Activate your premium subscription today
തിരുവനന്തപുരം∙ അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത സംബന്ധിച്ച് കേന്ദ്രനിര്‍ദേശങ്ങള്‍ കേരളം അംഗീകരിക്കില്ല. ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്നും ആദ്യഘട്ടത്തില്‍ സിംഗിള്‍ ലൈനുമായി മുന്നോട്ടുപോകാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിര്‍മാണ
തിരുവനന്തപുരം∙ അങ്കമാലി–എരുമേലി ശബരി റെയിൽവേയുമായി ബന്ധപ്പെട്ട ത്രികക്ഷി കരാർ 17ന് മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന ഓൺലൈൻ യോഗത്തിൽ ചർച്ചയാകും. പദ്ധതിയുമായി ബന്ധപ്പെട്ട് പകുതി ചെലവു വഹിക്കാമെന്ന് കേരളം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ത്രികക്ഷി കരാറിന്റെ പകർപ്പ് റെയിൽവേ സംസ്ഥാനത്തിന് കൈമാറിയിരുന്നു.
തിരുവനന്തപുരം∙ ശബരി റെയില്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഡിസംബര്‍ 17ന് ഓണ്‍ലൈനായാണു യോഗം. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കലക്ടര്‍മാരോട് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്കി.
തിരുവനന്തപുരം∙ വിഴിഞ്ഞം മുതൽ പുനലൂർ വരെ നീളുന്ന വ്യവസായ, സാമ്പത്തിക വളർച്ചാ മേഖല പ്രഖ്യാപനം നിർദിഷ്ട ശബരി റെയിൽ പാത വിഴിഞ്ഞത്തേക്കു നീട്ടാനുള്ള ശ്രമങ്ങൾക്കു വേഗം കൂട്ടിയേക്കും. അങ്കമാലി– എരുമേലി ശബരി പാത പുനലൂർ, നെടുമങ്ങാട് വഴി നീട്ടുകയാണ് ലക്ഷ്യം. ഗതാഗത, ലോജിസ്റ്റിക്സ്, വ്യവസായ പാർക്കുകൾ സംയോജിപ്പിച്ചുള്ള ഗ്രോത്ത് ട്രയാംഗിളിൽ റെയിൽവേ ഇടനാഴി പ്രധാന ഘടകമാണ്. ശബരി പാത റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി വിഴിഞ്ഞത്തേക്കു നീട്ടണമെന്ന് സംസ്ഥാന സർക്കാർ റെയിൽവേ ബോർഡിനു കത്തു നൽകിയിരുന്നു.
തിരുവനന്തപുരം ∙ അങ്കമാലി– എരുമേലി ശബരിപാത സംബന്ധിച്ചു കേരളം മുന്നോട്ടു വച്ച വ്യവസ്ഥകൾ ഒഴിവാക്കണമെന്നു റെയിൽവേ. ശബരി പദ്ധതിക്കു പണം കണ്ടെത്തണമെങ്കിൽ കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പകുതി ചെലവു വഹിക്കാൻ കേരളം വച്ചിരുന്ന ഉപാധി.
തിരുവനന്തപുരം ∙ അങ്കമാലി–എരുമേലി ശബരിപാത നടപ്പാക്കാൻ കേന്ദ്രം തയാറാണെന്ന് അറിയിച്ചതോടെ എരുമേലിയിൽനിന്നു പമ്പ വരെ നീട്ടാനുള്ള സാധ്യത കൂടി റെയിൽവേ പരിശോധിക്കും. മുൻപു കേന്ദ്ര വനം മന്ത്രാലയത്തിന്റെ എതിർപ്പു മൂലമാണു പാത എരുമേലി വരെയാക്കി ചുരുക്കിയത്. പമ്പ പാത ഭാവിയിൽ റാന്നി, പത്തനംതിട്ട, പുനലൂർ വഴി തിരുവനന്തപുരത്തേക്കു നീട്ടാമെന്ന പ്രതീക്ഷയുമുണ്ട്. റിസർവ് ബാങ്കും റെയിൽവേയുമായി ചേർന്നു ത്രികക്ഷി കരാർ ഒപ്പിട്ടു പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള നടപടി സംസ്ഥാന സർക്കാരാണ് എടുക്കേണ്ടത്.
കൊച്ചി ∙ കാൽ നൂറ്റാണ്ടിലധികമായി കാടുപിടിച്ചു കിടക്കുന്ന നിർദിഷ്ട അങ്കമാലി – ശബരി റെയിൽപാതയ്ക്ക് വീണ്ടും ജീവൻവയ്പിക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സർക്കാർ. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാരും റെയിൽവേയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്നുള്ള ഒരു ത്രികക്ഷി കരാറിലൂടെ പദ്ധതി നടപ്പാക്കാനുള്ള കരാർ തയാറാക്കാൻ േകരള റെയിൽ ഡവലപ്മെന്റ് കോർപറേഷന്, സംസ്ഥാന ഗതാഗത അഡീഷണൽ സെക്രട്ടറി കത്തു നൽകി.
തിരുവനന്തപുരം∙ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ 30 വർഷത്തിനിടെ പുതിയ റെയിൽവേ പാതകളൊന്നും ലഭിക്കാത്ത സംസ്ഥാനമായി കേരളം. കഴിഞ്ഞ 8 വർഷത്തിനിടയിൽ ആന്ധ്രയിൽ 350 കിലോമീറ്റർ, തെലങ്കാനയിൽ 285, കർണാടകത്തിൽ 318, തമിഴ്നാട്ടിൽ 405 എന്ന ക്രമത്തിൽ പുതിയ റെയിൽപാതകൾ നിർമിച്ചപ്പോഴാണ് കേരളത്തിന്റെ ഈ ദുരവസ്ഥ.
തിരുവനന്തപുരം∙ അങ്കമാലി–എരുമേലി ശബരിപാതയുടെ പകുതിച്ചെലവ് വഹിക്കാൻ തയാറാണെന്നു സംസ്ഥാന സർക്കാർ 3 വർഷം മുൻപേ ഉത്തരവിറക്കുകയും കേന്ദ്രത്തിനു കത്ത് നൽകുകയും ചെയ്തിട്ടും ഇക്കാര്യത്തിൽ കേരളം മറുപടി നൽകിയില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം തെറ്റെന്നു രേഖകൾ. സംസ്ഥാനം പലതവണ കേന്ദ്ര സർക്കാരിനു കത്ത്
Results 1-10 of 69