Activate your premium subscription today
Wednesday, Mar 26, 2025
കോഴിക്കോട്∙ വൈദ്യരത്നം ആയുർവേദ ട്രീറ്റ്മെന്റ് സെന്ററും ചാലപ്പുറം ഗവ: ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും സംയുക്തമായി രാജ്യാന്തര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടികൾ പിടിഎ പ്രസിഡന്റ് സുരേഷ് എം. നിർവ്വഹിച്ചു. എൻഎസ്എസ് വോളന്റിയർ പി. ഗായത്രി സ്വാഗതം പറഞ്ഞു. സ്കൂൾ ലീഡറും എൻഎസ്എസ് വോളന്റിയറുമായ സായൂജ്യ ഉജ്ജ്വൽ അധ്യക്ഷത വഹിച്ചു.
അടൂർ ∙ ലഹരി മാഫിയാകളുടെ പ്രവർത്തനമില്ലാതാക്കാനായി സമൂഹത്തിൽ ബോധവൽക്കരണവും നിയമനടപടികളും ശക്തമാക്കണമെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻ അടൂരിൽ സംഘടിപ്പിച്ച ലഹരി മോചന സ്നേഹ സന്ദേശ യാത്രയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യാന്തര ലഹരിവിരുദ്ധ ദിനമായിരുന്നു ഇന്നലെ. ജില്ലയിൽ ലഹരിക്കടത്ത് കേസുകളിൽ ഗണ്യമായ വർധനയാണുള്ളത്. ലഹരിമരുന്നുകളുടെ മാറുന്ന ലോകം സംബന്ധിച്ച് ഒരു അന്വേഷണംആലപ്പുഴ ∙ ദിവസവും ലഹരി ഉപയോഗവും ലഹരിക്കടത്തും ജില്ലയിൽ കൂടുകയാണ്. ഓരോ ദിവസവും പിടിക്കപ്പെടുന്ന ലഹരിയുടെ അളവു നോക്കിയാൽ അതറിയാം.
മേപ്പയൂർ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ നല്ലപാഠം ക്ലബ് ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. മേപ്പയൂർ ഗവ.ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ സി.പി.സതീശൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. വിദ്യാർഥികളും അധ്യാപകരും അണിനിരന്ന് റാലിയും നടത്തി. ക്ലാസുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്കൗട്സ് ആൻഡ്
ചെങ്ങന്നൂർ∙ ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി 2.4 കിമീ ദൂരം കണ്ണു കെട്ടി ബൈക്ക് ഓടിച്ച് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രസാദ് മാത്യു. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ നിന്നാരംഭിച്ച ബൈക്ക് റാലി നഗരഭാധ്യക്ഷ സൂസമ്മ ഏബ്രഹാം ഫ്ലാഗ് ഓഫ് െചയ്തു.അസി.എക്സൈസ് കമ്മിഷണർ സുരേഷ് വർഗീസ് പ്രസാദ്
മലപ്പുറം ∙ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്തിച്ച് സ്റ്റുഡന്റ് പൊലീസ് കെഡറ്റ് ജില്ലാ തലത്തിൽ നടത്തിയ ലഹരിവിരുദ്ധ റാലി ഡിവൈഎസ്പി അബ്ദുൽ ബഷീർ ഫ്ലാഗ് ഓഫ് ചെയ്തു. കുന്നുമ്മലിൽ ലഹരി വിരുദ്ധ ബോധവൽകരണ പരിപാടിയും സംഘടിപ്പിച്ചു. റാലിക്ക് സി.പി.പ്രദീപ്കുമാർ, കെ.എം.അബ്ദുൽ വഹാബ്, യു.സ്മിത, ഷിബിന രഞ്ജിത്,
കോളജിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റു എന്ന വിവരമാണ് ഒരു ദിവസം മാതാപിതാക്കൾക്ക് ലഭിക്കുന്നത്. വിവരം അറിഞ്ഞ് ബന്ധുക്കൾ പാഞ്ഞെത്തി. അവിടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ശരീരം ആസകലം പരുക്കുകളോടെ കിടക്കുന്ന മകനെയാണു കണ്ടത്. എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കൾ അന്വേഷിച്ചെങ്കിലും കെട്ടിടത്തിനു മുകളിൽ നിന്നു താഴേക്ക് ചാടി എന്നതു മാത്രമാണ് അറിയാൻ കഴിഞ്ഞത്
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.