Activate your premium subscription today
Friday, Apr 18, 2025
തിരുവല്ല ∙ ജനിതക രക്തരോഗത്താൽ വലയുന്ന 3 സഹോദരങ്ങളെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിൽ കുടുംബം. ചങ്ങനാശേരി കാക്കാംതോട് മഠത്തിൽപറമ്പിൽ മുബാറക്കിന്റെയും സൈബുന്നിസയുടെയും മക്കളായ അഹമ്മദ് ഫൈസി (12), ഫൈഹ മെഹ്റിൻ (11), അഹമ്മദ് ഫൈസ് (7) എന്നിവരാണ് ജനിതക രക്ത രോഗമായ ബീറ്റാ തലസീമിയ മേജർ എന്ന രോഗം മൂലം ജനനം മുതൽ ബുദ്ധിമുട്ടുന്നത്. രക്ത മൂലകോശ ദാതാക്കളുടെ സഹായമുണ്ടെങ്കിൽ മാത്രമേ ചികിത്സ ഇനി മുന്നോട്ടുപോകൂ എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
അബുദാബി ∙ സങ്കീർണ ആരോഗ്യ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താനാകുന്ന മധ്യപൂർവദേശത്തെ ഏറ്റവും വലിയ കോർഡ് ബ്ലഡ് ബാങ്ക് അബുദാബിയിൽ ആരംഭിച്ചു. നവജാത ശിശുവിന്റെ പൊക്കിൾകൊടിയിൽ നിന്നുള്ള രക്തവും മൂലകോശവും ശേഖരിച്ചുവച്ച് നൂതന ചികിത്സയ്ക്കായി ഉപയോഗിക്കുന്നതാണ് പദ്ധതി. എം42വുമായി സഹകരിച്ച് അബുദാബി
സൗത്താംപ്ടൺ ∙ കൈരളി യുകെ സൗത്താംപ്ടൺ ആൻഡ് പോർട്ട്സ്മൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന സംഗീത നൃത്ത സന്ധ്യ ഈ മാസം 24 ന് സൗത്താംപ്ടനിൽ നടക്കും. ആഘോഷങ്ങൾക്ക് ഒപ്പം സമൂഹ നന്മയ്ക്കായ് ഏഷ്യൻ വംശജരായ കാൻസർ രോഗികളുടെ ചികിത്സയെ സഹായിക്കുന്നതിനുള്ള സ്റ്റെം സെൽ ഡോണർ റജിസ്ട്രേഷനും നടത്തപ്പെടും.
കോട്ടയം ∙ ഗായകൻ കൂടിയായ തിരുവാർപ്പ് സ്വദേശി അഭിഷേക് ബാബു നായരുടെ മനസ്സിൽ ഇപ്പോൾ ഒരു ജീവരാഗമേയുള്ളു. തന്റെ മജ്ജയിൽ നിന്നു നേരിട്ട് ശേഖരിച്ച മൂലകോശങ്ങൾ നൽകി ജീവിതത്തിലേക്കു തിരികെക്കൊണ്ടുവന്ന ഒൻപതു വയസ്സുകാരന്റെ കളിയും ചിരിയും. 6 മാസം മുൻപ് മൂലകോശം നൽകിയെങ്കിലും അഭിഷേക് ഇതുവരെ കുട്ടിയെ നേരിട്ടു
ബംഗ്ലദേശ് സ്വദേശി അതനു കിഷോറിന് ഒരു മലയാളി ബന്ധമുണ്ട്. രക്താർബുദ ബാധിതനായ അതനുവിന്റെ ചികിത്സയ്ക്കായി രക്തമൂലകോശം നൽകിയതു കഴിഞ്ഞ വർഷം കണ്ണൂർ സ്വദേശി കിഷോർ ദേവാണ്. 2015ൽ കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിക്കു രക്തകോശം ലഭിച്ചതു ജർമനിയിൽ നിന്ന്. ലോകത്തിന്റെ ഏതോ ഭാഗങ്ങളിൽ ഇരുന്ന് പരസ്പരം ഒരിക്കലും അറിയാതെ രക്തബന്ധം പങ്കുവെക്കുന്ന രണ്ടു പേർ! രക്തമൂല കോശദാനത്തിലെ ദാതാവിനെയും സ്വീകർത്താവിനെയും ഒറ്റവാക്കിൽ ഇങ്ങനെ വിളിക്കാം.
കോട്ടയം ∙ പേരറിയാത്ത യുവാവിന്റെ ജീവസ്സുറ്റ പുഞ്ചിരിയിലാണു കോഴിക്കോട് വടകര സ്വദേശി അബൂബക്കർ ഇർഫാൻ ഇക്ബാലിന്റെ വലിയ പെരുന്നാൾ. രക്താർബുദം ബാധിച്ച ഒരാളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ സഹായകമായത് ഇർഫാൻ ദാനംചെയ്ത രക്തമൂലകോശമാണ്. ഇന്ത്യയിലെ ആറു ലക്ഷത്തോളം ദാതാക്കളെ പരിശോധിച്ചതിൽ നിന്നാണു രോഗിക്കു
ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നതാണ് ഹൃദ്രോഗ മരണങ്ങളുടെ പിന്നിലെ പ്രധാനപ്പെട്ട ഒരു കാരണം. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം എന്തെങ്കിലും കാരണത്താല്‍ തടസ്സപ്പെടുമ്പോൾ ഹൃദയ പേശികളിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. മയോകാര്‍ഡിയല്‍ ഇന്ഫ്രാക്ഷന് അഥവാ ഹൃദയാഘാതം എന്നാണ് ഈ അവസ്ഥയെ പറയുന്നത്.
മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്ന പേര് ഇന്ന് ഏവര്‍ക്കും സുപരിചിതമായ ഒന്നാണ്. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ധനസഹായം തേടുന്നെന്നും, ഡോണറെ തേടുന്നെന്നുമുള്ള വാര്‍ത്തകള്‍ ദിനപത്രങ്ങളില്‍ സാധാരണമാണ്. എന്നാൽ എന്താണ് സരിക്കും ഈ ശസ്ത്രക്രിയയിൽ നടക്കുന്നതെന്നതിനെക്കുറിച്ച് പലരും അജ്ഞരാണ്.
സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമായ ബോണ്‍മാരോ ഡോണര്‍ റജിസ്ട്രിയില്‍ 112 ദാതാക്കള്‍ റജിസ്റ്റര്‍ ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മലബാര്‍ കാന്‍സര്‍ സെന്ററിലെ റജിസ്ട്രിയുടെ പ്രവര്‍ത്തനം ആരംഭിച്ച് കുറഞ്ഞ കാലയളവിനുള്ളില്‍ അനുയോജ്യരായ ഇത്രയും ദാതാക്കളെ കണ്ടെത്താനായത് വലിയ നേട്ടമാണ്. മജ്ജ
യോദ്ധ സിനിമയില്‍ റിപ്പോച്ചെ എന്ന കുരുന്നിനെ ദുര്‍മന്ത്രവാദികളില്‍ നിന്ന് രക്ഷിക്കാന്‍ കാടും മലയും കടന്ന് നേപ്പാളിലെത്തിയ തൈപറമ്പില്‍ അശോകന്റെ കഥ നമുക്ക് പരിചിതമാണ്. അവിടെ റിപോച്ചയാണെങ്കില്‍ ഇവിടെ ശ്രീനന്ദനന്‍ എന്ന കുരുന്ന് കാത്തിരിക്കുന്നു അവന്റെ രക്ഷകനായി. ബ്ലഡ് കാൻസര്‍ രോഗിയാണ്
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.