ആളിപ്പടർന്ന് അന്‍വര്‍, ‘യോഗിനി’യായ താരറാണി, മൊസാദ് ഓപ്പറേഷനുകളുടെ ചരിത്രം – വായന പോയവാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ആളിപ്പടർന്ന് അന്‍വര്‍; പൊള്ളിയത് മുഖ്യമന്ത്രിക്ക്
സിപിഎമ്മിലും സര്‍ക്കാരിലും മറുവാക്കില്ലാത്ത അനിഷേധ്യ ശക്തിയായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തീയായി ആളിപ്പടര്‍ന്ന് പുത്തന്‍ പോര്‍മുഖം തുറന്ന് പാര്‍ട്ടി കേന്ദ്രങ്ങളെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ് ഇടതുപക്ഷ എംഎല്‍എ പി.വി.അന്‍വര്‍.
ലഹരിക്കടത്ത് നായകനെ പ്രണയിച്ച ‘നായിക’; ‘യോഗിനി’യായ താരറാണി!
1990കളിൽ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ ബോളിവുഡിലെ താരറാണിയായിരുന്നു മമ്ത കുല്‍ക്കര്‍ണി. പക്ഷേ പ്രശസ്തിയുടെ ഉന്നതങ്ങളിൽ നിന്നും അതിവേഗമാണ് താരം വിവാദ നായികയായി മാറിയത്.
കാറ് കഴുകിയ കാശ് കൊണ്ട് മത്സരത്തിൽ പങ്കെടുത്തു, ഇപ്പോൾ മിസ്റ്റർ കോട്ടയം!
ഇതൊരു കണ്ണീർ കഥയല്ല. പോരാട്ടത്തിന്റെയും കഠിനാധ്വാനത്തിന്റെയും അടയാളമാണ്. ഒന്നുമില്ലായ്മയിൽ നിന്ന് ഒരു ചെറുപ്പക്കാരൻ മിസ്റ്റർ കോട്ടയം എന്ന പട്ടം നേടിയെടുത്ത വിജയഗാഥ.
വീട്ടിൽ വേണം പോസിറ്റീവ് പേരന്റിങ് ശൈലി
സുഹൃത്തുക്കളും അധ്യാപകരും ദൃശ്യമാധ്യമങ്ങളിലെ കാഴ്ചകളുമെല്ലാം കുട്ടികളെ സ്വാധീനിക്കാറുണ്ട്. എന്നാൽ കുടുംബത്തിൽ നിന്നു പഠിക്കുന്ന ശീലങ്ങളാണു കുട്ടികളെ ജീവിതത്തിലുടനീളം സ്വാധീനിക്കുക.
ചുണ്ടന്‍ വള്ളങ്ങള്‍ക്ക് മീതേ പറന്ന് ഓസ്ട്രിയയുടെ ‘വെള്ളത്തിലാശാന്‍’
നാലു മീറ്റര്‍ ഉയരത്തിലിരിക്കുന്ന തുഴക്കാരുടെ മുകളിലൂടെ വേക്‌ബോര്‍ഡിലെത്തിയ ഡൊമിനിക് ഹെര്‍ണ്‍ലര്‍ ചീറി പറന്ന് ചാടിയപ്പോള്‍ ഒരു വള്ളംകളിയുടെ ഫിനിഷിങ് ലൈനിലെ ആവേശത്തോടെ കണ്ടു നിന്നവര്‍ ആര്‍പ്പ് വിളിച്ചു.
കൈവിരലുകളാൽ ജീവൻ രക്ഷിക്കുന്ന ആയിഷ
24 കാരിയായ ആയിഷ ബാനു ജന്മനാ അന്ധയാണ്. എന്നാൽ ബെംഗളൂരുവിലെ സൈറ്റ്കെയർ ഹോസ്പിറ്റലിലെ മെഡിക്കൽ ടാക്ടൈൽ എക്സാമിനർ എന്ന പദവി ആയിഷക്ക് ലഭിക്കുന്നത് അകക്കണ്ണിന്റെ കഴിവുകൊണ്ടാണ്
മൊസാദ് ഓപ്പറേഷനുകളുടെ രഹസ്യ ചരിത്രം
കേംബ്രിജ് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ പിഎച്ച്ഡിയും നിയമബിരുദവും രാജ്യാന്തര ബന്ധങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയ റോനൻ ബെർഗ്‌മാൻ 2018ൽ എഴുതിയ പുസ്തകമാണ് ‘റൈസ് ആൻഡ് കിൽ ഫസ്റ്റ്: ദ് സീക്രട്ട് ഹിസ്റ്ററി ഓഫ് ഇസ്രയേൽ ടാർഗെറ്റഡ് അസാസിനേഷൻസ്’.
അടുത്ത കാലത്തൊന്നും ഇത്രയും നല്ല വീട് കണ്ടിട്ടില്ല
ട്രസ്സ് ചെയ്ത് ഓടുവിരിച്ച് ലളിതമായ എലിവേഷൻ. കാർപോർച്ച് കടന്ന് ഒരു കോറിഡോറിലൂടെയാണ് വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ഇവിടെ ഗ്ലാസ് റൂഫിങ്ങുണ്ട്. ഈ പാസേജിനു വശത്തായി ഹരിതാഭമായ കോർട്യാഡ് ഒരുക്കി.
രണ്ടാം ലോകമഹായുദ്ധവും റഷ്യൻ വിപ്ലവവും കണ്ട ആമ
കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കുന്ന ജീവിയാണ് ആമ. എന്നാല്‍ 185 വര്‍ഷം ഈ ഭൂമിയില്‍ ജീവിച്ച ശേഷമാണ് ജോനാഥനു വെള്ളംകാണാൻ കാണാന്‍ ഭാഗ്യമുണ്ടായത്.
പൂജക്കദളി; ഇതുപോലെ ലാഭമുള്ള മറ്റൊരു വാഴയില്ല
ക്ഷേത്രങ്ങളിലേക്ക്, പ്രധാനമായും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു നിവേദ്യത്തിനെടുക്കുന്ന ഇനമാണ് പൂജക്കദളി. പഴുക്കുമ്പോള്‍ മഞ്ഞനിറം, നെയ്യുടെ നറുമണം. എത്രയുണ്ടെങ്കിലും വിറ്റുപോകും.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്