രാജ്യാന്തര ലഹരി വിരുദ്ധ ദിനം ആചരിച്ചു
Mail This Article
കോഴിക്കോട്∙ വൈദ്യരത്നം ആയുർവേദ ട്രീറ്റ്മെന്റ് സെന്ററും ചാലപ്പുറം ഗവ: ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും സംയുക്തമായി രാജ്യാന്തര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടികൾ പിടിഎ പ്രസിഡന്റ് സുരേഷ് എം. നിർവ്വഹിച്ചു. എൻഎസ്എസ് വോളന്റിയർ പി. ഗായത്രി സ്വാഗതം പറഞ്ഞു. സ്കൂൾ ലീഡറും എൻഎസ്എസ് വോളന്റിയറുമായ സായൂജ്യ ഉജ്ജ്വൽ അധ്യക്ഷത വഹിച്ചു.
സീനിയർ ഫിസിഷ്യൻ ഡോ. കെ. എസ്. വിമൽ കുമാർ "ലഹരിക്കെതിരെ ഒറ്റക്കെട്ട്" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ബോധവത്ക്കരണ ക്ലാസ്സ് നൽകി. ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.
പ്രിൻസിപ്പാൾ മധു. എ.കെ, ഹെഡ്മിസ്ട്രസ്സ് ഉമ്മുകുൽസു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ശ്രീജ. കെ, ഹയർസെക്കന്ററി അധ്യാപകനായ നൗഷാദ്, ലഹരി വിരുദ്ധ ക്ലബ് കോർഡിനേറ്ററും അധ്യാപികയുമായ ശോഭിത ജി. നായർ, സ്കൂൾ കൗൺസലർ ആശമോൾ എന്നിവർ പരിപാടികൾക്ക് ആശംസകൾ അർപ്പിച്ചു. എൻഎസ്എസ് വോളന്റിയർ മിൻഹ ഫാത്തിമ നന്ദി പറഞ്ഞു.