Activate your premium subscription today
Saturday, Apr 19, 2025
പട്ന∙ ലേസർ രശ്മി കോക്പിറ്റിലേക്ക് പ്രകാശിച്ചതിനെ തുടർന്ന് വിമാനാപകടം ഒഴിവായത് തലനാരിഴയ്ക്ക്. പൂണെയിൽ നിന്ന് പട്നയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. പൂണെയിലെ ജയപ്രകാശ് നാരായൺ രാജ്യാന്തര വിമാനത്താവളത്തിൽ വ്യാഴാഴ്ച ലാൻഡിങിനിടെയാണ് സംഭവം.
പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇന്ത്യാസഖ്യ സീറ്റു വിഭജനം ചർച്ച ചെയ്യാൻ ഘടകകക്ഷി നേതാക്കളുടെ യോഗം നാളെ പട്നയിൽ ചേരും. കഴിഞ്ഞ ദിവസം ആർജെഡി നേതാവ് തേജസ്വി യാദവ് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായാണു മുന്നണി നേതൃയോഗം.
പട്ന ∙ മുൻ കേന്ദ്രമന്ത്രി പശുപതി പാരസിന്റെ നേതൃത്വത്തിലുള്ള ആർഎൽജെപി ബിഹാറിൽ എൻഡിഎ സഖ്യം വിട്ടു. എൻഡിഎ നേതൃത്വത്തിന്റെ കടുത്ത അവഗണനയാണു സഖ്യം ഉപേക്ഷിക്കാൻ കാരണമെന്നു പാരസ് പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സീറ്റു വിഭജനത്തിൽ ആർഎൽജെപിക്കു സീറ്റു നിഷേധിച്ചെങ്കിലും അദ്ദേഹം മുന്നണിയിൽ തുടരുകയായിരുന്നു.
പട്ന∙ ബിഹാറിൽ നിതീഷ് സർക്കാരിനെതിരെ വെള്ള ടീ ഷർട്ട് പ്രതിഷേധ യാത്രയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘പലായനം തടയൂ, തൊഴിൽ തരൂ’ മുദ്രാവാക്യവുമായി കോൺഗ്രസ് യുവനേതാവ് കനയ്യ കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പദയാത്രയിലാണ് രാഹുൽ ഗാന്ധി ‘വെള്ള ടീ ഷർട്ട് പ്രതിഷേധം’ അവതരിപ്പിച്ചത്.
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ഡോർണിയർ (ഡോ-228) വിമാനങ്ങൾ, ചേതക് ഹെലികോപ്റ്ററുകൾ, ഫാസ്റ്റ് ഇന്റർസെപ്റ്റർ ബോട്ടുകൾ, ഭാരം കുറഞ്ഞ ടോർപ്പിഡോകൾ എന്നിങ്ങനെയുള്ള നിരവധി പ്രതിരോധ ഉപകരണങ്ങൾ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ
പട്ന∙ കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദർശനത്തിനു പിന്നാലെ ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി വൃത്തിയാക്കിയെന്ന് ആരോപണം. ബിഹാറിലെ സഹർസ ജില്ലയിലെ ദുർഗ ക്ഷേത്രത്തിലാണ് സംഭവം. ‘പലായൻ റോക്കോ, നൗക്കരി ദോ’ (കുടിയേറ്റം അവസാനിപ്പിക്കുക, ജോലി നൽകുക) എന്ന പേരിൽ കനയ്യ കുമാർ ബിഹാറിലുടനീളം നടത്തിയ യാത്രയ്ക്കിടെ ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു.
പട്ന ∙ ബിഹാറിലെ ഇഫ്താർ രാഷ്ട്രീയത്തിൽ ആർജെഡിക്കു തിരിച്ചടി. ആർജെഡി മുതിർന്ന നേതാവ് അബ്ദുൽ ബാരി സിദ്ദിഖിയുടെ ഇഫ്താർ വിരുന്നിൽ സഖ്യകക്ഷികളായ കോൺഗ്രസിന്റെയും വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെയും (വിഐപി) നേതാക്കൾ വിട്ടു നിന്നു. അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇഫ്താർ വിരുന്ന് എൻഡിഎ ഘടകകക്ഷി നേതാക്കളുടെയെല്ലാം പങ്കാളിത്തത്താൽ വിജയമായി.
പട്ന∙ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്യുടെ അനന്തരവന്മാർ തമ്മിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു, മറ്റൊരാൾക്കു പരുക്കേറ്റു. നിത്യാനന്ദ റായ്യുടെ ഭാര്യാ സഹോദരന്റെ മകനായ വിശ്വജിത് യാദവ് ആണ് മരിച്ചത്. ഇയാളുടെ സഹോദരൻ ജയ്ജിത്ത് യാദവിനാണ് പരുക്കേറ്റത്.
പട്ന∙ ഹോളി ആഘോഷത്തിനിടെ പൊലീസുകാരനെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. നൃത്തം ചെയ്തില്ലെങ്കിൽ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുമെന്നും തേജ് പ്രതാപ് ഭീഷണിപ്പെടുത്തി. തുടർന്ന് തേജ് പ്രതാപിന്റെ നിർദേശത്തിൽ പൊലീസുകാരൻ തേജ് പ്രതാപിന്റെ പട്നയിൽ വസതിയിൽ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച പാർട്ടി പ്രവർത്തകർക്കൊപ്പം തന്റെ വസതിയിലാണ് തേജ് പ്രതാപ് ഹോളി ആഘോഷിച്ചത്.
പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാർ ‘ഭാംഗ്’ (കഞ്ചാവ് പാനീയം) കഴിച്ചു സഭയിൽ വരുന്നതിനാലാണു സ്ത്രീകളെപ്പറ്റി അശ്ലീലം പറഞ്ഞ് ആംഗ്യങ്ങൾ കാട്ടുന്നതെന്നു ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് റാബ്റി ദേവി. വനിതകളോടു മുഖ്യമന്ത്രി അനാദരവു കാട്ടുന്നുവെന്ന് ആരോപിച്ചു റാബ്റി ദേവിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം
Results 1-10 of 1269
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.