Activate your premium subscription today
Sunday, Apr 20, 2025
ഏറ്റുമാനൂർ∙ ഫയൽ ആരെടുക്കുമെന്നുള്ള തർക്കംമൂലം മൃതദേഹം അനാഥമായി കോട്ടയം മെഡിക്കൽ കോളജ് മോർച്ചറി വരാന്തയിൽ നാലു മണിക്കൂറോളം കിടന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച അനാഥന്റെ മൃതദേഹത്തോടാണ് അനാദരം. ഒന്നരമാസം മുൻപു റെയിൽവേ ട്രാക്കിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ആളെ ഈസ്റ്റ് പൊലീസാണു മെഡിക്കൽ
കോട്ടയം∙ എരുമേലിക്ക് സമീപം പമ്പാവാലി കണമലയിൽ ബസ് മറിഞ്ഞ് അപകടം. ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് മറിഞ്ഞത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. തീർഥാടകർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
കോട്ടയം∙ ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസിന്റെ അപകടയാത്രയിൽ വലഞ്ഞു യാത്രക്കാർ. മഴ പെയ്തപ്പോൾ ബസിന്റെ ഹെഡ് ലൈറ്റ് പ്രവർത്തിച്ചില്ല. തുടർന്ന് ആംബുലൻസിന്റെ വെളിച്ചത്തിലാണു വാഹനം ഡ്രൈവർ ഓടിച്ചത്. ബസിന്റെ വൈപ്പർ പ്രവർത്തിച്ചില്ല. ബസിനുള്ളിൽ വെള്ളം കയറി. ആകെ ഒരു ഡ്രൈവർ മാത്രമാണ് ബസിലുണ്ടായിരുന്നുത്.
കൊച്ചി ∙ കൊഞ്ചിച്ചും കളിപ്പിച്ചും ചിരിപ്പിച്ചും കരയുമ്പോൾ മാറോടു ചേര്ത്തും ഒട്ടേറെ പേരുടെ പൊന്നോമനയായിരുന്ന അവൾ ഇനി കുറച്ചു നാൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ വളരും. സംസ്ഥാന സർക്കാർ സ്വന്തം ‘നിധി’യായി ഏറ്റെടുത്ത പൊന്നോമന ഇന്നു എറണാകുളം ജനറൽ ആശുപത്രിയിൽനിന്നു പാദുവാപുരത്തെ സ്പെഷൽ അഡോപ്ഷൻ ഏജൻസിയിലേക്ക് യാത്രയായി. ഇനി 2 മാസക്കാലം അവിടെ കഴിഞ്ഞ ശേഷം മാതാപിതാക്കൾ എത്തിയില്ലെങ്കിൽ നിയമപരമായി ദത്തു നൽകാനുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കും.
കോട്ടയം∙ ഏറ്റുമാനൂരിലെ ഷൈനിയും മക്കളും ട്രെയിനിനു മുന്നിൽച്ചാടി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ഭർത്താവ് നോബി ലൂക്കോസിന് ജാമ്യം. രാജ്യം വിട്ടുപോകരുത്, അന്വേഷണ സംഘത്തോട് സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുമ്പോൾ ഹാജരാകണം തുടങ്ങിയ പൊതു ഉപാധികളോടെയാണു ജാമ്യം. 28 ദിവസത്തിനുശേഷമാണു നോബി
കോട്ടയം ∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ. കോട്ടയം നഗരത്തിൽ ഇടിമിന്നലോട് കൂടി കനത്ത മഴയാണ് പെയ്യുന്നത്. തുരുത്തിപാലത്ത് കാറ്റിൽ മരം വീണ് 27കാരിക്ക് പരുക്കേറ്റു. ഭാരത് ആശുപത്രിയിലെ നഴ്സായ യുവതിക്കാണ് പരുക്കേറ്റത്.
കോട്ടയം∙ ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനി മരണത്തിനു മുൻപു കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്. കരിങ്കുന്നത്തെ കുടുംബശ്രീ യൂണിറ്റിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ വഴിയില്ലെന്നും ഭർത്താവ് പണം തരാത്തതിനാലാണു തിരിച്ചടവ് മുടങ്ങിയതെന്നുമാണ്
ഏറ്റുമാനൂർ ∙ പാറോലിക്കലിൽ യുവതിയും രണ്ടു പെൺമക്കളും ട്രെയിനിനു മുന്നിൽച്ചാടി മരിക്കുന്നതിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശി ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്. മരണ ദിവസം പുലർച്ചെ നാലേമുക്കാലോടെ വീട് പൂട്ടിയിറങ്ങിയ ഷൈനിയും മക്കളും റെയിൽവേ ട്രാക്കിന്റെ ഭാഗത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പാറോലിക്കലിൽ യുവതിയും മക്കളായ രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഗൃഹനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്. അൻസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഭാര്യയേയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളി വിട്ടതിൽ നോബിക്കു പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി നോബിയെ വിശദമായി ചോദ്യം ചെയ്യും.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിൽ( 36.6°c ). രണ്ടാം സ്ഥാനം കോട്ടയത്തിനാണ്. 36.5 ഡിഗ്രി സെൽഷ്യസാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.
Results 1-10 of 757
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.