Activate your premium subscription today
തിരുവനന്തപുരം ∙ കൊച്ചി സ്മാർട് സിറ്റി പദ്ധതിക്കായി സംസ്ഥാന സർക്കാർ പാട്ടത്തിനു നൽകിയ 246 ഏക്കറിൽ 100 ഏക്കർ തിരിച്ചുപിടിക്കാൻ വൈദ്യുതി വകുപ്പും കെഎസ്ഇബിയും നടപടി തുടങ്ങി. ഇതോടെ ടീകോമിനെ ഒഴിവാക്കി പദ്ധതി പുനരുജ്ജീവിപ്പിക്കാനുളള സർക്കാരിന്റെ ശ്രമം അതീവ സങ്കീർണമായി. ടീകോമിനെ ഒഴിവാക്കിയശേഷം 246 ഏക്കറും പ്രയോജനപ്പെടുത്തുമെന്നു വ്യവസായ വകുപ്പ് പ്രഖ്യാപിച്ചിരിക്കെയാണ് അതിൽ പകുതിയോളം സ്ഥലം തിരിച്ചുചോദിക്കാൻ വൈദ്യുതി വകുപ്പ് ഒരുങ്ങുന്നത്. കെഎസ്ഇബിയുടെ നീക്കത്തെ സിപിഎമ്മിലെ ഒരുവിഭാഗം പിന്തുണയ്ക്കുന്നു.
തിരുവനന്തപുരം ∙ സ്മാർട് സിറ്റി പദ്ധതിക്കു പകരമുള്ള പദ്ധതി പൂർണമായും സർക്കാരിന്റെ ഉടമസ്ഥാവകാശത്തിലായിരിക്കുമെന്നും സ്വകാര്യ പങ്കാളികൾ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടീകോമിന്റെ സ്ഥാനത്തു പകരം ആരും വരില്ല. ആർക്കും ഭൂമി പതിച്ചുകൊടുക്കുകയുമില്ല. പദ്ധതിയിൽനിന്നു പിന്മാറാൻ ടീകോമിനു നഷ്ടപരിഹാരം നൽകുന്നില്ലെന്നും മൂല്യം കണക്കാക്കി ഓഹരിവില തിരിച്ചുനൽകി സർക്കാർ ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊച്ചി ∙ സ്മാർട് സിറ്റി പദ്ധതിയിൽനിന്ന് ഒഴിവാക്കാൻ ടീകോമിനു നഷ്ടപരിഹാരമല്ല, ഓഹരിവിലയാണു തിരിച്ചുനൽകുന്നതെന്നു മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയതിനു പിന്നിൽ കാരണങ്ങൾ പലതാണ്. ടീകോമിനെ ഒഴിവാക്കുന്നതിനു പിന്നിൽ കേരളത്തിൽനിന്നുള്ള സ്വകാര്യ കമ്പനിയുടെ പങ്കാളിത്ത വാഗ്ദാനമാണെന്ന് ആക്ഷേപമുയർന്നതു സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
തിരുവനന്തപുരം ∙ സ്മാർട് സിറ്റിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടിനായി പദ്ധതിപ്രദേശത്തെ 12% ഭൂമി സ്വതന്ത്ര വിനിമയാധികാരത്തോടെ (ഫ്രീ ഹോൾഡ്) നൽകണമെന്ന ടീകോമിന്റെ ആവശ്യം അംഗീകരിക്കാത്തതിനാൽ അവർ പിന്മാറാൻ സന്നദ്ധത അറിയിച്ചെന്നാണ് ഐടി വകുപ്പിന്റെ ഉത്തരവിലുള്ളത്. എന്നാൽ, ഈ ആവശ്യമുന്നയിച്ച് 2021 സെപ്റ്റംബറിൽ സർക്കാരിനു കത്തു നൽകിയതു ടീകോമോ മാതൃകമ്പനിയായ ദുബായ് ഹോൾഡിങ്ങോ അല്ല, മുഖ്യമന്ത്രി ചെയർമാനും ഐടി സെക്രട്ടറി അംഗവുമായ സ്മാർട് സിറ്റി കമ്പനിയുടെ സിഇഒയാണ്.
ന്യൂഡൽഹി∙ സ്മാർട് സിറ്റി പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ താൽപര്യങ്ങൾ പൂർണമായി സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. സ്വകാര്യ വ്യക്തികൾക്ക് സ്മാർട്സിറ്റിയുടെ ഭൂമി നൽകില്ല. സർക്കാരിന്റെ നിയന്ത്രണത്തിലാകും ഭൂമി. നാടിന്റെ കുതിച്ചു ചാട്ടത്തിന് സഹായകരമായ രൂപത്തിൽ പദ്ധതിയെ ഉപയോഗിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊച്ചി ∙ ‘‘5 വർഷം മുൻപെങ്കിലും എടുക്കേണ്ട തീരുമാനമാണ് ഇപ്പോൾ എടുത്തത്. 2017ൽ തന്നെ ദുബായ്ക്ക് പുറത്തുള്ള പദ്ധതികളെല്ലാം അവസാനിപ്പിക്കാൻ ടീകോമിന്റെ മാതൃകമ്പനി തീരുമാനിച്ചതാണ്. 5 വർഷം കൂടി കൊടുത്താലും ഇത് ഇങ്ങനെ തന്നെ കിടക്കുകയേ ഉള്ളൂ.’’, സ്മാർട് സിറ്റി പദ്ധതിയിൽനിന്ന് ദുബായ് ടീകോം ഇൻവെസ്റ്റേഴ്സിനെ പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ ഒഴിവാക്കാനുള്ള തീരുമാനത്തോട് ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രമുഖരിലൊരാൾ പ്രതികരിച്ചത് ഇങ്ങനെയാണ്.
തിരുവനന്തപുരം∙ കൊച്ചി സ്മാർട് സിറ്റി പദ്ധതി മുടങ്ങിയപ്പോൾ അവിടെ റിയൽ എസ്റ്റേറ്റ് ഇടപാടിനു സർക്കാരിലെ ചില ഉന്നതർ ശ്രമിച്ചതായി വിവരം. ഒരു മുൻ ഐടി സെക്രട്ടറി ഇടപെട്ട് കൊച്ചിയിലെ പ്രമുഖ ഫ്ലാറ്റ് നിർമാതാക്കൾക്കു 30 ഏക്കർ സ്ഥലം അനുവദിക്കാൻ നീക്കം നടത്തി. 30% ഭൂമി ഐടി ഇതര ആവശ്യങ്ങൾക്കായി നീക്കിവയ്ക്കാമെന്ന കരാറിലെ വ്യവസ്ഥ മുതലെടുത്തായിരുന്നു ശ്രമം. എന്നാൽ, വിവാദമുണ്ടായേക്കാമെന്നു ഭയന്നും സെസ് നിയമത്തിലെ കർശന വ്യവസ്ഥകൾ മൂലവും ഈ നീക്കം ഫലം കണ്ടില്ല.
തിരുവനന്തപുരം∙ ടീകോമുമായി ചേർന്നുള്ള സ്മാർട് സിറ്റി പദ്ധതിയിൽനിന്നു പിൻമാറി പാട്ടഭൂമി തിരിച്ചെടുത്താലും ഈ ഭൂമി വികസിപ്പിക്കണമെങ്കിൽ ‘സെസ്’ നിയമം സർക്കാരിനു കുരുക്കാകും. സർക്കാരിനു 16% മാത്രം ഓഹരിയുള്ള കൊച്ചി സ്മാർട് സിറ്റി കേരളത്തിലെ ആദ്യത്തെ സ്വകാര്യ സെസ് (പ്രത്യേക സാമ്പത്തിക മേഖല) ആണ്. 88 ലക്ഷം ചതുരശ്രയടി കെട്ടിടം നിർമിക്കുമെന്നും ഇതിൽ 62.1 ലക്ഷം ചതുരശ്രയടി ഐടി വ്യവസായത്തിനായിരിക്കുമെന്നുമുള്ള പദ്ധതി സമർപ്പിച്ചാണു പ്രത്യേക സാമ്പത്തികമേഖലാ പദവി നേടിയത്.
തിരുവനന്തപുരം∙ കൊച്ചി സ്മാർട് സിറ്റി പദ്ധതി സമയത്തു പൂർത്തീകരിക്കാതിരുന്നാൽ ടീകോം കമ്പനിയിൽനിന്നു പിഴയീടാക്കാനുള്ള വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തിയിരുന്നില്ല. വൻകിട പദ്ധതികളിലെല്ലാം പതിവുള്ള ഈ വ്യവസ്ഥ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്ന ചോദ്യം എജിയും നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും സർക്കാരിനോട് ഉന്നയിച്ചിരുന്നു. എന്നാൽ പിഴ വ്യവസ്ഥ ഉൾപ്പെടുത്താൻ കമ്പനിക്കു സമ്മതമില്ലായിരുന്നെന്ന മറുപടിയാണ് ഐടി വകുപ്പ് എജിക്കും പിഎസിക്കും നൽകിയത്.
ദുബായ്∙ തുടങ്ങാൻ ഏറെ വൈകിയതും സർക്കാർ നടപടിക്രമങ്ങളിലെ കാലതാമസവുമാണ് കൊച്ചി സ്മാർട് സിറ്റിയിൽ ടീകോമിന്റെ താൽപര്യം നഷ്ടപ്പെടുത്തിയത്. 2005ൽ ലോകമെമ്പാടും ഐടി വ്യവസായം തഴച്ചുവളരുമ്പോഴാണു ദുബായിൽ ഇന്റർനെറ്റ് സിറ്റിയും കൊച്ചിയിലും മാൾട്ടയിലും സ്മാർട് സിറ്റിയും ദുബായ് ഹോൾഡിങ്സ് പ്രഖ്യാപിച്ചത്. ദുബായിലെ ഇന്റർനെറ്റ് സിറ്റിയിലേക്ക് ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഐബിഎം ഉൾപ്പെടെ വൻകിട കമ്പനികൾ എത്തി. മാൾട്ടയിലെ സ്മാർട് സിറ്റിയും വൻ വിജയമായി.
Results 1-10 of 24