലവിലെ ഉടമകളുമായി അദ്ദേഹം ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. തുടർന്നാണു കൊച്ചി ടീമിൽ പങ്കാളിത്തത്തിനായി ശ്രമിച്ചതും വിജയിച്ചതും.
ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് കൺവൻഷൻ സെന്റർ. രാത്രി 7.15. അതിവിശാലമായ ബോൾറൂമിലെ കൂറ്റൻ ഡിജിറ്റൽ സ്ക്രീനിൽ തെളിഞ്ഞു; സൂപ്പർ ലീഗ് കേരള! കളമൊരുങ്ങി, ടീമുകൾ നിരന്നു, ഇനി പ്രഫഷനൽ ഫ്രാഞ്ചൈസി ഫുട്ബോളിന്റെ കളിയാവേശം നിറയുന്ന ‘സൂപ്പർ ലീഗ് കേരള’യുടെ (എസ്എൽകെ) കിക്കോഫിനു കാത്തിരിക്കാം. 45 ദിവസം നീളുന്ന ആദ്യ സീസണിനു സെപ്റ്റംബർ ആദ്യ വാരം തുടക്കം.