ADVERTISEMENT

Activate your premium subscription today

ഓർമശക്തിയും സംഭാഷണ പ്രിയവുമാണ് കാർത്തിക നക്ഷത്രത്തിന്റെ സ്വഭാവമുദ്ര. ആഡംബരപ്രിയരായ ഈ നക്ഷത്രക്കാർ കല, രാഷ്ട്രീയം എന്നീ രംഗങ്ങളിൽ പ്രശസ്തി നേടും.  എരിവ്, പുളി രസങ്ങളോട് മമത കൂടുതലായിരിക്കും. പിതൃസ്വത്തിൽ അർഹമായ ഗുണഫലങ്ങൾ ലഭിക്കണമെന്നില്ല. പ്രവർത്തനനിരതരായ ഇവർക്ക് വിമർശനങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവ് കുറവാണ്. ഉടനേ പ്രതികരിച്ചില്ലെങ്കിലും മനസ്സിൽ അത് സൂക്ഷിക്കുന്ന പ്രകൃതക്കാരാണ്. പ്രത്യേകിച്ച് ഒന്നാം പാദത്തിൽ ജനിച്ചവർ.

 

കാര്‍ത്തിക നക്ഷത്രത്തില്‍ ജനിക്കുന്നവർ സത്യസന്ധരും ആരോഗ്യമുള്ളരും തേജസ്വികളും ആവും . ഒന്നിലധികം വീടുകൾ ഇവർക്കുണ്ടാകും. ഈ  നാളുകൾ പൊതുവെ വിദ്യാഭ്യാസ സമ്പന്നരായിരിക്കും. ജീവിതത്തിലുടനീളം സാമാന്യം ധനികരായിരിക്കാനാണു സാധ്യത.  

ദേവത: അഗ്നി

ഗണം: ആസുരം

ഭൂതം: ഭൂമി

മൃഗം: ആട്

പക്ഷി: പുള്ള്

വൃക്ഷം: അത്തി

Results 1-10 of 50

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×