മാറിടത്തിൽ പിടിച്ചു, പൈജാമയുടെ ചരട് പൊട്ടിച്ചു: ബലാത്സംഗ ശ്രമമല്ല, നഗ്നയുമല്ല എന്ന് ജഡ്ജി, കത്തിക്കരിഞ്ഞ ആ നോട്ടുകെട്ടും ചിലത് ചോദിക്കുന്നുണ്ട്...

Mail This Article
ജഡ്ജിമാർ വാർത്തയാകുന്നത് അസാധാരണമല്ല. ഈയിടെ രണ്ടു ജഡ്ജിമാർ വാർത്തയിൽ സ്ഥാനം പിടിച്ചു. ഡൽഹി ഹൈക്കോടതിയിലെ യശ്വന്ത് വർമ അദ്ദേഹത്തിന്റെ ഭവനത്തിലെ ചില സംഭവവികാസങ്ങളുടെ പേരിലും അലഹാബാദ് ഹൈക്കോടതിയിലെ റാം മനോഹർ നാരായൺ മിശ്ര ഒരു വിധിന്യായത്തിന്റെ പേരിലും. യശ്വന്ത് വർമയുടെ ഡൽഹിയിലെ ഔദ്യോഗിക ഭവനത്തിന്റെ വളപ്പിലെ സ്റ്റോർ മുറിയിൽ കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കാണപ്പെട്ടതാണ് വാർത്തയായത്. ചാക്കുകണക്കിന് എന്നു വാർത്തകൾ പറയുന്നു. തുകയെപ്പറ്റി വ്യക്തതയില്ല. ജസ്റ്റിസ് വർമയെ ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിക്കുന്നതിൽനിന്നു സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ മൂന്നംഗസമിതിയെ നിയമിക്കുകയും ചെയ്തു. നോട്ടുകെട്ടുകൾ ജസ്റ്റിസ് വർമയുടേതായിരുന്നുവെന്നോ അവയുമായി അദ്ദേഹത്തിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നുവെന്നോ അവ അദ്ദേഹം അനധികൃതമായി സമ്പാദിച്ച സ്വത്തായിരുന്നുവെന്നോ ആരും പറഞ്ഞിട്ടില്ല. ജസ്റ്റിസ് വർമയുടെ വീടിനു പുറത്തെ സ്റ്റോർ മുറിയിൽ നോട്ടുകെട്ടുകൾക്കു തീപിടിച്ചു എന്നത് അദ്ദേഹത്തെ എന്തുകൊണ്ട് കുറ്റക്കാരനാക്കണം? എന്നാൽ, ആ സ്റ്റോർ മുറിയുടെ