Activate your premium subscription today
Saturday, Apr 19, 2025
∙ 1960 നവംബർ 10ന് മുളന്തുരുത്തി പെരുമ്പിള്ളി ശ്രാമ്പിക്കൽ പള്ളത്തട്ടയിൽ വർഗീസിന്റെയും സാറാമ്മയുടെയും മകനായി ജനനം.
സിപിഎമ്മിൽ ഇതു സമ്മേളന കാലം. ജില്ലാ സമ്മേളനങ്ങളിൽ അവശേഷിക്കുന്നത് തൃശൂരിൽ മാത്രം. മാർച്ച് ആദ്യം കൊല്ലത്ത് സംസ്ഥാന സമ്മേളനം. പാർട്ടി ഇന്ന് പൂർണമായും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. എന്നാൽ ആ നിയന്ത്രണം അദ്ദേഹത്തിന് കയ്യാളാൻ കഴിഞ്ഞത് ഒരു പതിറ്റാണ്ടോളം നീണ്ട ഉൾപ്പാർട്ടി പോരാട്ടത്തിനൊടുവിലാണ്. വിഎസ്–പിണറായി ചേരിതിരിവ് സിപിഎമ്മിനെ ഉഴുതുമറിച്ച ദീർഘമായ കാലയളവുണ്ടായി. 2005ലെ മലപ്പുറം സംസ്ഥാന സമ്മേളനമായിരുന്നു നിർണായക വഴിത്തിരിവ്. പാർട്ടി പിടിക്കാനായി ഇരുപക്ഷവും അവിടെ ഏറ്റുമുട്ടി. പിണറായി പക്ഷം അവതരിപ്പിച്ച പുതിയ സംസ്ഥാന കമ്മിറ്റി പാനലിനെതിരെ വിഎസ് പക്ഷത്തെ 12 പേർ മത്സരിച്ചു. പക്ഷേ ആ 12 പേരും തോറ്റു. വിഎസ് പിന്നീട് മുഖ്യമന്ത്രിയായെങ്കിലും പാർട്ടിയുടെ നിയന്ത്രണം അതോടെ പൂർണമായും പിണറായിലായി.
നാസി ഭരണകൂടത്തിന് പ്രത്യയശാസ്ത്ര അടിത്തറ പാകിയ അഡോൾഫ് ഹിറ്റ്ലറുടെ ആത്മകഥാപരമായ മാനിഫെസ്റ്റോയാണ് മെയിൻ കാംഫ്. 1924ൽ തടവിലായിരുന്ന സമയത്താണ് ഹിറ്റ്ലർ ഈ കൃതി എഴുതിയത്. 1925ൽ പ്രസിദ്ധീകരിച്ച പുസ്തകം 100 വർഷങ്ങൾക്കുശേഷവും, തീവ്ര പ്രത്യയശാസ്ത്രങ്ങളുടെ
മോഹിച്ചതെല്ലാം സ്വന്തമാക്കിയ, രാഷ്ട്രീയം ഹരമാക്കിയ ലോക കോടീശ്വരൻ. ഒരു ഭരണപദവിയും വഹിക്കാതെ, രാഷ്ട്രീയക്കാരനല്ലെന്ന പുതുമയുമായി ആ ബിസിനസുകാരൻ ലോകത്തെ നിയന്ത്രിക്കുന്ന വലിയൊരു രാജ്യത്തിന്റെ പ്രസിഡന്റായി. അതും ഒന്നല്ല, രണ്ടുവട്ടം! വൻ തിരിച്ചടികൾ നേരിട്ടിട്ടും ഗംഭീര തിരിച്ചുവരവ്. 2 തവണ ഇംപീച്ച്മെന്റ്, ക്രിമിനൽ കുറ്റവാളിയെന്ന കോടതിവിധികൾ, രതിചിത്ര നടിയുമായുള്ള ദുരൂഹബന്ധം, എണ്ണമറ്റ ലൈംഗിക ആരോപണങ്ങൾ... ചെവിതുളച്ചു വെടിയുണ്ട പാഞ്ഞപ്പോഴും പോരാടാൻ ആഹ്വാനം ചെയ്ത്, രാജ്യത്തെ മഹത്തരമാക്കുമെന്നു വാഗ്ദാനം ചെയ്താണ് വൈറ്റ്ഹൗസിലേക്കുള്ള ഈ രണ്ടാം വരവ്. ആധുനിക അമേരിക്കയുടെ ചരിത്രത്തിൽ ഇതുപോലൊരാൾ ഒന്നേയുള്ളൂ, ഡോണൾഡ് ജോൺ ട്രംപ്– ഇരട്ടവര കോപ്പി പുസ്തകത്തിൽ മെരുങ്ങാത്ത ഒറ്റയാൻ!
തനിക്ക് രോഗങ്ങളൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനെന്നും ഫ്രാൻസിസ് മാർപാപ്പ. വിരമിക്കാൻ പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എനിക്ക് സുഖമാണ്. ലളിതമായിപ്പറഞ്ഞാൽ എനിക്ക് വയസായി എന്നതു മാത്രമാണ് യാഥാർഥ്യം’–ചൊവ്വാഴ്ച പുറത്തിറങ്ങിയ ആത്മകഥയിൽ മാർപാപ്പ വ്യക്തമാക്കുന്നു.
തിരുവനന്തപുരം ∙ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ ആത്മകഥ ചോർന്ന സംഭവം വഞ്ചനക്കുറ്റത്തിനു കേസെടുത്ത് പൊലീസ് അന്വേഷിക്കും. പ്രസാധക സ്ഥാപനത്തിലെ പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവിയാണ് ആത്മകഥ ചോർത്തിയതെന്ന കോട്ടയം എസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ എഡിജിപി: മനോജ് ഏബ്രഹാം നിർദേശിച്ചത്.
കണ്ണൂർ∙ ആത്മകഥ പാർട്ടി അനുമതിയോടെ ഈ മാസം അവസാനം പ്രസിദ്ധീകരിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ. ഡിസംബർ വരെയുള്ള സംഭവങ്ങൾ ഉൾപ്പെടുത്തും. ‘കട്ടൻചായയും പരിപ്പുവടയും’ എന്ന പേരിലായിരിക്കില്ല അത്; പക്ഷേ, പുതിയ പേര് തീരുമാനിച്ചിട്ടില്ല. നേരത്തേ പുറത്തുവന്ന പിഡിഎഫിൽ പറയുന്ന കാര്യങ്ങൾ തന്റെ ആത്മകഥയല്ലെന്ന് ഇ.പി ആവർത്തിച്ചു. ആർക്കു പ്രസിദ്ധീകരണത്തിനു നൽകണമെന്നു തീരുമാനിച്ചിട്ടില്ല. തെറ്റായ നിലപാട് സ്വീകരിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
തിരുവനന്തപുരം∙ രാഷ്ട്രീയ വിവാദത്തിനിടയാക്കിയ ഇ.പി.ജയരാജന്റെ ‘ആത്മകഥ’ പൊലീസിന് പുതിയ തലവേദന. അന്വേഷണം നടത്തി ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പല ചോദ്യങ്ങൾക്കും ഉത്തരമില്ല. പല കാര്യങ്ങളും വ്യക്തമല്ലാത്തതിനാൽ വീണ്ടും അന്വേഷിച്ച് വ്യക്തത വരുത്താൻ ഡിജിപി നിർദേശിച്ചു. പുസ്തകം എഴുതിയവരും പ്രസാധകരും തമ്മിലുള്ള സിവിൽ കേസിൽ തീരേണ്ട സംഭവമാണ് ഇപ്പോൾ പൊലീസിന്റെ സമയം മെനക്കെടുത്തുന്നത്. കേസെടുക്കാതെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
തിരുവനന്തപുരം ∙ സിപിഎം നേതാവ് ഇ.പി.ജയരാജന്റെ ആത്മകഥ വിവാദം സംബന്ധിച്ച് കോട്ടയം എസ്പി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളി. അന്വേഷണ റിപ്പോർട്ടിൽ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എഡിജിപി മനോജ് ഏബ്രഹാം റിപ്പോർട്ട് തള്ളിയത്. വീണ്ടും അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം എസ്പിക്ക് എഡിജിപിക്കു നിർദേശം നൽകി. ഇ.പി.ജയരാജന്റെ ഉൾപ്പെടെ മൊഴികളിൽ വ്യക്തതക്കുറവ് ഉണ്ടെന്നാണ് കണ്ടെത്തൽ. ആത്മകഥ ഇ.പി.ജയരാജൻ തന്നെ എഴുതിയതാണോ അല്ലെങ്കിൽ അദ്ദേഹത്തിനു വേണ്ടി മറ്റാരെങ്കിലും എഴുതിയതാണോ എന്ന് റിപ്പോർട്ടിൽ പറയുന്നില്ല.
ഷിക്കാഗോ ∙ ഷിക്കാഗോ സിറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു. "അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി" എന്ന പേരിലുള്ള ഈ പുസ്തകം ഷിക്കാഗോയിൽ നടന്ന സിറോ മലബാർ എപ്പാർക്കിയൽ അസംബ്ലിയിലാണ് പ്രകാശനം ചെയ്തത്.
Results 1-10 of 83
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.