ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിമാനകമ്പനിയാണ് എമിറേറ്റ്സ് എയർലൈൻ. ദുബായ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇൻവസ്റ്റ്മെന്റ് കോർപ്പറേഷനാണ് ഇതിന്റെ ഉടമസ്ഥർ. ഇത് മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയാണിത്. 1985 ഒക്ടോബർ 25നാണ് എമിറേറ്റ്സ് ആദ്യത്തെ സർവീസ് തുടങ്ങുന്നത്. 80 രാജ്യങ്ങളിലായി 150ലേറെ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നു. എമിറേറ്റ്സ് സ്കൈകാർഗോ എന്ന പേരിൽ കാർഗോ കമ്പനിയും സജീവമാണ്.