Activate your premium subscription today
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ഓറിഗനിൽ ആദ്യമായി മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഓറിഗൺ ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ജോലിയിൽ നിന്ന് വിരമിച്ച് യാത്രയയപ്പുമൊക്കെ കഴിഞ്ഞു വീട്ടിലേക്ക് വരികയാണ്. അടുത്ത ദിവസം മുതൽ ജോലിയില്ല. അതുകൊണ്ട് പതിവു ദിനചര്യ മാറുന്നു. നിഷ്ക്രിയ നേരങ്ങൾ വർധിക്കുന്നു. ഈ മാറ്റങ്ങൾ ചിലരുടെ മനസ്സിനെ പ്രതികൂലമായി ബാധിച്ചേക്കാം. കൂടുതൽ നേരം ചെലവഴിക്കാൻ ഇടയുള്ളത് വീട്ടിലാണ്. റിട്ടയർമെന്റ് ജീവിതവുമായി
ചൂരൽമല– മുണ്ടക്കൈ ദുരന്തമുണ്ടായപ്പോൾ മുലപ്പാൽ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചെത്തിയ വനിതകളെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ മോശം കമന്റുകൾ ഓർമയുണ്ടാവുമല്ലോ? മുലപ്പാൽ കുഞ്ഞുങ്ങളുടെ അവകാശമാണെന്നും ആറു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമേ നൽകാൻ പാടുള്ളൂവെന്നും തിരിച്ചറിഞ്ഞ മനുഷ്യർ ദുരന്തമുഖത്തു സഹായവുമായി എത്താൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോഴായിരുന്നു അതിൽ അശ്ലീലം കണ്ടെത്താൻ ചിലർ ശ്രമിച്ചത്. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും അവകാശമാണ് മുലപ്പാൽ. കുഞ്ഞുങ്ങളുടെ ജനിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതിനോളം ഹീനമാണ് ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ ജീവിക്കാൻ അനുവദിക്കാതിരിക്കുന്നത്. പക്ഷേ, ഈ അവകാശങ്ങളെ കൊള്ളവിലയ്ക്ക് വിറ്റു കാശാക്കുന്നവരും നാട്ടിലുണ്ട്. ചൂരൽമലയിൽ സ്നേഹത്തിന്റെ പേരിലാണ് അമ്മമാർ മുലപ്പാൽ നൽകാൻ എത്തിയതെങ്കിൽ അനധികൃത ഓൺലൈൻ സൈറ്റുകളിൽ 100 മില്ലി മുലപ്പാൽ വിൽക്കുന്നത് കൈ പൊള്ളുന്ന കാശ് വാങ്ങിയാണ്. രാജ്യത്ത് മുലപ്പാൽ വിൽപന കർശനമായി നിരോധിച്ചിട്ടും ‘മുലപ്പാൽ വിൽപനയ്ക്ക്’ എന്ന തരത്തിലുള്ള പരസ്യങ്ങൾക്കു പഞ്ഞമില്ല. മഞ്ഞകലർന്ന വെള്ളനിറത്തോടു കൂടിയ 100 മില്ലിലീറ്റർ പാൽ വിൽപനയ്ക്കെന്നാണ് ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിന്റെ ഉള്ളടക്കം. ഒരു യൂണിറ്റ് മാത്രമേ ഓർഡർ ചെയ്യാനാകൂ. 2 ദിവസത്തിനുള്ളിൽ എത്തിച്ചുതരുമെന്നും പരസ്യത്തിൽ പറയുന്നു. ഇങ്ങനെ മുലപ്പാൽ വാങ്ങുന്നത് സുരക്ഷിതമാണോ?
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എച്ച്എല്എല് ലൈഫ്കെയറുമായി സഹകരിച്ച് ആരംഭിച്ച നൂതന പദ്ധതിയായ അമൃത് ഫാര്മസി 10-ാം വര്ഷത്തിലേക്ക് കടക്കുന്നു. ജീവന് രക്ഷാമരുന്നുകളും മറ്റ് മെഡിക്കല് ഉത്പന്നങ്ങളും താങ്ങാവുന്ന വിലയില് ലഭ്യമാക്കുക എന്നതാണ് അമൃത് (അഫോര്ഡബിള് മെഡിസിന്സ് ആന്ഡ് റിലയബിള്
ന്യൂഡൽഹി ∙ മരുന്നു നൽകുമ്പോൾ അതിന്റെ അപകടസാധ്യതയും വിപരീതഫലവും കൂടി ഡോക്ടർമാർ രോഗിയെ അറിയിക്കണമെന്നു വ്യവസ്ഥ വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. മരുന്നു കുറിപ്പടിക്കൊപ്പം പ്രാദേശികഭാഷയിൽ അധിക കുറിപ്പു നൽകണമെന്ന ആവശ്യമാണു ഹർജിക്കാർ ഉന്നയിച്ചത്. പാർശ്വഫലമാണ് പലർക്കും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ജേക്കബ് വടക്കഞ്ചേരി നൽകിയ ഹർജിയിലുണ്ട്. ആവശ്യം പ്രായോഗികമാകില്ലെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്.
മെഡികെയർ പാർട്ട് ബി ഉള്ള മുതിർന്ന പൗരന്മാർ അടുത്ത വർഷം ആരോഗ്യ സംരക്ഷണത്തിനായി കൂടുതൽ പണം നൽകേണ്ടിവരും. മെഡികെയർ, മെഡികെയ്ഡ് സേവനങ്ങൾക്കായുള്ള കേന്ദ്രങ്ങൾ മെഡികെയർ പാർട്ട് ബി പ്രീമിയങ്ങൾ 2025-ൽ വർധിക്കും. ഹോം ഹെൽത്ത് കെയർ, ഡോക്ടർ സന്ദർശനങ്ങൾ, ഔട്ട്പേഷ്യന്റ് സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മെഡികെയർ പാർട്ട് ബിയുടെ പ്രതിമാസ പ്രീമിയം 185 ഡോളറായി ഉയരും.
ആരോഗ്യകരമായ ജീവിതത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്. എന്നാല് പല തരത്തിലുള്ള പ്രശ്നങ്ങള് മൂലം പലര്ക്കും ഇത് ലഭിക്കാറില്ല എന്ന് മാത്രം. ഉറക്കത്തിന്റെ ഗുണനിലവാരം കാത്തു സൂക്ഷിക്കാനും നല്ല രീതിയില് ഉറങ്ങാനും സഹായിക്കുന്ന 3-2-1 നിയമമാണ് ഇപ്പോള് സാമൂഹിക മാധ്യമങ്ങളില് ട്രെന്ഡ്. ഈ നിയമം വളരെ
തിരുവനന്തപുരം ∙ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്പ്) 100 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികൾക്ക് 1600 കോടി രൂപ കുടിശിക ഉള്ള സാഹചര്യത്തിലാണിത്. പദ്ധതിയിൽ നിന്നു പിന്മാറുമെന്ന് മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സ്വകാര്യ ആശുപത്രികൾ പ്രഖ്യാപിച്ചിരുന്നു. സർക്കാർ മെഡിക്കൽ കോളജുകൾക്കും വൻതുക ലഭിക്കാനുണ്ട്.
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രികളിൽ ദീർഘകാലമായി അവധിയിൽ തുടരുന്ന 84 നഴ്സുമാരെ പിരിച്ചുവിടാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടപടി ആരംഭിച്ചു. അച്ചടക്ക നടപടി നോട്ടിസ് പ്രസിദ്ധീകരിച്ചു. ജോലിയിൽ പ്രവേശിക്കാൻ താൽപര്യമുള്ളവർക്കു 15 ദിവസത്തിനകം മറുപടി നൽകാം.
Results 1-10 of 1416