Activate your premium subscription today
ടാങ്കർ ലോറിക്കടിയിൽപ്പെട്ട് ബവ്റീജസ് കോർപ്പറേഷൻ ജീവനക്കാരൻ മരിച്ചു. തുറവൂർ വളമംഗലം നന്ദനത്തിൽ രജിത്ത് കുമാർ (47) ആണ് മരിച്ചത്. ദേശീയപാതയിൽ പുത്തൻചന്തയ്ക്കു സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ലോറിയിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം.
നിർമാണത്തിലിരുന്ന ഓടയിൽ ഗർഭിണി വീണു. നാലു മാസം ഗർഭിണിയായ യുവതിയാണ് അപകടത്തിൽപ്പെട്ടത്. ഓടയ്ക്ക് അപ്പുറമുള്ള കടയിൽ വസ്ത്രം വാങ്ങാൻ ഭർത്താവിനൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന പലക തകർന്നാണ് യുവതിയ്ക്ക് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
ആലപ്പുഴ∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. സംഭവത്തിൽ തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസ് തള്ളണമെന്ന റിപ്പോർട്ട് കോടതി തള്ളി.
ആലപ്പുഴ∙ എൽഡിഎഫ് എംഎൽഎമാരെ 100 കോടി രൂപ നൽകി കൂറുമാറ്റാൻ താൻ ശ്രമിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തിൽ ആന്റണി രാജു എംഎൽഎ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും തോമസ് കെ.തോമസ് എംഎൽഎ. ‘‘വിഷയത്തിൽ സമഗ്ര അന്വേഷണം വേണം. അതു മുഖ്യമന്ത്രിയോടു നേരിട്ട് ആവശ്യപ്പെടും. കുട്ടനാട് സീറ്റ് ആന്റണി രാജുവിന്റെ പാർട്ടിക്കു കിട്ടാൻ വേണ്ടിയാണ് ഈ ആരോപണം.
ആലപ്പുഴ ∙ പുന്നമടയിൽ ഹൗസ്ബോട്ടിൽനിന്നു കായലിൽ വീണ യുവാവ് മരിച്ചു. കോട്ടയം കാഞ്ഞിരത്താനം ഓമല്ലൂർ മാച്ചേരി പാറയിൽ രാജീവ് രാഘവൻ (40) ആണു മരിച്ചത്. സുഹൃത്തുക്കൾ ഉൾപ്പെട്ട 12 അംഗ സംഘത്തോടൊപ്പം എത്തിയതാണ്. ഇന്നലെ വൈകിട്ടാണു ഹൗസ്ബോട്ട് യാത്ര ആരംഭിച്ചത്.
ആലപ്പുഴ∙ എഴുപതാമതു നെഹ്റു ട്രോഫി വള്ളംകളി നാളെ ആലപ്പുഴ പുന്നമട കായലിൽ നടക്കും. 9 വിഭാഗങ്ങളിലായി 74 വള്ളങ്ങൾ മത്സരിക്കും. ജവാഹർലാൽ നെഹ്റുവിന്റെ കയ്യൊപ്പോടു കൂടിയ വെള്ളിക്കപ്പിനായി 19 ചുണ്ടൻ വള്ളങ്ങളാണു മത്സരിക്കുക. ഉച്ചയ്ക്കു രണ്ടിനാണു വള്ളംകളിയുടെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ്. രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കും. ഉദ്ഘാടനച്ചടങ്ങിനു ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെയും ചുണ്ടൻ വള്ളങ്ങളുടെയും ഫൈനൽ മത്സരങ്ങളും നടക്കും. ഓഗസ്റ്റ് 10നു നടത്താനിരുന്ന വള്ളംകളി വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണു മാറ്റിയത്.
കലവൂർ (ആലപ്പുഴ) ∙ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കലവൂർ സ്വദേശി ഫ്രാൻസിസ് (19) ആണ് മരിച്ചത്. പൊള്ളേത്തൈയിലെ കടപ്പുറത്ത് ഇന്നലെ വൈകിട്ട് 5
കായലും തോടുകളും ഉൾപ്പെടെ ആലപ്പുഴ ജില്ലയിലെ വിവിധ ജലപാതകളിൽ ശിക്കാര ബോട്ടുകളുടെയും മറ്റു ചെറുവള്ളങ്ങളുടെയും സർവീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലാ കലക്ടർ നിരോധിച്ചു. ജില്ലയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഉത്തരവ് കർശനമായി
ആലപ്പുഴ∙ ചേർത്തലയിൽ നടുറോഡിൽ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് രാജേഷ് പിടിയിൽ. കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ആലപ്പുഴ ∙ തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍. തീരത്തെ കരിമണൽ നീക്കാൻ ഐആർഇ ഉപകരാറും നൽകും. ഇത് സ്വകാര്യ കരിമണൽ കമ്പനികൾക്ക് സഹായകരമാകുമെന്ന് ആക്ഷേപമുണ്ട്.
Results 1-10 of 682