Activate your premium subscription today
Monday, Apr 21, 2025
ഇരിങ്ങോൾ കാവ് ദേവീ ക്ഷേത്രത്തിൽ സിനിമ താരം ഹണി റോസ്. സമൂഹമാധ്യമങ്ങൾ വഴിയും സുഹൃത്തുക്കൾ വഴിയുമാണ് ഈ ക്ഷേത്രത്തെ കുറിച്ചറിഞ്ഞതെന്നും മറ്റൊരു യാത്രാമധ്യേ ഇവിടെ എത്തിയതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കുന്നില്ലന്നും മറ്റൊരു ദിവസം ദർശനത്തിനായി മാത്രം എത്താമെന്നും ഹണി റോസ് അറിയിച്ചതായി ക്ഷേത്ര അധികൃതർ പറഞ്ഞു.
പ്രത്യേക ഡ്രസ്കോഡ് വച്ച് ഒരാൾക്കും ഇവിടെ ജീവിക്കാൻ കഴിയില്ലെന്ന് ഹണി റോസ്. ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നമുക്കുണ്ട്. അതു പൂർണമായി ഉൾക്കൊണ്ടുകൊണ്ടുള്ള വസ്ത്രമാണ് താനും ധരിക്കാറുള്ളൂ എന്ന് ഹണി പറയുന്നു. മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’ പരിപാടിയിലാണു ഹണി
കൊച്ചി ∙ പരാതി കൊടുത്ത ശേഷവും സൈബറിടത്തിലെ അശ്ലീല പരാമർശങ്ങൾക്കു കുറവില്ലെന്നു നടി ഹണി റോസ്. ഇതു തടയാൻ ശക്തമായ നിയമനിർമാണം ആവശ്യമാണ്. വൃത്തികേടുകൾ എഴുതി കൂട്ടുന്നവർക്കു കടുത്ത ശിക്ഷ നൽകണം. താനുൾപ്പെടുന്നവരുടെ നിശബ്ദതയാണു തലയിൽ കയറി നിരങ്ങാൻ പലരെയും പ്രേരിപ്പിക്കുന്നത്. മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’ പരിപാടിയിലാണു ഹണി റോസിന്റെ പരാമർശം.
കാക്കനാട്∙ നടി ഹണി റോസിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ജില്ലാ ജയിലിൽ റിമാൻഡിലായിരുന്ന വ്യവസായി ബോബി ചെമ്മണൂരിനു ജയിലിലെത്തി പണം കൈമാറിയെന്ന പരാതിയിൽ ജയിൽ ഡിഐജി പി.അജയകുമാർ, സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവരടക്കം കണ്ടാലറിയാവുന്ന 8 പേർക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. രണ്ടു സ്ത്രീകളും പ്രതിപ്പട്ടികയിലുണ്ട്.
ബോബി ചെമ്മണൂർ വിവാദത്തിനും തുടർ സംഭവങ്ങൾക്കും ശേഷം ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് ഹണി റോസ്. പാലക്കാട്ടെ ഒരു ഇലക്ട്രോണിക് ഷോപ്പിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് ഹണി റോസ് എത്തിയത്. താരത്തെ കാണാൻ സ്ത്രീകളും പെൺകുട്ടികളും അടക്കം വൻ ജനാവലിയാണ് തടിച്ചുകൂടിയത്. വിവാദസംഭവങ്ങളുടെ പശ്ചാത്തലത്തിൽ
ജനം എന്ന വാക്ക് മനസ്സിനു നൽകുന്ന ചിത്രം എന്താണ്? ഒരുപാട് ആളുകൾ തിങ്ങി നിറഞ്ഞ ഉത്സവമാണോ? ഏതെങ്കിലും നിയമം അനുസരിച്ച് നിരയായോ വരിയായോ നിൽക്കുന്ന മനുഷ്യന്മാരുടെ കൂട്ടമാണോ? പൊതുവേ സമൂഹജീവിയായ മനുഷ്യവർഗത്തിന്റെ സ്വഭാവം നിർണയിക്കപ്പെടാൻ ഈ ‘ആൾക്കൂട്ട ബോധം’ കാരണമാകാറുണ്ട്. അതായത്, ഒറ്റയ്ക്ക് അല്ലെങ്കിൽ ചെറിയ കൂട്ടത്തിൽ നിൽക്കുമ്പോൾ മനുഷ്യൻ കാണിക്കുന്ന പെരുമാറ്റമല്ല ഒരു കൂട്ടത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ ഉണ്ടാകുന്നത്. അതിന്റെ മനഃശാസ്ത്രം എന്തായിരിക്കും? ഉദാഹരണത്തിന്, ഒരുപാട് ആളുകൾ പങ്കെടുക്കുന്ന വലിയ പരിപാടികളിൽ ഒരു നടി ഭംഗിയായി ഒരുങ്ങി വന്നു നിൽക്കുന്നു. എല്ലാവരും ആരവമുണ്ടാക്കി സ്വീകരിക്കുന്നു. ചിലപ്പോഴൊക്കെ അവർ കേൾക്കാതെ പല ‘കമന്റുകൾ’ പറയുന്നു. ശേഷം ഇതേ പരിപാടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നു. അതിനു ചുവടെ വരുന്ന കമന്റുകൾ അശ്ലീലം നിറഞ്ഞതാകുന്നു. ആരോഗ്യപരമായ സമൂഹത്തിൽ ഒരു മനുഷ്യനോടും നേരിട്ട് പറയാൻ പാടില്ലാത്ത വാക്കുകളും സംജ്ഞകളും ഒരു കൂട്ടത്തിൽ മറഞ്ഞിരുന്നു ചെയ്യാൻ മനുഷ്യന് സാധിക്കുന്നത് എങ്ങനെയാണ്? ഇതേ മോശം കമന്റുകൾ തെളിഞ്ഞ വെളിച്ചത്തിൽ യാതൊരു മാന്യതയുമില്ലാതെ വിളിച്ചു പറഞ്ഞ ആളെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ ‘സമൂഹമാധ്യമ യുദ്ധം’ ചെയ്യുന്നതാണ് മറ്റൊരു വിരോധാഭാസം. മനുഷ്യ മനസ്സിന്റെ ഈ കേളികൾക്കു പിന്നിലെന്തായിരിക്കും?
കൊച്ചി ∙ ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മിഷൻ. ദിശ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ പരാതി നൽകിയത്. അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് യുവജനകമ്മിഷൻ അധ്യക്ഷൻ ഷാജർ ആവശ്യപ്പെട്ടു. മലപ്പുറം കലക്ടറേറ്റിൽ നടന്ന യുവജന കമ്മിഷൻ അദാലത്തിലാണ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്.
ബോബി ചെമ്മണൂർ–ഹണി റോസ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ അഖിൽ മാരാർ. ഹണി റോസ് എന്ന നടിയെ മോശം പറഞ്ഞതുകൊണ്ടു മാത്രമല്ല ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും ബോബി പലപ്പോഴായി നടത്തിയ ആക്ഷേപങ്ങൾ കണക്കിലെടുത്താണ് കോടതി ജാമ്യം നൽകാതിരുന്നതെന്നും അഖിൽ മാരാര് പറയുന്നു.
കൊച്ചി∙ നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽനിന്നു പുറത്തിറങ്ങാതിരുന്നതിനു വ്യവസായി ബോബി ചെമ്മണൂര് പറഞ്ഞതു വിചിത്ര ന്യായം. നിസ്സാര കേസിൽ അറസ്റ്റിലായ സഹതടവുകാർക്കു ജാമ്യത്തിനു പണം ശരിയാക്കാനായാണ് ഒരു ദിവസം കൂടി ജയിലിൽ കഴിഞ്ഞതെന്നാണു മാധ്യമങ്ങളോടു ബോബി പറഞ്ഞത്.
കൊച്ചി ∙ നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം നൽകിയിട്ടും ജയിലിൽനിന്നു പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണൂര് കുരുക്കിൽ. വിഷയം ഗൗരവമായെടുത്ത ഹൈക്കോടതി, ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാനും ആവശ്യപ്പെട്ടു. ബോബി ഇന്നു രാവിലെ കാക്കനാട് ജില്ലാ ജയിലിൽനിന്നു പുറത്തിറങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു പുതിയ സംഭവവികാസങ്ങൾ. പിന്നാലെ ബോബി ജയിൽമോചിതനായി.
Results 1-10 of 153
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.