ADVERTISEMENT

മലയാളികളുടെ പ്രിയ നായികയാണ് പ്രയാഗാ മാർട്ടിൻ. ഫാഷൻ ലോകത്തും പ്രയാഗ താരമാണ്. മോഡേൺ ലുക്കിലും എത്‌നിക് ലുക്കിലും തിളങ്ങാൻ പ്രയാഗയ്ക്ക് അറിയാം. പൊതുവേദികളിൽ ഏറ്റവും സ്റ്റൈലിഷായി പ്രത്യക്ഷപ്പെടുന്ന യുവതാരം താരനിശകളിലും ശ്രദ്ധേയ സാന്നിധ്യമാണ്.

ഇപ്പോഴിതാ പ്രയാഗയുടെ ഒരു തകർപ്പൻ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്. വേറിട്ട ബ്രൈഡൽ നെറ്റ് ഗൗൺ അണിഞ്ഞ്, വൻ മേക്കോവറിലാണ് പ്രയാഗയുടെ ഫോട്ടോഷൂട്ട്.

ഏറെ പ്രത്യേകതകളുള്ളതാണ് ഗൗൺ. ഷോൾഡറുകളിൽ, തൂവലുകളെ ഒാർമ്മിപ്പിക്കുന്ന തരം അലുക്കുകൾ പിടിപ്പിച്ചിട്ടുള്ള പീച്ച് കളർ ഗൗണിൽ, പ്രത്യേക തരം കല്ലുകൾ കൊണ്ടുള്ള മനോഹരമായ വർക്കുകളാണുള്ളത്.

വശങ്ങളിലേക്ക് ഒഴുകിക്കിടക്കുന്ന തരത്തിലാണ് നെറ്റിന്റെ ക്രമീകരണം. ഗോൾഡൻ കളറിലുള്ള ചെറിയ വേസ്റ്റ് ബെൽറ്റും ഇതോടൊപ്പമുണ്ട്. ലളിതമെങ്കിലും സുന്ദരമാണ് ഗൗണ്‍.

prayaga-martin

സിംപിൾ ആൻഡ് ബ്യൂട്ടിഫുൾ മേക്കപ്പിലാണ് ഫോട്ടോഷൂട്ടിൽ പ്രയാഗ. ആഭരണമായി മൂക്കുത്തി മാത്രമാണ് ധരിച്ചിരിക്കുന്നത്. രഞ്ജിത്ത് രതിയപ്പനാണ് ഫോട്ടോഷൂട്ട് പകർത്തിയിരിക്കുന്നത്. പ്രയാഗയുടെ ചിത്രങ്ങള്‍ക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

പൃഥ്വിരാജ് നായകനാകുന്ന ‘ബ്രദേഴ്സ് ഡേ’യാണ് പ്രയാഗയുടെ പുതിയ ചിത്രം. മലയാളം ഹൃദയത്തിലേറ്റിയ യുവനായികയാണ് പ്രയാഗ മാർട്ടിൻ. മികച്ച കഥാപാത്രങ്ങളും വൻ വിജയങ്ങളുമായി ചുരുങ്ങിയ കാലത്തിനിടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ പ്രയാഗ ഇപ്പോൾ കന്നഡയിലേക്കും കടന്നു കഴിഞ്ഞു. സൂപ്പർസ്റ്റാർ ഗണേശിന്റെ നായികയായി പ്രയാഗയെത്തുന്ന കന്നഡ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com