Activate your premium subscription today
Monday, Apr 21, 2025
വാസ്തുശാസ്ത്രം ഒക്കെ നോക്കി വീട് നിർമ്മിച്ചാണ് താമസം തുടങ്ങിയത്. എന്നാൽ പ്രതീക്ഷിച്ചപോലെ ഐശ്വര്യം ഇല്ല, എല്ലാത്തിനും തടസ്സം, മനസമാധാനത്തോടെ താമസിക്കാൻ പറ്റുന്നില്ല എന്നിങ്ങനെയൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ചില സാഹചര്യത്തിൽ നാം വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളാവും പ്രതികൂല ഊർജത്തിനു കാരണം.
ചില നക്ഷത്രക്കാർക്ക് ജീവിതത്തിൽ ഭാഗ്യാനുഭവങ്ങൾ കൂടുതലായിരിക്കും. ജനനസമയത്തെ ഗ്രഹങ്ങളുടെ സ്ഥിതി അനുസരിച്ചു ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും ഈ 5 നക്ഷത്രക്കാർ സൗഭാഗ്യപൂർണമായ ജീവിതം നയിക്കുന്നവരായിരിക്കും.
വിഷുക്കണി കാണേണ്ടത് ഉണർന്നെഴുന്നേറ്റാലുടൻ എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ എത്ര മണിക്കാണ് ഉണർന്നെഴുന്നേൽക്കണ്ടത്, എത്ര മണിക്കാണ് കണി കാണേണ്ടത് എന്നതിനെക്കുറിച്ചൊക്കെ പഴമക്കാർക്കു വ്യക്തമായ ധാരണയുണ്ടായിരുന്നു. വിഷു ദിവസം മാത്രമല്ല, എല്ലാ ദിവസവും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കണം എന്ന് അഷ്ടാംഗഹൃദയം പോലുള്ള ആയുർവേദഗ്രന്ഥങ്ങൾ പറയുന്നു.
പാർവതീദേവിക്ക് പ്രാധാന്യമുള്ള ദിവസമാണു മീനമാസത്തിലെ പൂരം നാൾ. അതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. മഹാദേവനെ വരനായി ലഭിക്കാൻ പാർവതീദേവി കഠിന തപസ്സുകൾ അനുഷ്ഠിച്ചു പോന്നിരുന്നു. എന്നാൽ സതീവിയോഗത്താൽ ദുഃഖിതനായിരുന്ന ഭഗവാൻ ദേവിയുടെ പ്രാർഥന സ്വീകരിച്ചിരുന്നില്ല. ഇ
2025 മേയ് 14 ന് (1200 മേടമാസം 31 ന്) 41 നാഴിക 12 വിനാഴികക്ക് വ്യാഴം ഇടവം രാശിയിൽ നിന്നും മിഥുനം രാശിയിലേക്ക് മാറുകയാണ്. ഒരു വ്യക്തിയുടെ ജാതകത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഒരാളുടെ ജാതകത്തിലെ ഭാഗ്യം, ദൈവാധീനം, അനുഭവ യോഗങ്ങൾ ലഭിക്കുന്ന അവസരങ്ങൾ , പ്രയോജനപ്പെടുത്താനുള്ള അവസ്ഥ മുതലായവയെല്ലാം വ്യാഴത്തെ കൊണ്ട് ചിന്തിക്കാവുന്നതാണ്.
വിഘ്നനിവാരണനായ ഗണപതി ഭഗവാന് ചിങ്ങമാസത്തിലെ വിനായക ചതുർഥിയും തുലാമാസത്തിലെ തിരുവോണവും എല്ലാ മാസത്തിലെയും ആദ്യത്തെ വെള്ളിയാഴ്ചയും പോലെ പ്രധാനമാണ് മീന മാസത്തിലെ പൂരം. ഏത് കാര്യവും വിഘ്നം കൂടാതെ മംഗളകരമായി തീരുന്നതിനായി വിഘ്നേശ്വരനെ ഭക്തിയോടുകൂടി ആരാധിച്ച് പ്രസാദിപ്പിക്കേണ്ടതാണെന്ന് പറയപ്പെടുന്നു.
കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ 7–ാം ഉത്സവ ദിവസം നടക്കുന്ന അതിപ്രധാനവും അതിവിശിഷ്ടവും ലക്ഷക്കണക്കിന് സ്ത്രീ ഭക്തജനങ്ങൾ പങ്കെടുക്കുന്നതുമായ ചടങ്ങാണ് പൊങ്കാല. ദേവിയുടെ നക്ഷത്രമായ മീനമാസത്തിലെ മകം നാളിലാണ് പൊങ്കാല. പണ്ട് ദേവിയെ ഗുരുവും മന്ത്രമൂർത്തിയും ചേർന്ന് കരിക്കകം ദേശത്തേക്ക് കൊണ്ടുവന്ന് തറവാട് മുറ്റത്ത് പച്ചപന്തൽ കെട്ടി പ്രതിഷ്ഠ നടത്തിയ സമയത്ത് സ്ത്രീ ഭക്തജനങ്ങൾ ദേവിക്ക് പന്തൽ മുറ്റത്ത് മൺകലങ്ങളിൽ പായസം തയാറാക്കി നിവേദിക്കുകയുണ്ടായി.
മുഖസൗന്ദര്യത്തിന്റെ ലക്ഷണങ്ങളിൽ പല്ലുകളുടെ സ്ഥാനം മുൻനിരയിൽ തന്നെയാണ്. വരിയും നിരയുമൊത്ത മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകൾ പൊഴിക്കുന്ന ചിരി കണ്ടാണെന്നു തോന്നുന്നു പല കവിഹൃദയങ്ങളും ചിരിയെയും പല്ലിനെയും വർണിച്ചു നിരവധി വരികൾ എഴുതിയിട്ടുള്ളത്. പല്ലുകൾക്ക് സമൂഹം നൽകുന്ന പ്രാധാന്യം ഒന്നുകൊണ്ടു മാത്രമാണ് എത്ര വിലകൊടുത്തായാലും പല്ലുകളെ സംരക്ഷിക്കാൻ പലരും വലിയ വ്യഗ്രത കാണിക്കുന്നത്.
അശ്വതി: ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വ്രതമെടുക്കുക. വിഷ്ണു അഷ്ടോത്തരജപം നടത്തുക. വിഷ്ണുവിന് ജന്മ നാളിൽ പാൽപ്പായസം നിവേദിക്കുക.
ശ്രീ പഞ്ചമി എന്നും ശ്രീവ്രതം എന്നും അറിയപ്പെടുന്ന ലക്ഷ്മി പഞ്ചമി, ലക്ഷ്മി ദേവിയെ ആരാധിക്കുന്ന ദിവസമാണ്. സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയാണ് മഹാലക്ഷ്മി. ചൈത്ര മാസത്തിലെ ശുക്ലപക്ഷ പഞ്ചമിയിലാണ് ലക്ഷ്മി പഞ്ചമി ആഘോഷിക്കുന്നത്. ഏപ്രിൽ 02 നാണ് ഈ വർഷത്തെ ലക്ഷ്മീ പഞ്ചമി.
Results 1-10 of 1283
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.