ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന രാജ്യാന്തര ഓട്ടോ എക്സ്പോയാണ് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ. 2024 ലാണ് ഈ വാഹനഷോ ആദ്യമായി നടന്നത്. 2025 മുതൽ ഓട്ടോ എക്സ്പോയും ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയും ഒരുമിച്ചാണ് നടക്കുന്നത്. ഓട്ടോ എക്സ്പോയുടെ 17–ാം എഡിഷൻ മുതലാണ് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയുമായി ചേർന്ന് നടത്തുന്നത്.