കോവിഡ് ബാധിച്ചവർക്കുള്ള ചികിത്സയ്ക്കായി വികസിപ്പിച്ച ആന്റിവൈറൽ മരുന്നാണ് മോൾനുപിരവിർ. ഇന്ത്യയിലെ മരുന്ന് നിയന്ത്രണ അതോറിറ്റികള്‍ മോള്‍നുപിരവിറിന് നിയന്ത്രിതമായ തോതില്‍ അടിയന്തര ഉപയോഗ അനുമതി നൽകിയിരുന്നു. അണുബാധയുടെ ആദ്യ ഘട്ടത്തില്‍ നല്‍കിയാല്‍ വൈറസ് ശരീരത്തില്‍ പെരുകുന്നത് തടയാന്‍ മോള്‍നുപിറവറിന് സാധിക്കുമെന്നാണ് പഠനങ്ങൾ പറഞ്ഞിരുന്നത്. കോവിഡ് ജുരുതരമായി ആശുപത്രിയിൽ പ്രവേശിക്കാൻ സാധ്യതയുള്ള പ്രായപൂർത്തിയായവർക്കാണ് മരുന്ന് ശുപാർശ ചെയ്തിരുന്നത്.