Activate your premium subscription today
കൊച്ചി ∙ നാട്ടിലെ പൂട്ടിയിട്ട വീടിന് അയ്യായിരം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചപ്പോൾ യുഎസിലുള്ള ഉടമ ഞെട്ടി. കെഎസ്ഇബിയിൽ പരാതി നൽകിയപ്പോൾ ഉപയോഗിച്ച വൈദ്യുതിക്കുള്ള ബിൽ തന്നെയെന്നും തെറ്റു പറ്റിയിട്ടില്ലെന്നും മറുപടി.
തിരുവനന്തപുരം ∙ പദ്ധതികൾ നടപ്പാക്കുന്നതിൽ കെഎസ്ഇബി വരുത്തുന്ന അനാവശ്യമായ കാലതാമസം കാരണം പദ്ധതികളുടെ ചെലവ് വർധിച്ചാൽ അതു വൈദ്യുതി നിരക്കിലൂടെ ഈടാക്കാൻ അനുവദിക്കില്ലെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. പദ്ധതികൾ വൈകുന്നത് ഒഴിവാക്കാൻ കെഎസ്ഇബി നടപടിയെടുക്കണം. പുതിയ ജല വൈദ്യുത പദ്ധതികൾ നിർമിക്കുമ്പോൾ മഴക്കാലത്ത് സാധാരണ നിലയിലും വേനൽക്കാലത്ത് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളായും (പിഎസ്പി) ഉപയോഗിക്കാവുന്ന ഹൈബ്രിഡ് മാതൃക സാധ്യമാണോയെന്നു പരിശോധിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുറച്ച് റഗുലേറ്ററി കമ്മിഷന്. നവംബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്താനാണ് കമ്മിഷന്റെ നീക്കം. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ നവംബര്‍ 13ന് നടക്കാനിരിക്കെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിനുശേഷം നിരക്കു വര്‍ധിപ്പിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.
തിരുവനന്തപുരം ∙ കെഎസ്ഇബി സെക്ഷൻ ഓഫിസുകളുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഉപഭോക്തൃ സേവനങ്ങൾക്കും ജിഎസ്ടി ഒഴിവാക്കി. വൈദ്യുതി വിതരണ കമ്പനികളുടെ വിതരണ– പ്രസരണ ഇടപാടുകൾക്കു ജിഎസ്ടി കൗൺസിൽ ഇളവു നൽകിയതിനെത്തുടർന്നാണിത്. വൈദ്യുതി ബില്ലിലെ മീറ്റർ വാടകയും കുറയും.
തിരുവനന്തപുരം ∙ അടുത്ത മാസം മുതൽ 2025 ഏപ്രിൽ വരെ 2420 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ ഹ്രസ്വകാല കരാറുകൾക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയും പിന്നീട് ഏപ്രിലിലുമാണ് വൈദ്യുതി ലഭിക്കുക. ജൂലൈ 22 മുതൽ 31 വരെ പീക്ക് സമയത്തു യൂണിറ്റിന് 9.51 രൂപ നിരക്കിൽ 50 മെഗാവാട്ട് വാങ്ങിയ നടപടി ക്രമീകരിക്കും.
തിരുവനന്തപുരം ∙ പ്രതിമാസ വൈദ്യുതിബിൽ ഉടൻ നടപ്പാക്കുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷനു മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ആവശ്യപ്പെട്ടതു പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ മാസംതോറുമുള്ള വൈദ്യുതി ഉപയോഗം കണക്കിലെടുത്ത് പ്രതിമാസ ബിൽ നൽകാൻ യൂണിറ്റിന് 2 പൈസ അധിക ചെലവാകുമെന്നു കെഎസ്ഇബി. പ്രതിമാസ ബിൽ സമ്പ്രദായത്തിലേക്കു മാറിയാൽ അടുത്ത നിരക്ക് പരിഷ്കരണത്തിൽ ഈ ബാധ്യതയും ജനങ്ങൾ വഹിക്കേണ്ടി വരും. രണ്ടു മാസത്തിലൊരിക്കൽ നൽകുന്ന വൈദ്യുതി ബിൽ മാസത്തിലൊരിക്കൽ മീറ്റർ
തിരുവനന്തപുരം ∙ വൈദ്യുതി ബില്ലിൽ കെഎസ്ഇബി ഈടാക്കുന്ന ഇന്ധന സർചാർജ് തുടർന്നേക്കും. വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുവദിക്കുന്ന 9 പൈസ സർചാർജ് ഒക്ടോബറിലും തുടരണമെന്നു കെഎസ്ഇബി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കമ്മിഷൻ തീരുമാനം ഈ മാസം ഉണ്ടാകും. 2023 ഏപ്രിൽ – സെപ്റ്റംബർ കാലയളവിലെ ഇന്ധന സർചാർജ് കുടിശിക 55.24 കോടി രൂപ ഈടാക്കുന്നതിന് ഈ മാസം 30 വരെയുള്ള മൂന്നു മാസ കാലയളവിൽ യൂണിറ്റിന് 9 പൈസ വീതം വൈദ്യുതി ബില്ലിൽ കൂട്ടാൻ കഴിഞ്ഞ ജൂണിൽ കമ്മിഷൻ നിർദേശം നൽകിയിരുന്നു. അതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് കെഎസ്ഇബി വീണ്ടും അപേക്ഷ നൽകിയത്.
തിരുവനന്തപുരം ∙ ഉപഭോക്താക്കളുടെ നിരന്തരമായ പരാതിയെത്തുടർന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇടപെട്ടതോടെ കെഎസ്ഇബി വൈദ്യുതി ബില്ലിൽ മാറ്റം വരുത്തി. ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതു പ്രകാരം ബില്ല് മലയാളത്തിലോ ഇംഗ്ലിഷിലോ നൽകും. 2 മാസം മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംവിധാനം വൈകാതെ സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും.
തിരുവനന്തപുരം ∙ കെഎസ്ഇബി ശുപാർശ ചെയ്തിരിക്കുന്ന അതേ നിരക്കിൽ നവംബർ ഒന്നിനു മുൻപ് വൈദ്യുതി ചാർജ് വർധിപ്പിച്ചേക്കും. വേനൽക്കാലത്തെ ഉപയോഗത്തിനു കെഎസ്ഇബി നിർദേശിച്ച വർധനയുടെ നിയമപരമായ സാധുത പരിശോധിച്ച ശേഷം ഒഴിവാക്കാനാണ് സാധ്യത.
Results 1-10 of 198