Activate your premium subscription today
പട്ടിക്കാട് ∙ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ സമൂഹ മാധ്യമത്തിൽ ലൈംഗിക പരാമർശം നടത്തിയ ഇടുക്കി ശാന്തൻപാറ വട്ടപ്പാറ പോട്ടയിൽ ജോയ് ജോർജിനെ (65) പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ, ഐടി ആക്ട്, സ്ത്രീകൾക്കെതിരെ അപകീർത്തി പരാമർശം എന്നീ വകുപ്പുകൾ പ്രകാരം ആണ് കേസെടുത്തത്. സമൂഹമാധ്യമത്തിൽ പോസ്റ്റ്
കഷ്ടകാലത്തിന് അഞ്ച് വർഷം മുൻപ് വ്യാജ വ്യാപാര വെബ്സൈറ്റിൽ അക്കൗണ്ട് തുറന്നുപോയി. അതുവഴി വ്യാജ നിക്ഷേപത്തിലൂടെ ഏകദേശം 7,34,000 ദിർഹം (200,000 ഡോളർ) നഷ്ടപ്പെടുകയു ചെയ്തു.
കൊച്ചി∙ പ്രമുഖ ചലച്ചിത്ര നടിമാരുടെ ചിത്രം കാണിച്ച്, ലൈംഗിക ബന്ധത്തിന് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനെ (37) ആണ് കൊച്ചി സിറ്റി സൈബർ പൊലീസ് പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണർക്ക് രണ്ട് നടിമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തില് സൈബർ
ക്യുആർ കോഡിൽ കൃത്രിമം കാണിച്ച് 2 വർഷത്തിനിടെ അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ അണ്ണാനഗറിലെ സ്വകാര്യ ആശുപത്രി കാഷ്യറായ യുവതി പിടിയിലായ സംഭവം വാർത്തയായതോടെയാണ്, പലപ്പോഴും നാം രണ്ടാമതൊന്നു നോക്കാതെ പോലും പോകുന്ന ഇത്തരം ക്യാഷ്ലെസ് പണമിടപാടുകളിൽ ജാഗ്രത പുലർത്തേണ്ടതാണെന്നത്
ആലപ്പുഴ ∙ ഫെയ്സ്ബുക് വഴി പരിചയപ്പെട്ട ആലപ്പുഴ കളപ്പുര സ്വദേശിയിൽ നിന്നു ഷെയർ ട്രേഡിങ് വഴി ലാഭമുണ്ടാക്കാം എന്നു വിശ്വസിപ്പിച്ച് 29 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഹൈദരാബാദ് ബെണ്ടലഗുഡ, ബാബാ നഗർ സ്വദേശി മുഹമ്മദ് അദ്നാൻ സൈബർ ക്രൈം പൊലീസിന്റെ പിടിയിൽ. ട്രേഡിങ് നടത്താമെന്ന് പറഞ്ഞ് തെലങ്കാന ഹയാത്ത് നഗർ
കണ്ണൂർ ∙ സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ ബാങ്കുകളുടെ സഹകരണം തേടി സിറ്റി പൊലീസ്. പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ബാങ്കുകളുമായി ചേർന്ന് ക്ലാസുകൾ സംഘടിപ്പിക്കും.ഇതിനു മുന്നോടിയായി വിവിധ ബാങ്കുകളുടെ മാനേജർമാരെ പങ്കെടുപ്പിച്ച് യോഗം ചേർന്നു. എസ്ബിഐ, കനറാ, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ തുടങ്ങി ജില്ലയിൽ
തൃശൂർ ∙ വാട്സാപ് വിഡിയോ കോളിലൂടെ നഗ്നശരീരം കാണിച്ച് തൃശൂരിലെ വ്യാപാരിയെ പെൺകെണിയിൽപെടുത്തി 2.5 കോടി രൂപ തട്ടിയെടുത്ത യുവതിയും ഭർത്താവും അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി ഒറ്റയിൽപടിതറ്റിൽ ഷെമി (ഫാബി -38), പെരിനാട് മുണ്ടക്കൽ തട്ടുവിള പുത്തൻവീട്ടിൽ സോജൻ (32) എന്നിവരാണ് അറസ്റ്റിലായത്. 2020ൽ വ്യാപാരിയെ വാട്സാപ് വഴി പരിചയപ്പെട്ട ഷെമി എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന 23 വയസ്സുള്ള യുവതിയാണെന്നാണ് വിശ്വസിപ്പിച്ചത്. ഹോസ്റ്റൽ ഫീസിനും മറ്റുമെന്നും പറഞ്ഞ് വ്യാപാരിയിൽനിന്ന് കടം വാങ്ങിത്തുടങ്ങി.
"സ്വയം ചികിത്സിക്കരുത്; രോഗലക്ഷണങ്ങൾ കാണുമ്പോൾ ഗൂഗിൾ സേർച് ചെയ്ത് രോഗനിർണയം നടത്തരുത്" ഡോക്ടർമാർ സ്ഥിരമായി നമ്മളോടു പറയുന്നു. ആശുപത്രിയിൽ ചെന്നാലവർ കാര്യങ്ങൾ ചോദിച്ചും പരിശോധിച്ചും ടെസ്റ്റുകൾ നടത്തിയും രോഗം കണ്ടുപിടിക്കുന്നു; ചികിത്സിക്കുന്നു. തങ്ങൾക്ക് വൈദഗ്ധ്യമില്ലാത്ത കാര്യങ്ങളിൽ വിദഗ്ധരെ
ന്യൂഡൽഹി∙ സൈബർ സുരക്ഷയുടെ കാര്യത്തില് ഇന്ത്യയെ ശത്രുരാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി കാനഡ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ് കാനഡയുടെ പുതിയ നീക്കം. ഇന്ത്യയെ രാജ്യാന്തരതലത്തിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഒരു തെളിവുകളുമില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കാനഡ ഉന്നയിക്കുന്നതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
തിരുവനന്തപുരം ∙ വ്യാജ ഷെയർ മാർക്കറ്റ് ആപ്ലിക്കേഷനുകൾ വഴി മുൻ പ്രവാസിയുടെ 6 കോടിയോളം രൂപ തട്ടിയെടുത്തു. സ്ഥിരമായി ഓൺലൈൻ ട്രേഡിങ് ചെയ്തിരുന്ന ആളെ വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും വിവിധ ഗ്രൂപ്പുകളിൽ ചേർത്ത്, വെബ് സൈറ്റിൽ ലോഗിൻ ചെയ്യിപ്പിച്ചു. പല കമ്പനികളുടെ ട്രേഡിങ്ങിനായി വിവിധ പേരിലുളള അക്കൗണ്ടുകളിലേക്കു ലക്ഷക്കണക്കിനു രൂപ നിക്ഷേപിപ്പിക്കുകയും ചെയ്തു. വൻതുകൾ ലാഭം കിട്ടിയതായി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
Results 1-10 of 705