ലഹരി വിരുദ്ധ ദിനം; റാലി സംഘടിപ്പിച്ചു

Mail This Article
മലപ്പുറം ∙ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്തിച്ച് സ്റ്റുഡന്റ് പൊലീസ് കെഡറ്റ് ജില്ലാ തലത്തിൽ നടത്തിയ ലഹരിവിരുദ്ധ റാലി ഡിവൈഎസ്പി അബ്ദുൽ ബഷീർ ഫ്ലാഗ് ഓഫ് ചെയ്തു. കുന്നുമ്മലിൽ ലഹരി വിരുദ്ധ ബോധവൽകരണ പരിപാടിയും സംഘടിപ്പിച്ചു. റാലിക്ക് സി.പി.പ്രദീപ്കുമാർ, കെ.എം.അബ്ദുൽ വഹാബ്, യു.സ്മിത, ഷിബിന രഞ്ജിത്, ഇ.പ്രദോഷ്, ഷേർഷ എന്നിവർ നേതൃത്വം നൽകി. എംഎസ്പി എച്ച്എസ്എസ്, എംഎസ്പി ഇഎം എച്ച്എസ്എസ്, മഅദിൻ പബ്ലിക് സ്കൂൾ യൂണിറ്റുകളാണ് പങ്കെടുത്തത്.
മലപ്പുറം ∙ ലഹരി വിരുദ്ധ സന്ദേശവുമായി ജില്ലാ ട്രോമാ കെയറിന്റെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. മഞ്ചേരിയിൽ നിന്ന് മലപ്പുറം വരെയായിരുന്നു റാലി. റിട്ട. ഡിജിപി ഋഷിരാജ് സിങ് ഫ്ലാഗ് ഓഫ് ചെയ്തു.