Activate your premium subscription today
Friday, Apr 18, 2025
പത്തനംതിട്ട ∙ കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. 108 ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 1,08,000 രൂപ പിഴയും അടയ്ക്കണം. നൗഫൽ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ബലാത്സംഗം , തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. നാലര വർഷമായി വിചാരണത്തടവിലുള്ള ഇയാൾ മുൻപും വധശ്രമക്കേസിൽ പ്രതിയാണ്.
ചെങ്ങന്നൂർ∙ യുവതിയുടെ മോർഫ് ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മധ്യ വയസ്കന് തടവും പിഴയും. കറ്റാനം വെട്ടിക്കൊട്ട് മീനത്തെതിൽ സാംസൺ (46) നാണ് ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻ കോടതി ജഡ്ജി വി.എസ്. വീണ 13വർഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചത്. 2017
അലഹാബാദ് ∙ പീഡനക്കേസിൽ, അതിജീവിത അപകടം വിളിച്ചു വരുത്തുകയായിരുന്നെന്നും സംഭവിച്ചതിൽ അവർക്കും ഉത്തരവാദിത്തമുണ്ടെന്നുമുള്ള നിരീക്ഷണത്തോടെ പ്രതിക്ക് ജാമ്യമനുവദിച്ച് അലഹാബാദ് ഹൈക്കോടതി. 2024 സെപ്റ്റംബറിൽ, ഡൽഹിയിൽ പേയിങ് ഗെസ്റ്റായി താമസിക്കുകയായിരുന്ന ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.
ഷാജഹാൻപുർ (യുപി) ∙ ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന ആൾദൈവം ആസാറാം ബാപ്പുവിന് 3 മാസത്തെ ഇടക്കാല ജാമ്യം കിട്ടിയതിനു പിന്നാലെ അതിജീവിതയുടെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു. 2013 ൽ ആശ്രമത്തിൽ വച്ച് 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ആസാറാം ബാപ്പു (86) ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജോധ്പുർ ജയിലിലാണ്. 2023 ൽ ഗുജറാത്തിലെ മറ്റൊരു കേസിലും ജീവപര്യന്തം ശിക്ഷ ലഭിച്ചു. ചികിത്സയ്ക്കു വേണ്ടിയാണ് ജാമ്യം നൽകിയത്. അസിസ്ഗഞ്ച് പൊലീസാണ് നിരീക്ഷണ ക്യാമറകൾ അടക്കം ഏർപ്പെടുത്തി സുരക്ഷ വർധിപ്പിച്ചത്. നിലവിൽ ഒരു പൊലീസുകാരൻ മാത്രമാണ് കാവലിനുണ്ടായിരുന്നത്.
ഹൈദരാബാദ്∙ 25 കാരിയായ വിദേശവനിതയെ ബലാത്സംഗം ചെയ്ത് ക്യാബ് ഡ്രൈവർ. സുഹൃത്തിനെ കണ്ട ശേഷം വിമാനത്താവളത്തിലേക്കു പോവുകയായിരുന്ന ജർമൻ യുവതിയെ ആണ് പഹാഡിഷരീഫിലെ മാമിഡിപ്പള്ളിയിൽ ഒരു ക്യാബ് ഡ്രൈവർ ബലാത്സംഗം ചെയ്തത്.
ജഡ്ജിമാർ വാർത്തയാകുന്നത് അസാധാരണമല്ല. ഈയിടെ രണ്ടു ജഡ്ജിമാർ വാർത്തയിൽ സ്ഥാനം പിടിച്ചു. ഡൽഹി ഹൈക്കോടതിയിലെ യശ്വന്ത് വർമ അദ്ദേഹത്തിന്റെ ഭവനത്തിലെ ചില സംഭവവികാസങ്ങളുടെ പേരിലും അലഹാബാദ് ഹൈക്കോടതിയിലെ റാം മനോഹർ നാരായൺ മിശ്ര ഒരു വിധിന്യായത്തിന്റെ പേരിലും. യശ്വന്ത് വർമയുടെ ഡൽഹിയിലെ ഔദ്യോഗിക ഭവനത്തിന്റെ വളപ്പിലെ സ്റ്റോർ മുറിയിൽ കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കാണപ്പെട്ടതാണ് വാർത്തയായത്. ചാക്കുകണക്കിന് എന്നു വാർത്തകൾ പറയുന്നു. തുകയെപ്പറ്റി വ്യക്തതയില്ല. ജസ്റ്റിസ് വർമയെ ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിക്കുന്നതിൽനിന്നു സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ മൂന്നംഗസമിതിയെ നിയമിക്കുകയും ചെയ്തു. നോട്ടുകെട്ടുകൾ ജസ്റ്റിസ് വർമയുടേതായിരുന്നുവെന്നോ അവയുമായി അദ്ദേഹത്തിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നുവെന്നോ അവ അദ്ദേഹം അനധികൃതമായി സമ്പാദിച്ച സ്വത്തായിരുന്നുവെന്നോ ആരും പറഞ്ഞിട്ടില്ല. ജസ്റ്റിസ് വർമയുടെ വീടിനു പുറത്തെ സ്റ്റോർ മുറിയിൽ നോട്ടുകെട്ടുകൾക്കു തീപിടിച്ചു എന്നത് അദ്ദേഹത്തെ എന്തുകൊണ്ട് കുറ്റക്കാരനാക്കണം? എന്നാൽ, ആ സ്റ്റോർ മുറിയുടെ
ന്യൂഡൽഹി∙ മഹിപാൽപുരില് ബ്രിട്ടിഷ് വനിതയെ ബലാൽസംഗം ചെയ്തു. പ്രതി കൈലാഷ്, ഇയാളുടെ സുഹൃത്ത് വസിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് ബ്രിട്ടിഷ് ഹൈക്കമ്മിഷനെ അറിയിച്ചു. പ്രതികളിൽ ഒരാൾ ഇൻസ്റ്റഗ്രാമിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു ഹോട്ടലിലേക്കു വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു എന്നാണ് കേസ്.
ഇസ്രയേലി വനിതയേയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി. ഗംഗാവതി സ്വദേശിയായ നിർമാണത്തൊഴിലാളിയാണ് കേസിലെ മൂന്നാം പ്രതി. കേസിലെ മറ്റ് പ്രതികളായ ഗംഗാവതി സായ് നഗർ സ്വദേശികളായ സായ് മല്ലു, ചേതൻ സായ് എന്നിവരെ ഇന്ന് കൊപ്പൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് കേസിലെ മൂന്നാമനായി തിരച്ചിൽ ഊർജിതമാക്കിയത്.
ബെംഗളൂരു ∙ കർണാടകയിലെ കൊപ്പലിൽ ഇസ്രയേലി വിനോദസഞ്ചാരിയും ഹോംസ്റ്റേ ഉടമയും കൂട്ടബലാൽസംഗത്തിന് ഇരയായി. ഒപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശിയെ അക്രമികൾ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തി. വ്യാഴം രാത്രിയാണ് ഇരുപത്തേഴുകാരിയെയും ഇരുപത്തൊൻപതുകാരിയായ ഹോംസ്റ്റേ ഉടമയെയും മൂന്നു പേർ ആക്രമിച്ചത്. സഞ്ചാരികൾക്കൊപ്പമുണ്ടായിരുന്ന മൂന്നു പുരുഷന്മാരെ അടിച്ചുവീഴ്ത്തി കനാലിലിട്ട ശേഷമായിരുന്നു ആക്രമണം.
മുംബൈ∙ പുണെ സ്വർഗേറ്റ് സ്റ്റേഷനിൽ എംഎസ്ആർടിസി ബസിൽ യുവതി ക്രൂരപീഡനം നേരിട്ട കേസിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പുണെ പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പ്രതി ദത്താത്രേയ രാംദാസ് ഗാഡയ്ക്കായി 13 സംഘമാണ് തിരച്ചിൽ നടത്തുന്നത്. ഡൽഹിയിലെ നിർഭയ കേസിന്
Results 1-10 of 357
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.