ശരീരത്തിലെ അസാധാരണമായ കോശവളർച്ച ശരീരത്തിലെ തന്നെ മറ്റുകലകളേയും ബാധിക്കുന്ന അവസ്ഥയാണ് അർബുദം. സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദജീനുകളെ രാസവസ്തുക്കളോ പ്രസരങ്ങളോ രോഗാണുക്കളോ മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിക്കുന്നു. ഇങ്ങനെ സാധാരണ കോശം അർബുദകോശമായി മാറുന്നു. കോശങ്ങള്‍ അമിതമായി വിഭജിക്കപ്പെടുമ്പോള്‍ അത് മുഴയായി ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍, എല്ലാ മുഴകളും അര്‍ബുദമല്ല. ദോഷകാരികളല്ലാത്ത മുഴകള്‍ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരില്ല. മുഴകളില്‍ നിന്ന് അര്‍ബുദം ഉണ്ടാക്കുന്ന കോശങ്ങള്‍ വിഭജിച്ച് രക്തത്തിലേക്ക് വ്യാപിച്ച് അര്‍ബുദം മറ്റ് അവയവങ്ങളിലേക്കും പടരാന്‍ ഇടയാക്കുന്നു. എല്ലാ അര്‍ബുദങ്ങളും വ്യത്യസ്തമാണ്. ചികിത്സയും വ്യത്യസ്തമാണ്. അര്‍ബുദത്തിനുള്ള പരിശോധനയും വ്യത്യസ്തമാണ്. ഏത് അവയവത്തിനാണോ രോഗം ബാധിച്ചത് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധനയും ചികിത്സയും തീരുമാനിക്കപ്പെടുന്നത്.