Activate your premium subscription today
Monday, Apr 21, 2025
പ്രയാഗ്രാജ് ∙ ബോളിവുഡ് നടി മമത കുൽക്കർണി (52) മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ചതു വിവാദത്തിൽ. മമതയ്ക്ക് സന്യാസദീക്ഷ നൽകിയ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠിയെ തൽസ്ഥാനത്തുനിന്നു നീക്കം ചെയ്തതായി കിന്നർ അഖാഡയുടെ സ്ഥാപകൻ എന്നവകാശപ്പെടുന്ന ഋഷി അജയ് ദാസ് അറിയിച്ചു.
നടി മമത കുൽക്കർണി മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ചു. കിന്നർ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത (52) യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. 2 വർഷമായി അഖാഡയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടായിരുന്നു. ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇന്നലെ നിർവഹിച്ചു.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. ആളിപ്പടർന്ന് അന്‍വര്‍; പൊള്ളിയത് മുഖ്യമന്ത്രിക്ക് സിപിഎമ്മിലും സര്‍ക്കാരിലും മറുവാക്കില്ലാത്ത അനിഷേധ്യ ശക്തിയായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തീയായി
മുംബൈയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി. തികഞ്ഞ ദൈവവിശ്വാസിയായിരുന്ന അവള്‍ക്ക് ചെറിയ സ്വപ്നങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ആത്മീയവഴികളോട് ചേര്‍ന്ന് ശാന്തമായ ഒരു ജീവിതമാണ് അവള് തനിക്ക് വേണ്ടി സ്വപ്നം കണ്ടത്. പക്ഷേ, അവളുടെ അമ്മയ്ക്ക് അതിസുന്ദരിയായ മകളെ കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു, ബോളിവുഡിന്റെെ താരറാണിയാക്കുക എന്നതായിരുന്നു അമ്മ അവള്‍ക്കു വേണ്ടി കണ്ട, ഒടുവില്‍ യാഥാര്‍ഥ്യമായി മാറിയ ആ സ്വപ്നം. തൊണ്ണൂറുകളിലെ താരനായിക മമ്ത കുല്‍ക്കര്‍ണിയുടെ കഥയാണിത്. വെറും കഥയല്ല, ബോളിവുഡ് സിനിമാ കഥകളെ വെല്ലുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതകഥ. 2024 ജൂലൈയില്‍ ബോംബേ ഹൈക്കോടതി മമ്തയ്ക്ക് അനുകൂലമായി ഒരു കേസില്‍ വിധി പ്രസ്താവിച്ചതോടെയാണ് മമ്ത വീണ്ടും വാർത്തകളിൽ നിറഞ്ഞത്. 2000 കോടി രൂപയുടെ ലഹരി പിടിച്ചതുമായി ബന്ധപ്പെട്ട് അവര്‍ക്കെതിരെ ചാര്‍ജ് ചെയ്ത കേസ് കോടതി തള്ളി. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മമ്തയ്ക്ക് ആശ്വാസകരമായ ഈ വിധി എത്തിയിരിക്കുന്നത്. പക്ഷേ വിധി വരും മുന്‍പു തന്നെ മമ്ത ആശ്വാസതീരത്ത് എത്തിയിരിക്കണം. കാരണം കുട്ടിക്കാലം മുതല്‍ സ്വപ്നം കണ്ട ആത്മീയതയുടെ വഴിയിലാണ് അവരിന്ന്.
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.