Activate your premium subscription today
ഒല്ലൂർ (തൃശൂർ) ∙ ചികിത്സ വൈകിയതു മൂലം ഒരുവയസ്സുകാരൻ മരിച്ചതായി ബന്ധുക്കളുടെ ആരോപണം. നടത്തറ കുംഭാര വീട്ടിൽ വിനുവിന്റെയും രാഗിയുടെയും മകൻ ദ്രിയാഷ് ആണ് മരിച്ചത്. പനിയും അപസ്മാരവും ബാധിച്ച കുട്ടിയെ വ്യാഴാഴ്ച വൈകിട്ട് ഒല്ലൂരിലെ വിൻസന്റ് ഡി പോൾ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ വൈകിയെന്ന് വീട്ടുകാർ ആരോപിച്ചു.
ചെന്നൈ ∙ ചികിത്സാപ്പിഴവിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥിക്കു കാൽ നഷ്ടപ്പെട്ട സംഭവത്തിൽ സ്വകാര്യ ആശുപത്രിയുടെ അക്രഡിറ്റേഷൻ തമിഴ്നാട് ആരോഗ്യവകുപ്പ് റദ്ദാക്കി. ആദംപാക്കത്തുള്ള ആശുപത്രിയോട് 15 ദിവസത്തിനകം വിശദീകരണം നൽകാനും നിർദേശിച്ചു. കാലുവേദനയെ തുടർന്നാണു ചിന്നയ്യയുടെ മകൻ ഹരികൃഷ്ണൻ ആശുപത്രിയിലെത്തിയത്.
തിരുവനന്തപുരം∙ മൂന്നു ദിവസം മുൻപായിരുന്നു കൃഷ്ണയുടെ ജന്മദിനം. ജൂലൈ 30ന് മകൾ ഋതികയുടെ നാലാം ജന്മദിനവും. രണ്ടു ജന്മദിനങ്ങളും അറിയാതെ കൃഷ്ണ മടങ്ങി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെ കുത്തിവയ്പ് എടുത്തതിനെ തുടർന്ന് മരിച്ച മലയിൻകീഴ് മച്ചേൽ കുണ്ടൂർകോണം സ്വദേശിനി കൃഷ്ണയുടെ (28) അപ്രതീക്ഷിത
തിരുവനന്തപുരം∙ നെയ്യാറ്റിന്കര താലൂക്ക് ആശുപത്രിയില് ചികിത്സപ്പിഴവെന്നു പരാതി. വയറുവേദനയെ തുടർന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പൻ കുത്തിവയ്പ്പിനെ തുടർന്ന് അബോധാവസ്ഥയിൽ ആവുകയായിരുന്നു. സംഭവത്തിൽ കൃഷ്ണയെ മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
കൊണ്ടോട്ടിയിൽ നാലുവയസ്സുകാരൻ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് സ്ഥിരീകരിച്ചു. അനസ്തീസിയ നൽകിയ അളവ് വർധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അരിമ്പ്ര കൊടക്കാടൻ നിസാറിന്റെ മകൻ മുഹമ്മദ് ഷാസിൽ ആണ് കഴിഞ്ഞ ഒന്നിന് വൈകിട്ട് ആറു മണിക്ക് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിക്കുന്നത്.
അജ്മാൻ ∙ എന്റെ മോന്റെ ജീവിതം കൊണ്ടാണ് അവർ പന്താടിയത്. ഞങ്ങൾ അനുഭവിക്കുന്ന നഷ്ടത്തിനും മാനസീക പീഡനത്തിനും നീതി ലഭിക്കുന്നതു വരെ പോരാടും. ഒരു പ്രവാസി ആയിപ്പോയി എന്നതുകൊണ്ട് ഞാൻ പോരാട്ടത്തിൽ നിന്ന് പിന്മാറുമെന്ന് ആരും കരുതേണ്ട–അജ്മാനിൽ താമസിക്കുന്ന തൃശൂർ ചാവക്കാട് പാലയൂർ സ്വദേശി ഷഫീൽ
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 4 വയസ്സുകാരിയുടെ ഇടതുകയ്യിലെ ആറാം വിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ അസോഷ്യേറ്റ് പ്രഫസർ ഡോ. ബിജോൺ ജോൺസണിൽനിന്ന് പൊലീസ് മൊഴിയെടുത്തു. മെഡിക്കൽ കോളജ് എസിപി കെ.ഇ.പ്രേമചന്ദ്രനാണു മൊഴി രേഖപ്പെടുത്തിയത്. മറ്റു ഡോക്ടർമാരുടെയും മൊഴി എടുത്തു.
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് 7 വർഷത്തോളമായി ദുരിതം അനുഭവിക്കുന്ന പന്തീരാങ്കാവിലെ കെ.കെ.ഹർഷിനയ്ക്കു അഞ്ചാമത്തെ ശസ്ത്രക്രിയ 21ന് നടക്കും. അടിവയറിന്റെ ഇടതു ഭാഗത്ത് കത്രിക കിടന്ന സ്ഥലത്ത് രൂപപ്പെട്ട മാംസപിണ്ഡം നീക്കാനുള്ള ശസ്ത്രക്രിയയാണിത്. ഇതിനായി
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവത്തെ ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ (കെജിഎംസിടിഎ). കുട്ടിക്കു നാക്കിലും പ്രശ്നം ഉണ്ടായതുകൊണ്ടാണു ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ
കോഴിക്കോട്∙ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ–ശിശു സംരക്ഷണ കേന്ദ്രത്തിൽ 4 വയസ്സുള്ള പെൺകുട്ടിയെ ശസ്ത്രക്രിയ ചെയ്തപ്പോൾ പിഴവു സംഭവിച്ചെന്ന പരാതിയിൽ ഡോ.ബിജോൺ ജോൺസനെ സസ്പെൻഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
Results 1-10 of 22