Activate your premium subscription today
Friday, Apr 18, 2025
‘പഴയിടം രുചി’. കലോത്സവ വേദിയിൽനിന്ന് ‘ജനോത്സവ’ വേദിയിലേക്ക് കൂടി കാലെടുത്തുവച്ച പഴയിടം മോഹനൻ നമ്പൂതിരി തന്റെ ഹോട്ടൽ ശൃംഖലയ്ക്ക് നൽകിയ പേരാണിത്. സ്കൂൾ ഊട്ടുപുരയുടെ അമരക്കാരൻ മോഹനൻ നമ്പൂതിരി വിളിച്ചു പറഞ്ഞില്ലെങ്കിലും മലയാളിക്ക് ഇതറിയാം. പഴയിടം എന്നത് വീട്ടുപേരല്ല, നാവിൽ വെള്ളമൂറുന്ന രുചിയുടെ പേരാണ്. ഒരുപക്ഷേ, നിങ്ങൾ ആദ്യമായി സ്റ്റേജിൽ കയറിയത് സ്കൂൾ കലോത്സവങ്ങളിലൊന്നിലാകാം. അതുപോലെ നമ്മളിൽ പലരും ആദ്യമായി ഒരു ‘വെറൈറ്റി’ പായസം രുചിച്ചത് പഴയിടത്തിന്റെ ഊട്ടുപുരയിൽനിന്നുമാകാം (ചേനപ്പായസം ഓർത്തു പോകുന്നു). ഒരുകാലത്ത് മലയാള സിനിമയ്ക്ക് എത്രയോ കലാപ്രതിഭകളെയും കലാതിലകങ്ങളെയും സമ്മാനിച്ചത് ഈ കലോത്സവങ്ങളാണ്. ആ കലോത്സവ വേദിയിൽനിന്നു തന്നെ പുറത്തു വന്ന ‘പാചക കലാപ്രതിഭ’യാകാം പഴയിടം. ആ രുചിയുടെ പേരിൽതന്നെയാണ് മോഹനൻ നമ്പൂതിരി 2023ൽ ശ്രദ്ധാകേന്ദ്രമായത്. സസ്യേതര പാചകത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് കലോത്സവത്തിൽനിന്ന് പിന്മാറാൻ പഴയിടം തീരുമാനിച്ചു. എന്നാൽ കലോത്സവത്തിൽനിന്ന് വിട്ടുനിൽക്കാൻ മനസ്സ് സമ്മതിച്ചില്ലെന്നു മാത്രം. ഊട്ടുപുരയിൽനിന്ന് പഴയിടം യാത്ര ചെയ്യുകയാണ്. പാതയോരങ്ങളിൽ യാത്രക്കാരെ കാത്ത് പഴയിടം രുചിയുണ്ട്. ഓണത്തിനും വിഷുവിനും വിശേഷ ദിവസങ്ങളിലും പഴയിടത്തിന്റെ പായസം സദ്യപ്രേമികളെ തേടിയെത്തുന്നു. എന്താണ് പഴയിടം സ്പെഷൽ പാചകക്കൂട്ട്? ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ പഴയിടം വിശദീകരിക്കുന്നു. അതിനൊപ്പം പാചകത്തിലെ പല വിദ്യകളും ഭക്ഷണത്തിന്റെ ചിട്ടകളും വായിക്കാം, സദ്യയ്ക്കു പിന്നിലെ സദ്യവട്ടത്തെക്കുറിച്ചും..
മധുരമുള്ള ചക്കപ്പഴം കൊണ്ട് കുട്ടികൾക്ക് പ്രിയപ്പെട്ടൊരു കറി തയാറാക്കിയാലോ? ചേരുവകൾ പഴുത്ത ചക്കച്ചുള - 15 എണ്ണം കുരുമുളകുപൊടി - 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 2 ടേബിൾസ്പൂൺ നാളികേരം ചിരവിരുത് - 1 മുറി (1/2 കപ്പ് ) തൈര് - 200 മില്ലി ജീരകം - 1 ടേബിൾസ്പൂൺ ശർക്കര - 2 ടേബിൾസ്പൂൺ ഉപ്പ് -
നാടൻ മൂവാണ്ടൻ മാങ്ങയും തേങ്ങയും ചേർത്തുള്ള ചമ്മന്തി, വയറു നിറയെ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി. ചേരുവകൾ മൂവാണ്ടൻ മാങ്ങാ - 2 എണ്ണം ചിരവിയെടുത്ത നാളികേരം - 1 കപ്പ് ഉഴുന്നുപരിപ്പ് - 50 ഗ്രാം വറ്റൽ മുളക് - 10 എണ്ണം ഉലുവ - 2 ടേബിൾ സ്പൂൺ ശർക്കര - 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ ഉപ്പ് -
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.