Activate your premium subscription today
മലപ്പുറം∙ ഊര്ക്കടവിൽ ഫ്രിജ് റിപ്പയറിങ് കടയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. ഊര്‍ക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത്. ഫ്രിജ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
നൂറ്റാണ്ടുകളുടെ കയ്യൊപ്പു പതിഞ്ഞ ചരിത്ര പുസ്തകമാണ് മലപ്പുറം കൽപകഞ്ചേരിയിലെ മണ്ടായപ്പുറത്ത് തറവാട്. അതിന്റെ താളുകളിൽ സാമൂതിരി രാജാവും വെട്ടത്തു രാജവംശവുമുണ്ട്. ടിപ്പു സുൽത്താന്റെ പ്രതികാരം അഗ്നിയായി ആളിക്കത്തിയതിന്റെ അടയാളമുണ്ട്. ബ്രിട്ടിഷ് പട്ടാളത്തിന്റെ കുതിരക്കുളമ്പടി ശബ്ദമുണ്ട്. മത സൗഹാർദത്തിന്റെ സുന്ദരമായ കാഴ്ചകളും തിരുവിതാംകൂർ രാജവംശത്തിന്റെ ആതിഥ്യമര്യാദയുമുണ്ട്.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. രാജ്യത്തിന് എതിരായ കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചില്ലെന്നും ഗവര്‍ണറെ ഇരുട്ടില്‍ നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
തിരുവനന്തപുരം∙ മുഖ്യമന്ത്രി– ഗവർണർ പോര് കടുക്കുന്നു. മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദ് ഹിന്ദുവിന്റെ വിശദീകരണം മുൻനിർത്തിയാണ് കത്തയയ്ക്കുന്നത്. പത്രത്തിൽ അച്ചടിച്ചുവന്നത് തെറ്റാണെങ്കിൽ ഇക്കാര്യത്തിൽ എന്തു നടപടിയെടുത്തുവെന്ന് വിശദീകരിക്കണം.
കൊച്ചി ∙ സ്വത്തുതർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ വീട്ടമ്മയെ മലപ്പുറം എസ്പി ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തെന്ന പരാതി പൂര്‍ണമായി നിഷേധിച്ച് റിപ്പോർട്ട്. മലപ്പുറം അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് ഫിറോസ് എം.ഷഫീഖ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. യുവതിയുടെ മൊഴിയും പരാതിയും വിശ്വസനീയമല്ലെന്നും കേസെടുക്കാനുള്ള കാര്യങ്ങൾ പ്രാഥമികാന്വേഷണത്തിൽ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം∙ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ഡല്‍ഹിയിലെ സംഘപരിവാര്‍ ഏമാന്മാരെ സന്തോഷിപ്പിക്കാനുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
കോഴിക്കോട്∙ ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്റെ സ്ലീപ്പിങ് പാർട്നറായാണു പ്രവർത്തിക്കുന്നതെന്ന ആരോപണവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. യുഡിഎഫിന് എല്ലാ സൗകര്യങ്ങളും ചെയ്തുനൽകുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ അനധികൃത സ്വർണക്കടത്തു കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തതും കൂടുതൽ സ്വർണം പിടിച്ചെടുത്തതും മലപ്പുറം ജില്ലയിലായത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം. കള്ളക്കടത്തു സംഘത്തിന് കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിനു പുറത്ത് ഇറങ്ങാൻ കഴിഞ്ഞത് എങ്ങനെ, കടത്തുകാരുടെ വിവരം പൊലീസിനു ലഭിച്ച രീതി, സ്വർണം പിടികൂടിയ കേസുകൾ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക സ്ഥിതി, നടപടിക്രമങ്ങൾ എന്നിവ പ്രത്യേക സംഘം പരിശോധിച്ചു തുടങ്ങി.
ചേവായൂർ (കോഴിക്കോട്)∙ ഹോം നഴ്സിങ് സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. എടവണ്ണപ്പാറ ചെറുകാവ് കണ്ണംവെട്ടി കാവ് കുനിക്കാട്ട് വീട്ടിൽ മുഹമ്മദ് അഷ്റഫ് (40) ആണു പിടിയിലായത്.
മലപ്പുറം∙ പെരിന്തൽമണ്ണയിൽ നിപ്പ ബാധിച്ച് യുവാവ് മരിച്ചതിനു പിന്നാലെ ജില്ലയിൽ പത്തു പേർക്ക് കൂടി നിപ്പ ലക്ഷണം. ഇവരുടെ സ്രവ സാംപിൾ ശേഖരിച്ചെന്നും കോഴിക്കോട് ലാബിൽ പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽപ്പെട്ടവരെ കണ്ടെത്താൻ മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. യുവാവ് ബെംഗളൂരുവിൽനിന്ന് എത്തിയ ശേഷം എവിടെയെല്ലാം പോയെന്നാണ് പരിശോധിക്കുന്നത്.
Results 1-10 of 568