യുഎഇയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞ് ദുബായ്

Mail This Article
ദുബായ് ∙ യുഎഇയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം ദുബായ് പരാജയപ്പെടുത്തി. തുറമുഖത്ത് 147.4 കിലോഗ്രാം ലഹരിമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും പിടികൂടി.
ദുബായ് കസ്റ്റംസിന്റെ പരിശോധനാ സംഘങ്ങൾ നൂതന സ്ക്രീനിങ് സംവിധാനങ്ങൾ ഉപയോഗിച്ച് ട്രാൻസിറ്റിങ് ഷിപ്പ്‌മെന്റിലെ ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു.
കാർഗോയിൽ ഒളിപ്പിച്ചിരിക്കുന്ന നിയമവിരുദ്ധ വസ്തുക്കൾ സമഗ്രമായ പരിശോധനയിൽ കണ്ടെത്തി. ഇത് ദുബായിയുടെ അതിർത്തികൾ ലംഘിക്കുന്നതിന് മുൻപ് ഗുരുതരമായ സുരക്ഷാ ഭീഷണി ഒഴിവാക്കാൻ കാരണമായി.
∙ മണത്തുപിടിക്കാൻ പൊലീസ് നായ്ക്കളും
എലൈറ്റ് കെ9 യൂണിറ്റിലെ ഡിറ്റക് ഷൻ നായ്ക്കളുടെ പിന്തുണയോടെയാ ദുബായ് കസ്റ്റംസ് ലഹരിമരുന്ന് സാന്നിധ്യം സ്ഥിരീകരിച്ചത്. സുരക്ഷാ പ്രോട്ടോക്കോളുകളും ചട്ടങ്ങളും അനുസരിച്ചാണ് നിയമ നടപടികൾ ആരംഭിച്ചത്. ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രകടിപ്പിച്ച പ്രഫഷണലിസത്തെയും ജാഗ്രതയെയും തുറമുഖ, കസ്റ്റംസ്, ഫ്രീ സോൺ കോർപറേഷൻ ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായം,അഭിനന്ദിച്ചു.