Activate your premium subscription today
ഓപ്പറേഷന് തിയേറ്ററിന്റെ വാതില്‍ തുറന്ന് വെളുത്ത് മെലിഞ്ഞ ഒരു നഴ്സ് വന്ന് സുബ്രമണ്യനോട് പറഞ്ഞു: “ഇടത്തേ ചുമലിന്റെ എല്ല് പൊട്ടീട്ടുണ്ട്. അതിപ്പോ പ്ലാസ്റ്ററിടും. അതല്ല പ്രശ്നം. ആള്‍ടെ നട്ടെല്ലിന്, വീഴ്ചയില്‍ കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട്. സംസാരിക്കുന്നതൊന്നും മനസ്സിലാവുന്നില്ല.
വർഷങ്ങൾക്ക് മുൻപേ ഏതോ പുകമറയിൽ അലിഞ്ഞില്ലാതായൊരാളിന്റെ രൂപസാദൃശ്യമുള്ളയാളെയാണ് പുണ്യഭൂമിയിലെ ദൃശ്യത്തിൽ കണ്ടതെന്നുള്ള തോന്നലിനു പിന്നാലെയാണ് ഇങ്ങോട്ടേക്കു തിരിച്ചത്. നാൽപതു തികഞ്ഞ വിധവയ്ക്ക് തീർഥാടനമെന്ന് പറഞ്ഞിറങ്ങാൻ തടസമേതുമില്ലല്ലോ.
കോവിഡ് തുടങ്ങി കഴിഞ്ഞ എട്ട് മാസമായി ഫോൺ റീചാർജ് ചെയ്യേണ്ടി വന്നിട്ടില്ല. എല്ലാ മാസത്തിന്റെയും തുടക്കം ഫോണിൽ തനിയെ റീചാർജ് ചെയ്ത സന്ദേശം വരും. ഒരു മാസം ഉപയോഗിക്കാനുള്ള ഇന്റർനെറ്റ് ഉൾപ്പടെ. വീട്ടിൽ പ്രവർത്തിക്കുന്ന ഒരേ ഒരു ഫോൺ സതീശന്റെയാണ്. ഇതേ പ്രതിഭാസമാണ് ഉണ്ണിയുടെ ഫോണിനും.
ഗജമുഖനെപ്പോലെത്തന്നെ ഒറ്റയാനായിരുന്നു കരിവദനനും. പക്ഷേ അവന്റെ അമ്മ മരിക്കുമ്പോൾ തെക്കു നിന്നൊരു ഉയിർഛേദം അന്വേഷിച്ചു വരുമെന്ന സൂചനയൊന്നും അവന് കൊടുത്തിരുന്നില്ല. ജന്മം നൽകിയ ആനക്കമ്പക്കാരൻ പാപ്പാൻ തന്റെ അമ്മയെ ചതിച്ചതാണെന്ന ഒരു സൂചനയും
ഉഴിച്ചിലൊക്കെ കഴിഞ്ഞു, വീണ്ടും ഷർട്ട് ധരിക്കുമ്പോൾ ആണ് അയാൾ കീശയിലേക്ക് നോക്കിയത്. ബാക്കി പത്തുരൂപയിൽ കൂടുതൽ തന്നിരിക്കുന്നു എന്ന് അപ്പോഴാണ് അയാൾ തിരിച്ചറിയുന്നത്. തീർച്ചയായും അദ്ദേഹത്തിന് തെറ്റിയിരിക്കണം. പാവം, ഇന്ന് കാലത്ത് വിറ്റ ചായയുടെ കാശെല്ലാം തനിക്ക് തന്നിരിക്കുന്നു.
തിങ്കളാഴ്ച ജോൺസൺ മാഷിന്റെ ക്ലാസ്സ് തുടങ്ങിയപ്പോഴേക്കും രവി തന്റെ ആശയങ്ങൾ ഒരു പേപ്പറിൽ പകർത്തി മാഷിനെ ഏൽപ്പിച്ചു. മാഷ് വളരെ ശ്രദ്ധാപൂർവ്വം വായിച്ചശേഷം അവനെ കെട്ടിപ്പിടിച്ചു പറഞ്ഞു "നീ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന വലിയൊരു വ്യക്തിത്വത്തിന്റെ ഉടമയായി മാറും. ഈ ഊർജ്ജം എപ്പോഴും കാത്തു സൂക്ഷിക്കുക".
രണ്ടാനമ്മ വന്നതോടെ അച്ഛനിൽ മാറ്റങ്ങൾ വന്നു തുടങ്ങി. തന്നിൽ നിന്നും ഒരു അകൽച്ച. ആ ഭീകര രൂപിയാണെങ്കിൽ അവനെ ഒരു ശത്രുവിനെ കാണുന്നപോൽ ആണ് നോക്കിയിരുന്നതും, പെരുമാറ്റവും. ദിവസം കഴിയുന്തോറും ആ സ്ത്രീയുടെ യഥാർഥ സ്വഭാവം പുറത്തു വരാൻ തുടങ്ങി.
അയാൾ ഒരു ജനപ്രിയ എഴുത്തുകാരനായിരുന്നു. അയാളുടെ കൃതികൾ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. പക്ഷേ, ഒരു ദിവസം, ഒരു യുവ വായനക്കാരൻ അയാളെ ചോദ്യം ചെയ്തു. "നിങ്ങൾക്ക് കഥ എഴുതാൻ അറിയുന്നില്ല,"
മുതലാളിയുടെ നിർദ്ദേശ പ്രകാരം, ആ പെൺകുട്ടി രണ്ടു ദിവസം കഴിഞ്ഞ് അമ്മി കൊത്തുവാൻ മുതലാളിയുടെ ബംഗ്ലാവിൽ എത്തി. അവിടെ പുതിയ അമ്മി സ്ഥാപിച്ചിരിക്കുന്നതായി കണ്ടപ്പോൾ, അവൾക്ക് വളരെ സന്തോഷം തോന്നി.
Results 1-10 of 3395