Activate your premium subscription today
കോട്ടയം ∙ എംജി സർവകലാശാലയുടെ പ്ലാൻ ഫണ്ടിൽനിന്നു സർക്കാർ 50% വെട്ടിക്കുറച്ചു. കിട്ടേണ്ടിയിരുന്നത് 37 കോടി രൂപയാണ്. ഇനി കിട്ടുക 18.5 കോടി മാത്രം. ഭരണാനുമതി ലഭിച്ച പല വികസന പദ്ധതികളിൽനിന്നും സർവകലാശാലയ്ക്കു പിൻമാറേണ്ടി വരും.
കൊച്ചി ∙ മഹാത്മാ ഗാന്ധി സർവകലാശാല നാനോ ടെക്നോളജി സെന്റർ മുൻ ഡയറക്ടർ പ്രഫ. നന്ദകുമാർ കളരിക്കലിനെതിരെ ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. പരാതി നൽകുന്ന വ്യക്തി പട്ടികജാതി, പട്ടികവർഗ വിഭാഗത്തില് പെടുന്നു എന്നതുകൊണ്ടു മാത്രം ഏതൊരു അധിക്ഷേപവും വിമർശനവും പട്ടികജാതി, വർഗ അതിക്രമം തടയൽ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ.ബദറുദീന്റെ വിധി.
കോട്ടയം ∙ എംജി സർവകലാശാലാ വൈസ് ചാൻസലർ ഒപ്പിട്ട 3 ബിരുദ സർട്ടിഫിക്കറ്റുകൾ പരീക്ഷാ വിഭാഗത്തിലെ ചവറ്റുകുട്ടയിൽ കണ്ടെത്തി. തപാലിൽ അയയ്ക്കാതെ കൂട്ടിയിട്ടിരുന്ന 1025 ബിരുദ സർട്ടിഫിക്കറ്റുകളും കണ്ടെടുത്തു. സർട്ടിഫിക്കറ്റുകൾ ഇരട്ടി തുക മുടക്കി വിദ്യാർഥികൾക്ക് സ്പീഡ് പോസ്റ്റിൽ അയച്ചു. സൂപ്രണ്ടിനെ സെക്ഷനിൽ നിന്നു മാറ്റി.
കോട്ടയം ∙ എംജി യൂണിവേഴ്സിറ്റി കായികമേളകൾ ഏറ്റെടുക്കേണ്ടതില്ലെന്ന് അഫിലിയേറ്റഡ് കോളജുകളിലെ കായിക അധ്യാപകരുടെ സംഘടനയുടെ തീരുമാനം. യൂണിവേഴ്സിറ്റിയുടെ കായിക രംഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് തീരുമാനം. സർവകലാശാലയെ പ്രതിനിധീകരിച്ച് ഇന്റർ യൂണിവേഴ്സിറ്റി ടൂർണമെന്റിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ ഡിഎ
കോട്ടയം ∙ എംജി സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയതായി എസ്എഫ്ഐയും കെഎസ്യുവും അവകാശപ്പെട്ടു. തിരഞ്ഞെടുപ്പിൽ മുൻവർഷങ്ങളിലേതുപോലെ മേൽക്കൈ നേടാനായെന്നാണ് എസ്എഫ്ഐയുടെ അവകാശവാദം.
കോട്ടയം ∙ കോടികൾ മുടക്കി എംജി സർവകലാശാല ആരംഭിച്ച ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളും ഓൺലൈൻ പരീക്ഷാകേന്ദ്രവും പരാജയമെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഇതിനായി 6.1 കോടി രൂപയാണു ചെലവഴിച്ചത്.
കോട്ടയം ∙ സിപാസ് (സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്) സൊസൈറ്റിയുടെ കീഴിലുള്ള കോളജുകളുടെ അഫിലിയേഷൻ ഫീസിനത്തിൽ എംജി സർവകലാശാലയ്ക്കു ലഭിക്കാനുള്ള ലക്ഷക്കണക്കിനു തുക പൂർണമായും ഇളവു ചെയ്യണമെന്നു സിൻഡിക്കറ്റ് യോഗത്തിൽ ശുപാർശ. ഇതു നടപ്പായാൽ വൻ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സർവകലാശാലയുടെ വരുമാനത്തിൽ വീണ്ടും കുറവുണ്ടാകും. സിൻഡിക്കറ്റ് അംഗം ഡോ. ബാബു മൈക്കിൾ നയിക്കുന്ന ഉപസമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ശുപാർശയുള്ളത്. തീരുമാനം അടുത്ത യോഗത്തിലേക്കു മാറ്റി. റജിസ്ട്രാർ നിയമനവും അടുത്ത സിൻഡിക്കറ്റ് യോഗത്തിൽ പരിഗണിക്കും.
കോട്ടയം ∙ റജിസ്ട്രാർ നിയമനത്തിനായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശയോടെ എംജി സർവകലാശാലാ സിൻഡിക്കറ്റ് നൽകിയ ചുരുക്കപ്പട്ടിക സർക്കാർ തിരിച്ചയച്ചു. നിർദിഷ്ട പട്ടികയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അതൃപ്തി രേഖപ്പെടുത്തിയെന്നും സൂചനയുണ്ട്. എംജി സിൻഡിക്കറ്റ് 13നു വീണ്ടും ഇന്റർവ്യൂ നടത്തി പുതിയ പട്ടിക തയാറാക്കും. എംജി സർവകലാശാലാ സ്കൂൾ ഓഫ് ലീഗൽ തോട്ടിലെ അധ്യാപികയും ലൈഫ് ലോങ് ലേണിങ് മേധാവിയുമായ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളജ് പ്രിൻസിപ്പൽ ഡോ.എസ്.സുരേഷ് എന്നിവരെയാണു കഴിഞ്ഞ സിൻഡിക്കറ്റിന്റെ അവസാന യോഗം ശുപാർശ ചെയ്തത്.
കോട്ടയം ∙ ക്യാംപസ് കയ്യേറി സംസ്ഥാന നിർമിതി കേന്ദ്രം സ്ഥാപിച്ച കോർപറേറ്റ് ഓഫിസ് ഒഴിയണമെന്ന് എംജി സർവകലാശാല. ഓഫിസ് തുടരാൻ അനുവദിക്കണമെന്ന നിർമിതി കേന്ദ്രത്തിന്റെ ആവശ്യം സർവകലാശാല തള്ളി. ഇതോടെ, കോർപറേറ്റ് ഓഫിസ് കോഴ്സ് സെന്ററാക്കണമെന്ന പുതിയ ആവശ്യവുമായി സർക്കാർ രംഗത്തെത്തി.
കോട്ടയം ∙ മഹാത്മാഗാന്ധി സർവ്വകലാശാല കായികഭാഗം പഠന വിഭാഗവും പഠനേതര വിഭാഗവുമായി തരം തിരിക്കാനുള്ള നീക്കത്തിൽ നിന്ന് സർവ്വകലാശാല പിന്മാറണമെന്ന് കെ പി സി റ്റി എ ആവശ്യപ്പെട്ടു രാജ്യത്ത് ഒരിടത്തും ഇല്ലാത്ത കായിക രംഗത്തെ പിന്നോട്ടടിക്കുന്ന ഇത്തരം പ്രവർത്തികളിൽ നിന്ന് സിൻഡിക്കേറ്റ് പിന്മാറണമെന്ന് സംസ്ഥാന
Results 1-10 of 265