പറക്കാൻ കഴിയുമെന്നു കരുതി ചാടിയത് കോളജിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക്; ലഹരി കവരുന്ന ജീവിതങ്ങൾ കഥ പറയുമ്പോൾ

Mail This Article
×
കോളജിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റു എന്ന വിവരമാണ് ഒരു ദിവസം മാതാപിതാക്കൾക്ക് ലഭിക്കുന്നത്. വിവരം അറിഞ്ഞ് ബന്ധുക്കൾ പാഞ്ഞെത്തി. അവിടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ശരീരം ആസകലം പരുക്കുകളോടെ കിടക്കുന്ന മകനെയാണു കണ്ടത്. എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കൾ അന്വേഷിച്ചെങ്കിലും കെട്ടിടത്തിനു മുകളിൽ നിന്നു താഴേക്ക് ചാടി എന്നതു മാത്രമാണ് അറിയാൻ കഴിഞ്ഞത്