Activate your premium subscription today
Friday, Apr 18, 2025
പകരംതീരുവയെ ചൊല്ലി യുഎസും– ചൈനയും തമ്മിലുള്ള പോരാട്ടം മുറുകിയതോടെ താഴേക്ക് വീഴുകയാണ് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില. ക്രൂഡ് വില കുറഞ്ഞതോടെ രാജ്യത്തെ ഇന്ധനവിലയും കുറയുമെന്നാണ് ജനം പ്രതീക്ഷിച്ചത്. പക്ഷേ ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി രണ്ടു രൂപ വീതം വർധിപ്പിച്ചു എന്ന വാർത്തയുമായാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എത്തിയത്. ക്രൂഡ് വില കൂടുമ്പോൾ രാജ്യത്തെ ഇന്ധനവില കൂട്ടാൻ തിരക്കു കൂട്ടുന്ന കേന്ദ്രസർക്കാർ ഇത്തവണ നികുതി ഭാരം ജനത്തിന്റെ തലയിലിട്ടില്ലെങ്കിലും വിലക്കുറവുകൊണ്ടുള്ള പ്രയോജനം ജനങ്ങൾക്കു നിഷേധിക്കുകയായിരുന്നു. ഇന്ധനവിലയിൽ പലവിധ ന്യായങ്ങൾ നിരത്തി ജനത്തിന്റെ കണ്ണിൽപ്പൊടിയിടുന്ന കേന്ദ്രസർക്കാരിന്റെ പതിവു നയം തന്നെയാണ് ഇത്തവണയും ആവർത്തിച്ചത്. ക്രൂഡ് ഓയിൽ വില രാജ്യാന്തര വിപണിയിൽ കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിട്ടും ഇന്ത്യയെന്ന വലിയ രാജ്യത്തെ ജനങ്ങളുടെ ഭാരം കുറയ്ക്കാനല്ല, പകരം സ്വന്തം പോക്കറ്റ് നിറയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഡീസലിന്റെയും പെട്രോളിന്റെയും എക്സൈസ് നികുതിയിലെ വർധന വിൽപനവിലയെ ബാധിക്കില്ല എന്ന ന്യായം പറഞ്ഞ സർക്കാർ ഗാർഹികാവശ്യത്തിനുള്ള എൽപിജി പാചകവാതക വിലയിൽ 50 രൂപ വർധിപ്പിക്കുകയും ചെയ്തു. സബ്സിഡി ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്വല പദ്ധതിയിൽ ഉൾപ്പെട്ടവർക്കും വിലവർധന ബാധകമായതോടെ സാധാരണക്കാരനെ ശരിക്കും വലയ്ക്കുന്നതായി വില മാറ്റം.
കഴിഞ്ഞ വർഷം ഏപ്രിലിൽ 90 ഡോളറിനു മുകളിലുണ്ടായിരുന്ന ക്രൂഡ് വില (ഇന്ത്യൻ ബാസ്കറ്റ്) ഇപ്പോൾ 65 ഡോളറിലേക്ക് താഴ്ന്നപ്പോൾ ഒരു വർഷത്തിനിടയിലുണ്ടായ ഇടിവ് ഏകദേശം 25 ഡോളറാണ്. ജനുവരിയിലെ ശരാശരി 80.20 ഡോളർ എന്ന നിരക്കിൽ നിന്ന് ക്രൂഡ് വില മാർച്ചിൽ ശരാശരി 72.45 ഡോളറായി താഴ്ന്നിട്ടുമുണ്ട്.
വിപണി കരുതിയതിലും വലിയ പകരച്ചുങ്കവുമായി വന്ന അമേരിക്കൻ വിപണി കോവിഡ് കാലഘട്ടത്തെ അനുസ്മരിപ്പിച്ചു കൊണ്ട് തുടരെ രണ്ട് ദിവസവും തകർന്നപ്പോൾ വിപണിയിൽ നിന്നും ട്രില്യൺ കണക്കിന് ഡോളറാണ് നഷ്ടമായത്. കഴിഞ്ഞ രണ്ട് സെഷനുകളിലായി ഇന്ത്യൻ ജിഡിപിയെക്കാൾ വലിയ നഷ്ടം നേരിട്ട അമേരിക്കൻ വിപണി ട്രംപ് അധികാരമേറ്റ ജനുവരി
ഏപ്രിൽ 2 നു പല രാജ്യങ്ങൾക്കും ട്രംപ് പകരച്ചുങ്കം ചുമത്തും എന്ന കാര്യം എല്ലാവരും പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. എന്നാൽ ഇതിൽ കാനഡയും, മെക്സിക്കോയും ഉൾപ്പെട്ടില്ല എന്നുള്ളത് പലർക്കും അത്ഭുതമായി. എല്ലാ രാജ്യങ്ങൾക്കും ചുങ്കം ചുമത്തിയപ്പോഴും കാനഡയെയും, മെക്സിക്കോയെയും ഒഴിവാക്കിയത് എന്തുകൊണ്ടാണ്?
വിദേശഫണ്ടുകളുടെപിൻബലത്തിൽ കഴിഞ്ഞ ഏഴു സെഷനുകളിലും മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങിയെങ്കിലും ലാഭമെടുക്കലിൽ വീണു. ചൈനയൊഴികെയുള്ള മറ്റ് ഏഷ്യൻ വിപണികൾ മുന്നേറിയെങ്കിലും യൂറോപ്യൻ വിപണികൾ വീണത് ക്ളോസിങ്ങിനെ സ്വാധീനിച്ചു. നിഫ്റ്റി 23736 പോയിന്റ് വരെ മുന്നേറിയെങ്കിലും 181 പോയിന്റ്
രാജ്യാന്തര ക്രൂഡ് ഓയിൽ (Crude oil price) വില ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ബാരലിന് 70 ഡോളറിന് താഴേക്ക് വീണതോടെ, കുതിച്ചുകയറി ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികൾ. ബ്രെന്റ് ക്രൂഡ് വില ബാരലിന് 68.56 ഡോളറിലേക്കും ഡബ്ല്യുടിഐ ക്രൂഡ് വില 65.37 ഡോളറിലേക്കുമാണ് ഇടിഞ്ഞത്.
അർജന്റീന, ബ്രസീൽ, കൊളംബിയ, വെനസ്വേല... പറഞ്ഞുവരുന്നത് ഫുട്ബോളിനെ കുറിച്ചല്ല. ക്രൂഡ് ഓയിലിന്റെ കാര്യമാണ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ബുദ്ധിമുട്ടേറിയതായതോടെ, ഇന്ത്യൻ കമ്പനികൾ കണ്ടെത്തിയ പുത്തൻ സ്രോതസ്സുകളാണ് മേൽപ്പറഞ്ഞ രാജ്യങ്ങൾ.
മെക്സിക്കോയുടെയും ക്യാനഡയുടെയും മേൽ ചാർത്തിയ താരിഫുകളിൽ ഇളവ് വരുത്തിയേക്കുമെന്ന സൂചനയിൽ നേട്ടവും കുറിച്ച അമേരിക്കൻ ഫ്യൂച്ചറുകൾക്കൊപ്പം ഇന്ത്യ അടക്കമുള്ള ഏഷ്യൻ വിപണികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്പും ഇന്ന് ആവേശത്തിലാണ്. ഇന്നലെയും 22000 പോയിന്റിന് മുകളിൽ
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ (Russian Crude Oil) ഇറക്കുമതി ഈമാസം ഒന്നുമുതൽ 23 വരെയുള്ള കണക്കുപ്രകാരം 13.17% ഇടിഞ്ഞു. ജനുവരിയിലെ സമാനകാലത്തെ പ്രതിദിനം 16.7 ലക്ഷം ബാരൽ എന്ന നിലയിൽ നിന്ന് 14.5 ലക്ഷം ബാരലായാണ് ഇടിഞ്ഞതെന്ന് വിപണി നിരീക്ഷകരായ കെപ്ലർ (Kpler) വ്യക്തമാക്കി.
ജിദ്ദ ∙ എണ്ണയുല്‍പാദനത്തിലും എണ്ണ ശേഖരത്തിലും ക്രൂഡ് ഓയില്‍ കയറ്റുമതിയിലും പ്രകൃതി വാതക ശേഖരത്തിലും ഗള്‍ഫ് രാജ്യങ്ങള്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്.
Results 1-10 of 239
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.