Activate your premium subscription today
Sunday, Apr 20, 2025
പ്രപഞ്ചത്തിൽ കോടാനുകൂടി നക്ഷത്രങ്ങൾ ഉണ്ട്. അതിലെ ഒരു നക്ഷത്രമാണ് സൂര്യനും. അതിനെ ചുറ്റുന്ന ഗോളങ്ങളിൽ നാം അധിവസിക്കുന്ന ഭൂമിയും ഉൾപ്പെടുന്നു. ഭൂമിയിൽ ഗ്രഹങ്ങളും നക്ഷത്രങ്ങളും ചെലുത്തുന്ന സ്വാധീനമാണ് ജ്യോതിഷത്തിലെ പാഠ്യവിഷയം. ഓരോ ഗ്രഹത്തിനും ജ്യോതിഷശാസ്ത്രം പ്രത്യേകം പ്രത്യേകം കാരകത്വം കൽപ്പിച്ചിട്ടുണ്ട്.
അശ്വതി : വ്യാപാരം, മറ്റു ബിസിനസ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീര്ഘയാത്രകള് വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. ജീവിതപങ്കാളിയില്‍ നിന്ന് ഉറച്ച പിന്തുണ ലഭിക്കും. പ്രണയിതാക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാകാം.
2025 മാർച്ച് മാസം 29ന് ശനി കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്ക് പ്രവേശിക്കും. ഈ മാറ്റത്തോടെ ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം
2025 മാർച്ച് 29 ന് ശനി കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്ക് മാറും. ഉദ്ദേശം രണ്ടര വർഷം ശനി മീനത്തിൽ സഞ്ചരിക്കുന്നു. ഈ കാലയലയളവിൽ ഓരോ നാളുകാർക്കും അനുഭവത്തിൽ വരാനിടയുള്ള ഫലങ്ങൾ
ജ്യോതിഷത്തിൽ പരിഗണിക്കുന്ന നവഗ്രഹങ്ങളിൽ 6 ഗ്രഹങ്ങൾ ഒരു രാശിയിൽ സംയോജിക്കുന്ന നാളുകളാണ് ഇനി വരുന്നത് മാർച്ച് 29 ന് രാത്രി 10.39 മുതൽ മാർച്ച് 31 ഉച്ചയ്ക്ക് 1.46 വരെ 6 ഗ്രഹങ്ങൾ (സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ, ശനി, രാഹു) മീനം രാശിയിൽ ആയിരിക്കും.
1200 മേടമാസം 31ന് (2025 മേയ്14ന്) 41 നാഴിക 12വിനാഴികക്ക് വ്യാഴം ഇടവം രാശിയിൽ നിന്നും മിഥുനം രാശിയിലേക്ക് മാറുകയാണ് അതുപ്രകാരം ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ചു വേണം ഗുണദോഷഫലങ്ങൾ വിലയിരുത്തണം. മേടക്കൂറ് (അശ്വതി ഭരണി, കാർത്തിക 1/4 ): മേടക്കൂറുകാർക്ക്
ജ്യോതിഷത്തിൽ പരിഗണിക്കപ്പെടുന്നതും മനുഷ്യജീവിതത്തെ സാരമായി ബാധിക്കുന്നതുമായി കരുതപ്പെടുന്ന 9 ഗ്രഹങ്ങളിൽ വളരെ സാവധാനം സഞ്ചരിക്കുകയും വർഷത്തിലൊരിക്കലും രണ്ടര വർഷത്തിലൊരിക്കലും രാശിമാറ്റം നടത്തുകയും ചെയ്യുന്ന പ്രധാനപ്പെട്ട രണ്ട് ഗ്രഹങ്ങളാണ് വ്യാഴവും ശനിയും. ഈ രണ്ടു ഗ്രഹങ്ങളുടെയും രാശിമാറ്റത്താൽ പ്രാധാന്യം നിറഞ്ഞ വർഷമാണ് 2025.
2025 മാർച്ച് മാസം 28 വരെ ശനി നിൽക്കുന്നത് കുംഭം രാശിയിലാണ്. അടുത്ത ദിവസം മീനം രാശിയിലേക്ക് പ്രവേശിക്കും. ഈ മാറ്റത്തോടെ 3 കൂറുകാർക്ക് കഷ്ടതകൾ നീങ്ങി അപ്രതീക്ഷിത നേട്ടങ്ങൾ പ്രതീക്ഷിക്കാം.
ഒരു രാശിയിൽ കൂടുതൽ കാലം നിൽക്കുന്ന ഗ്രഹം ശനിയാണ്. ഏതാണ്ട് രണ്ടര വർഷം. ശനിയുടെ രാശിപകർച്ച കൊണ്ട് മാത്രം ഒരു ജാതകന്റെ ഫലം പൂർണമായി പറയുക അസാധ്യമാണ്. മറ്റ് ഗ്രഹങ്ങളുടെ ബലാബലവും ശനിയുടെ ബലാബലവും ജാതകാൽ ഉള്ള ബലവും ദശാപഹാരവും ഇങ്ങനെ ഒട്ടനവധി കാര്യങ്ങളെ അടിസ്ഥാനമാക്കി വിശകലനം ചെയ്തെങ്കിൽ മാത്രമെ ശനിയുടെ മാറ്റത്തെ പൂർണമായും അപഗ്രഥിക്കാൻ സാധിക്കുകയുള്ളൂ.
ഒരു വ്യക്തിയുടെ ജാതകത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം, ധനം, സന്താന ഗുണം,ഭാഗ്യം ദൈവാധീനം , അനുഭവയോഗങ്ങൾ, ലഭിക്കുന്ന അവസരങ്ങൾ , പ്രയോജനപ്പെടുത്താനുള്ള അവസ്ഥ ഇവയെല്ലാം വ്യാഴത്തിന്റെ അവസ്ഥ കൊണ്ട് ചിന്തിക്കാവുന്നതാണ്. മറ്റെല്ലാ ഗ്രഹസ്ഥിതികളും അനുകൂലമാണെങ്കിലും വ്യാഴത്തിന്റെ സ്ഥിതി ദോഷകരമാണെങ്കിൽ അനുഭവഗുണം കുറയും. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും ദൈവാധീനക്കുറവ് അനുഭവപ്പെടും.
Results 1-10 of 33
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.