Activate your premium subscription today
Monday, Apr 21, 2025
ന്യൂഡൽഹി ∙ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെതിരായ പരാതി നിയമമന്ത്രാലയം പഴ്സനേൽ മന്ത്രാലയത്തിനു കൈമാറി. മനുഷ്യാവകാശപ്രവർത്തക ടീസ്റ്റ സെതൽവാദിനു ജാമ്യം അനുവദിക്കാൻ അവധിദിവസം തിടുക്കപ്പെട്ടു വ്യത്യസ്ത ബെഞ്ചുകൾക്കു രൂപംനൽകിയ ചന്ദ്രചൂഡിന്റെ നടപടി വഴിവിട്ടതെന്ന് ആരോപിച്ചാണു പരാതി.
രാജ്യത്ത് ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്ന പൊതുരഹസ്യങ്ങൾ പലതുണ്ട്. അക്കൂട്ടത്തിലൊന്നാണ് ഹൈക്കോടതിയിലെ ജഡ്ജിമാരുടെ നിയമനവും സുപ്രീം കോടതിയിലേക്കുള്ള സ്ഥാനക്കയറ്റവുമെന്നു പറഞ്ഞത് ജസ്റ്റിസ് റുമ പാലാണ്. മികച്ചൊരു ജഡ്ജിയെന്നു സുപ്രീം കോടതിയിൽ പേരെടുത്ത റുമ പാൽ, ജഡ്ജിനിയമനത്തിന്റെ രഹസ്യസ്വഭാവത്തെ പാപം എന്നു വിളിച്ചു; സൗഹൃദങ്ങൾ, കടപ്പാടുകൾ, ബന്ധുബലം, ജഡ്ജിമാർ തമ്മിലുള്ള നീക്കുപോക്കുകൾ... ഇങ്ങനെ പല കാരണങ്ങളാലുള്ള തെറ്റായ കൊളീജിയം തീരുമാനങ്ങളാണ് ആ പാപത്തിന്റെ ഫലം എന്നു വിശദീകരിച്ചു. അലഹാബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന ശേഖർ കുമാർ യാദവിനെ ജഡ്ജിയാക്കിയതിനെ അത്തരമൊരു തീരുമാനത്തിന്റെ ഉദാഹരണമായി പറയാം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയമാണ് യാദവിനെ ഹൈക്കോടതിയിൽ അഡിഷനൽ ജഡ്ജിയാക്കാൻ 2019 ഫെബ്രുവരിയിൽ ശുപാർശ ചെയ്തത്. അന്നു കൊളീജിയത്തിനു മുന്നിൽ യാദവിനെക്കുറിച്ച് ഒരു അഭിപ്രായക്കുറിപ്പുണ്ടായിരുന്നു, അലഹാബാദിലെ മുൻ ചീഫ് ജസ്റ്റിസ് എന്ന നിലയ്ക്കു സുപ്രീം കോടതിയിലെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എഴുതിയത്. കേന്ദ്രമന്ത്രിയുമായുൾപ്പെടെ
ന്യൂഡൽഹി∙ ജസ്റ്റിസുമാർ വിരമിച്ചശേഷം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനോടു യോജിപ്പില്ലെന്നു വ്യക്തമാക്കി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ജസ്റ്റിസുമാർ വിരമിച്ചാലും നിയമത്തിന്റെ തടവറയിലാണെന്നും സമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടാത്ത വിധത്തിലായിരിക്കണം തുടർജീവിതമെന്നും അദ്ദേഹം പറഞ്ഞു. പൗരന്റെ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കെത്തന്നെ ഇത്തരം ചില സ്വയംനിയന്ത്രണ വലയങ്ങൾ തങ്ങൾക്കു ചുറ്റുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സംവാദത്തിൽപ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഇടനാഴിയിൽ ഒരു കഥ കേട്ടു. ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇനി പ്രഭാത നടത്തത്തിനു പോകുന്നില്ലത്രേ. ചീഫ് ജസ്റ്റിസായാൽ നടത്തം ഒഴിവാക്കണോ? വേണ്ടെങ്കിലും ഇത്രയും നാൾ നടന്നതു പോലെ രാവിലെ തനിച്ചു നടക്കാൻ ഇറങ്ങുന്നത് ഇനി പറ്റില്ലെന്നു സുരക്ഷാജീവനക്കാർ പറഞ്ഞുവത്രേ. ഒപ്പം അവരും കൂടി വന്നോളാമെന്ന് സുരക്ഷാ ജീവനക്കാർ ഉപാധി വച്ചു. അത്തരമൊരു ‘നടപ്പുശീലം’ ഇല്ലാത്ത സഞ്ജീവ് ഖന്ന, ലോധി ഗാർഡനിലെ തനിച്ചുള്ള പ്രഭാത നടത്തം നിർത്തിയെന്നാണു കഥ. പുതുതായി മാറുന്ന ഔദ്യോഗിക വസതിക്കു ചുറ്റുമായി നടത്തം ചുരുക്കാം. ചീഫ് ജസ്റ്റിസ് പദവിയിലേക്ക് നടന്നു കയറിയ സഞ്ജീവ് ഖന്നയുടെ വളർച്ചയും അദ്ദേഹം നടക്കാനിറങ്ങുന്ന ചിരപരിചിതമായ ഡൽഹിയിലെ കൊച്ചുകോടതികളിൽ നിന്നാണ്. അഭിഭാഷകനായി തുടങ്ങി ഡൽഹിയിലിരുന്ന് അദ്ദേഹം രാജ്യത്തെ പരമോന്നത നീതിപീഠത്തെ നയിക്കും. ഇന്ത്യയുടെ 51–ാം ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പിൻഗാമി. മേയ് 13ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഖന്നയ്ക്ക് കഷ്ടിച്ച് 6 മാസമേ ലഭിക്കൂവെങ്കിലും ഈ സ്ഥാനലബ്ധി വലിയൊരു കാവ്യനീതിയാണ്. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ സുപ്രധാനമായ ആ ഏടിന്റെ കഥ വഴിയേ പറയാം.
സുപ്രീം കോടതി ജുഡീഷ്യൽ റജിസ്ട്രാർ നവംബർ 7നു വൈകിട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ വിളിച്ചു. സെറിമോണിയൽ സിറ്റിങ് എപ്പോഴത്തേക്ക് ലിസ്റ്റ് ചെയ്യണമെന്നു ചോദിച്ചു. നീതിന്യായ നടപടികളൊന്നുമില്ലാത്തതാണ് സെറിമോണിയൽ ബെഞ്ചിന്റെ സിറ്റിങ്. ജഡ്ജിമാർ വിരമിക്കുമ്പോൾ യാത്രയയപ്പു മട്ടിലുള്ളത്. ചീഫ് ജസ്റ്റിസാണ് വിരമിക്കുന്നതെങ്കിൽ പതിവു ബെഞ്ചിൽ നിയുക്ത ചീഫ് ജസ്റ്റിസ് കൂടി ഇരിക്കും. സാധാരണ ജഡ്ജിയാണ് വിരമിക്കുന്നതെങ്കിൽ അന്നേദിവസം അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ ഭാഗമാകും. അഭിഭാഷക ബാറിലെ അംഗങ്ങളും ജഡ്ജിമാരും വിരമിക്കുന്ന ജഡ്ജിനെക്കുറിച്ച് സംസാരിക്കും, ആശംസകൾ നേരും. ആളുകളുടെ സൗകര്യം പ്രമാണിച്ചും കോടതി ആരംഭിക്കുന്ന രാവിലെകളിലാണ് സെറിമോണിയൽ ബെഞ്ചുകൾ സിറ്റിങ് നടത്താറുള്ളത്. ആ പതിവിനു വിപരീതമായി ഉച്ചയ്ക്ക് രണ്ടിന് സിറ്റിങ് നടത്താമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടി. ഇന്ത്യയുടെ പരമോന്നത നീതിന്യായപീഠത്തിലിരിക്കുന്ന അവസാന ദിവസത്തെ യാത്രയയപ്പുകളും മറ്റു തിരക്കുകളും അറിയാവുന്നതുകൊണ്ട് ഒരു കാര്യം കൂടി റജിസ്ട്രാർ ചോദിച്ചു. അവസാന പ്രവൃത്തിദിവസത്തിൽ എത്ര കേസുകൾ അങ്ങയുടെ ഒന്നാം നമ്പർ കോടതിയിൽ ലിസ്റ്റ് ചെയ്യണം? എത്രത്തോളം സാധ്യമാണോ അത്രത്തോളം. രാവിലെ കുറഞ്ഞത് 50 കേസുകളെങ്കിലും – അതായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ഇതേക്കുറിച്ചു സെറിമോണിയൽ ബെഞ്ച് സിറ്റിങ്ങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞതിങ്ങനെ:
ന്യൂഡൽഹി∙മതപരമായ പ്രാർഥനയ്ക്കോ ആരാധനയ്ക്കോ സ്ഥലമുണ്ടെന്നതു സ്ഥാപനത്തിന്റെ ന്യൂനപക്ഷ സ്വഭാവം സൂചിപ്പിക്കുമെന്നു നിർബന്ധമില്ലെന്നു സുപ്രീം കോടതി. കാരണം, സർക്കാർ ഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങളിൽ മതബോധനത്തിന് ഭരണഘടനാപരമായ വിലക്കുണ്ടെന്ന് അലിഗഡ് മുസ്ലിം സർവകലാശാല (എഎംയു) കേസിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി ∙ അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച സുപ്രധാന വിധിയെഴുതുമ്പോൾ ജഡ്ജിമാർക്കിടയിൽ ഫലപ്രദമായ ചർച്ചയുണ്ടായില്ലെന്നും സമയപരിമിതി പ്രശ്നമായെന്നും ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് ദീപാങ്കർ ദത്ത. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ ഭൂരിപക്ഷ വിധിയോടു വിയോജിച്ചുകൊണ്ടു പ്രത്യേക വിധിന്യായമെഴുതിയ ജസ്റ്റിസ് ദത്ത കടുത്ത അതൃപ്തിയാണു രേഖപ്പെടുത്തിയത്.
ന്യൂഡൽഹി∙ സംതൃപ്തനായാണ് പടിയിറങ്ങുന്നതെന്ന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. നാളെ മുതൽ തനിക്ക് നീതി നൽകാൻ സാധിക്കില്ല, പക്ഷേ സംതൃപ്തനാണെന്ന് സുപ്രീം കോടതിയിലെ തന്റെ അവസാനദിനത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ചന്ദ്രചൂഡ് പറഞ്ഞു. ഒരു തീർഥാടകനോട് സമാനമാണ് ഒരു ജഡ്ജിയുടെ കരിയറെന്ന്
ന്യൂഡൽഹി ∙ വധശിക്ഷ ഇന്ത്യയിൽ നിയമവിധേയമാണോ എന്ന സംശയം ഉന്നയിച്ചത് സാക്ഷാൽ ചീഫ് ജസ്റ്റിസ് തന്നെ. കൈകെട്ടി കോട്ടിട്ടു നിന്ന ‘എഐ–ലോയർ’ നിമിഷനേരം കൊണ്ട് നിയമവിധേയമായ വധശിക്ഷയെക്കുറിച്ചു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് ക്ലാസെടുത്തു. നിയമസംബന്ധമായ ഏതുവിവരവും പരിചയപ്പെടുത്തുന്ന എഐ–ലോയർ ഉൾപ്പെടെ
ന്യൂഡൽഹി∙ നടപടിക്രമങ്ങൾ പാലിക്കാതെ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ പൊളിച്ച ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഒറ്റ രാത്രികൊണ്ട് വീടുകൾ പൊളിക്കാനാകില്ലെന്നും കുടുംബാംഗങ്ങൾക്ക് ഒഴിയാൻ സമയം നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു. റോഡ് കയ്യേറിയെന്നാരോപിച്ച് വീട് പൊളിച്ച നടപടിക്കെതിരായ ഹർജിയിലാണ് കോടതിയുടെ വിമർശനം. മനോജ് തിബ്രേവാൾ ആകാശ് എന്നയാളുടെ വീട് 2019ൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തെന്നാണ് പരാതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Results 1-10 of 195
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.