Activate your premium subscription today
കൊച്ചി∙ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ പലപ്പോഴായി ഏകദേശം 705 കിലോ സ്വർണം കടത്താൻ കൂട്ടുനിന്ന കേസിൽപ്പെട്ട കസ്റ്റംസ് ഇന്റലിജൻസ് സെക്ഷൻ സൂപ്രണ്ട് തിരുവനന്തപുരം സ്വദേശി ബി. രാധാകൃഷ്ണനെ സർവീസിൽ നിന്നു പുറത്താക്കിയ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവച്ചു. പുറത്താക്കിയതിനെതിരെ രാധാകൃഷ്ണൻ നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് ജുഡീഷ്യൽ അംഗം ജസ്റ്റിസ് സുനിൽ തോമസ്, അഡ്മിനിസ്ട്രേറ്റീവ് അംഗം വി. രമ മാത്യു എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
ദോഹ ∙ ഹമദ് തുറമുഖത്ത് എത്തിച്ച കണ്ടെയ്നറിൽ നിന്നും വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് ഖത്തർ കസ്റ്റംസ്. തെർമൽ ഇൻസുലേറ്ററുകൾക്കുള്ളിൽ ഒളിപ്പിച്ച 1790 കിലോഗ്രാം പുകയില പാക്കറ്റുകളാണ് കസ്റ്റംസ് പിടികൂടിയത്. തെർമൽ ഇൻസുലേറ്ററുകൾക്കുള്ളിൽ ഒളിപ്പിച്ച വസ്തുക്കളിൽ സംശയം തോന്നിയതിനെ തുടർന്ന്
പുതിയ രീതിയിലുള്ള ലഹരിക്കടത്ത് ശ്രമം തകർത്ത് ദുബായ് കസ്റ്റംസ്. പ്രതികളെ അറസ്റ്റ് ചെയ്തു.
സ്വർണക്കടത്തുമുതൽ കൊലപാതകംവരെയുള്ള കൊടുംക്രൂരകൃത്യങ്ങൾക്കു നേതൃത്വം നൽകുന്ന അധോലോക സംഘം പൊലീസിന്റെ തലപ്പത്തുണ്ടെന്ന ആരോപണം കേരളം കേട്ടുകഴിഞ്ഞതേയുള്ളൂ. ഭരണകക്ഷി എംഎൽഎയാണ് അതുന്നയിച്ചതെന്നത് ആരോപണത്തിനു കൂടുതൽ ഗൗരവമാനം നൽകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയാണ്, സ്വർണക്കടത്തുമായി ബന്ധപ്പെട്ടു പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങളുടെ കാണാപ്പുറങ്ങൾതേടി മലയാള മനോരമ ലേഖകർ ഒരു അന്വേഷണയാത്ര നടത്തിയത്. ആ വഴിത്താരകളിൽ അവർ നേരറിഞ്ഞത് ‘കളി കള്ളനും പൊലീസും’ എന്ന പരമ്പരയിലൂടെ പ്രസിദ്ധീകരിച്ചപ്പോൾ ആ വിവരങ്ങൾ വായനക്കാരെ ഞെട്ടിക്കുന്നതായി.
ദുബായ് ∙ എയർ കാർഗോ വഴി ദുബായിലേക്ക് എത്തിക്കാൻ ശ്രമിച്ച ഒരു ടണ്ണിലേറെ ലഹരി മരുന്ന് കസ്റ്റംസ് പിടികൂടി. നിരോധിത മരുന്ന് 40 ബാരലുകളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമം നൂതന സംവിധാനങ്ങളുടെ സഹായത്തോടെയാണ് തടഞ്ഞത്.
അബുദാബി∙ അബുദാബി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ തുറമുഖ കസ്റ്റംസ് കേന്ദ്രങ്ങളെ നൂതന പരിശോധനാ ഉപകരണങ്ങൾ ഉപയോഗിച്ച് സജ്ജമാക്കുന്നതിനുള്ള പദ്ധതി തയ്യാറായി. അബുദാബിയുടെ അതിർത്തി തുറമുഖങ്ങളിലുടനീളം കസ്റ്റംസ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്. ഈ
നെടുമ്പാശേരി∙ ഗുളിക രൂപത്തിലും മറ്റുമായി ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 1347 ഗ്രാം സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. വിദേശത്തുനിന്നെത്തിയ തൃശൂർ സ്വദേശി അനൂപിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. 1231 ഗ്രാം സ്വർണം നാല് ഗുളികകളുടെ രൂപത്തിലാക്കി മലദ്വാരത്തിനകത്തും 116 ഗ്രാമിന്റെ സ്വർണം കഴുത്തിന്റെ ഭാഗത്തും വിദഗ്ധമായി ഒളിപ്പിക്കുകയായിരുന്നു.
കോഴിക്കോട്: സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനമായി കുറയ്ക്കാനുള്ള ബജറ്റ് നിർദേശം അങ്ങേയറ്റം സ്വാഗതാർഹമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് സെസ് അടക്കം 15 ശതമാനമാണ് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് തീരുവയായി നിലവിൽ
തിരുവനന്തപുരം ∙ കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഓൺലൈൻ വഴി 2.5 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ, ഇരയായ ആൾ തട്ടിപ്പ് സംഘത്തിന്റെ വിഡിയോ കോളിന് മുന്നിൽ ചെലവിട്ടത് 17 മണിക്കൂർ. നിങ്ങളുടെ പേരിൽ വന്ന പാഴ്സലിൽ നിന്ന് ലഹരി വസ്തു കണ്ടെത്തിയെന്നും നിങ്ങളെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുന്നു ഇനി വിഡിയോ കോളിൽ നിന്നും മാറരുത് എന്നുമായിരുന്നു നിർദേശം. തിരുവനന്തപുരത്ത് കഴിഞ്ഞയാഴ്ച നടന്ന തട്ടിപ്പിന്റെ രീതിയെക്കുറിച്ച് ഡിസിപി പി.നിധിൻരാജാണ് വിവരിച്ചത്.
ദുബായ് ∙ കസ്റ്റംസ് നടപടിക്രമങ്ങൾ പാലിക്കുന്നതിനും കുടിശ്ശിക അടയ്ക്കുന്നതിനും ഉപയോക്താക്കളെ പ്രാപ്തരാക്കുന്നതിനായി ദുബായ് കസ്റ്റംസ് 'വൊളൻ്ററി ഡിസ്ക്ലോഷർ സിസ്റ്റം' എന്ന പുതിയ നയം അവതരിപ്പിച്ചു. ഉപയോക്താക്കൾക്കിടയിൽ നിയമം പാലിക്കൽ, സുതാര്യത, പങ്കാളിത്തം എന്നിവയുടെ സംസ്കാരം വളർത്തിയെടുക്കാൻ നയം
Results 1-10 of 332