Activate your premium subscription today
തൃശൂർ ∙ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങിയ കെഎസ്ആർടിസി കണ്ടക്ടർ കൊല്ലം തേവലക്കര പടിഞ്ഞാറ്റക്കര തെക്ക് ഒറ്റമാംവിളയിൽ ശുഭകുമാരിയമ്മയുടെ (45) ഇരുകാലുകളും കണങ്കാലിനു മുകളിൽ അറ്റുപോയി. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.
തിരുവനന്തപുരം∙ 4 വർഷം കൊണ്ട് തിരുവനന്തപുരം–കാസർകോട് പാതയിലെ പരമാവധി വേഗം 130 കിലോമീറ്റർ ആക്കാൻ ലക്ഷ്യമിട്ട റെയിൽവേ ഒന്നര വർഷം പിന്നിടുമ്പോൾ 110 ൽ പോലും എത്തിക്കാൻ കഴിയാതെ കിതയ്ക്കുന്നു. ഒന്നര വർഷം കൊണ്ടു വേഗം 110 കിലോമീറ്ററും 4 വർഷം കൊണ്ടു 130 കിലോമീറ്ററുമാക്കുമെന്നായിരുന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ 2023 ഏപ്രിലിലെ പ്രഖ്യാപനം.
ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽ 2030ൽ ട്രാക്കിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി.
വർക്കല∙ മാതൃക റെയിൽവേ സ്റ്റേഷൻ പദവിയുള്ള ശിവഗിരി റെയിൽവേ സ്റ്റേഷൻ വികസനത്തിൽ പ്രധാന ഇനമായിരുന്ന രണ്ടു പ്ലാറ്റ്ഫോമുകളിലും പൂർണമായി റൂഫിങ് വേണമെന്ന ആവശ്യം ഇനിയും നടപ്പായില്ല. പ്ലാറ്റ്ഫോമിന്റെ രണ്ടറ്റത്തും റൂഫിങ് നടത്താതെ ഒഴിച്ചിട്ടിരിക്കുന്നതിൽ ട്രെയിൻ യാത്രക്കാർ ഇപ്പോഴും അമർഷം പങ്കുവെയ്ക്കുന്നു.
കൊച്ചി∙ ട്രെയിൻ യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമായിരുന്ന എറണാകുളം– ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസായി (06001– 06002) ആരംഭിക്കും. എറണാകുളം ജംക്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിൽ നിന്നു ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലേക്കും തിരികെയും ആഴ്ചയിൽ മൂന്നു ദിവസം വീതമാണു സർവീസ്. എറണാകുളത്തു നിന്നുള്ള
മനാമ ∙ ജിസിസി റെയിൽ നിർമാണത്തിന്റെ ഭാഗമായി ബഹ്റൈനിലെ ജനൈബിയ പ്രദേശത്ത് 17 പ്രോപ്പർട്ടികൾ ഏറ്റെടുക്കും.
ചെന്നൈ∙ നാഗർകോവിലിനു സമീപം പാർവതിപുരം മേഖലയിൽ റെയിൽവേ ട്രാക്കിൽ പാറക്കല്ലുകളും ചത്ത പശുവിന്റെ തലയോട്ടിയും സ്ഥാപിച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. തിരുനെൽവേലി ജംക്ഷനിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസ് ട്രെയിൻ (20924) നാഗർകോവിലിനടുത്ത് പാർവതിപുരം ഭാഗത്തിനുസമീപം സഞ്ചരിക്കുമ്പോൾ പെട്ടെന്ന് കല്ലുകളിൽ ഇടിക്കുകയും വലിയ ശബ്ദം കേൾക്കുകയും ചെയ്തു.
ചങ്ങനാശേരി ∙ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 5 കോടി രൂപ ചെലവഴിച്ച് ഒന്നാം ഘട്ട വികസനപ്രവർത്തനങ്ങളാണ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്. ഒന്നാം പ്ലാറ്റ്ഫോമിൽ ഗ്രാനൈറ്റ് പാകുന്നതിനുള്ള ജോലികൾ ആരംഭിച്ചു. റെയിൽവേ സ്റ്റേഷനിലേക്കുള്ള
തിരുവനന്തപുരം ∙ ആഗ്ര ഡിവിഷനിലെ പൽവാൽ – മഥുര സെക്ഷനിൽ നിർമാണ പ്രവൃത്തികൾ നടക്കുന്ന പശ്ചാത്തലത്തില് കേരളത്തിലൂടെ സഞ്ചരിക്കുന്ന 18 ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും 6 ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു. റദ്ദാക്കിയവയിൽ ഏറെയും പ്രതിവാര ട്രെയിനുകളാണ്. യാത്രക്കാർ ആവശ്യമായ ക്രമീകരണം നടത്തണമെന്നും റെയിൽവേ വ്യക്തമാക്കി.
മുംബൈ∙ ജോലിക്കിടെ ലോക്കൽ ട്രെയിനിൽ യുവതിയോടൊപ്പം നൃത്തമാടി റീൽസ് ചെയ്തതിനു പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പൊലീസ് ഉദ്യോഗസ്ഥൻ എസ്.എഫ്. ഗുപ്തയ്ക്കെതിരെയാണ് നടപടി. ഡ്യൂട്ടി സമയത്തുണ്ടായ കൃത്യവിലോപത്തിന് ഗുപ്തയോട് ഉന്നത ഉദ്യോഗസ്ഥർ വിശദീകരണംതേടി.
Results 1-10 of 59