Activate your premium subscription today
Friday, Mar 28, 2025
ഭോപാൽ ∙ മധ്യപ്രദേശിലെ മൻസോറിൽ 2023 ൽ കൊല്ലപ്പെട്ടെന്നു കരുതിയ യുവതി തിരിച്ചുവന്നു. ഇവരുടെ കൊലയാളികളെന്നു കരുതുന്ന 4 പേർ ഇന്നും ജയിലിലാണ്. മൻസോറിലെ നാവാലി ഗ്രാമത്തിൽനിന്നുള്ള ലളിത ഭായിയാണ് (35) ബന്ധുക്കളെയും നാട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് മാർച്ച 11ന് തിരിച്ചുവന്നത്.
ഭോപാൽ / ഭുവനേശ്വർ ∙ അഴിമതിക്കു മുന്നിൽ ഉറങ്ങുന്ന സർക്കാരിനെ വിളിച്ചുണർത്താൻ കുംഭകർണൻ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വിളിച്ചുപറയാൻ വിസിലൂതൽ. പ്രതിപക്ഷമായ കോൺഗ്രസ് ആണ് മധ്യപ്രദേശിലും ഒഡീഷയിലും പുതുമയുള്ള പ്രതിഷേധം സംഘടിപ്പിച്ചത്.
ഭോപാൽ ∙ മധ്യപ്രദേശിലെ മോറേന സ്വദേശിയായ ആളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മൂന്നു പെൺമക്കളും ഒരു മകനുമുള്ള ഹരീന്ദ്ര മൗര്യ എന്ന ഇലക്ട്രിഷ്യനാണ് ആത്മഹത്യ ചെയ്തത്. ഹരീന്ദ്രയെ പെൺമക്കളും ഭാര്യയും ചേർന്നു വടികൊണ്ടു തല്ലുന്നതിന്റെയും പ്രതികരിക്കാനാകാതെ ദയനീയമായി അടിയേറ്റു കരയുന്നതിന്റെയും ദൃശ്യങ്ങളാണു പുറത്തുവന്ന വിഡിയോയിൽ ഉള്ളത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, ഹരീന്ദ്രയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് റിപ്പോർട്ട് കിട്ടുമ്പോൾ വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതികരണം.
ഭോപാൽ ∙ വിക്കി കൗശൽ നായകനായ ‘ഛാവ’ സിനിമയിലെ രംഗം യാഥാർഥ്യമാണെന്നു കരുതി മധ്യപ്രദേശിലെ അസീർഗഡ് കോട്ടയ്ക്കു സമീപം ജനങ്ങൾ നിധിതേടി കുഴിക്കാൻ തുടങ്ങി. 15–ാം നൂറ്റാണ്ടിൽ നിർമിച്ച കോട്ടയിൽ മുഗൾഭരണകാലത്ത് സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്ന സിനിമാക്കഥ വിശ്വസിച്ചാണ് 2 ദിവസമായി കുഴിക്കൽ.
അഹമ്മദാബാദ് ∙ 174.4 ഓവർ നീണ്ട ഒരിന്നിങ്സിലെ 71 ഓവറുകളും (426 പന്തുകൾ) ബോൾ ചെയ്യുക, പിന്നാലെ 2 മണിക്കൂർ പോലും തികച്ചു വിശ്രമിക്കും മുൻപേ അടുത്ത ഇന്നിങ്സിലെ വിക്കറ്റ് വീഴ്ച തടയാനുള്ള കാവൽ ദൗത്യവുമായി പതിവിലും നേരത്തേ ക്രീസിലെത്തി പിടിച്ചു നിൽക്കുക...കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ എത്തുമ്പോൾ ജലജ് സക്സേനയെന്ന മധ്യപ്രദേശുകാരൻ അതിനായി നടത്തിയ അധ്വാനവും നൽകിയ സംഭാവനയും തിളങ്ങി നിൽക്കുന്നു.
ധ്യപ്രദേശിന്റെ വ്യവസായ തലസ്ഥാനമായ ഇൻഡോറിന്റെ നഗരവീഥികളിലൂടെ യാത്ര ചെയ്യുമ്പോൾ ടാക്സി ഡ്രൈവർ ഗോകുൽ പാണ്ഡേയുടെ വക നിർദേശം: “ ഗാഡീ സേ കച്റാ റോഡ് പർ മത് ഡാലോ, രാസ്തേ പർ ഥൂകോ നഹിം...”
ഭോപാല്‍ ∙ പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തു ശത്രുസ്വത്തായി പ്രഖ്യാപിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ സെയ്ഫ് അലി ഖാന്റെ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി. ഇതോടെ മധ്യപ്രദേശിലെ ഭോപാലില്‍ പട്ടൗഡി കുടുംബത്തിന്റെ 15,000 കോടി രൂപയുടെ സ്വത്ത് സെയ്ഫ് അലിഖാന് നഷ്ടമായേക്കും. സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വയ്ക്കുന്ന മധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്താണ് സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള വഴിയൊരുങ്ങുന്നത്.
ഗ്വാളിയർ∙ മധ്യപ്രദേശിലെ ഗ്വാളിയറില്‍ വിവാഹത്തിന് നാലു ദിവസം മുൻപ് ഇരുപതുകാരിയെ പിതാവ് വെടിവച്ചു കൊന്നു. ഗ്വാളിയറിലെ ഗോലകാ മന്ദിർ മേഖലയിൽ ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. മറ്റൊരാളെ വിവാഹം ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കൊലപാതകം. തനു ഗുർജാറിനാണ് വെടിയേറ്റത്. പിതാവ് മഹേഷ് ഗുർജാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ∙ പുരസ്കാര നിറവിൽ നിൽക്കുമ്പോഴും തലശ്ശേരി ഇൻസ്പെക്ടർ ബിനു തോമസും സംഘവും പ്രതിയെ പിടിക്കാൻ മധ്യപ്രദേശിലേക്കുള്ള യാത്രയിലാണ്. പ്രതികളെ പിടിക്കാൻ ഏതറ്റം വരെ പോകുകയും ക്രമസമാധാന പാലനത്തിനു രാവുംപകലും ഇല്ലാതെ പരിശ്രമിക്കുകയും ചെയ്തതിന്റെ ഫലമാണ് സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം തലശ്ശേരി സ്റ്റേഷനെ തേടിയെത്തിയത്.
ഭോപാൽ ∙ നാലു മക്കളുള്ള ബ്രാഹ്മണ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാരിനു കീഴിലെ ബോർഡ്. പരശുരാമ കല്യാൺ ബോർഡിന്റെ പ്രസിഡന്റും സംസ്ഥാന മന്ത്രിയുമായ വിഷ്ണു രജോരിയയുടേതാണ് പ്രഖ്യാപനം. താൻ ബോർഡ് പ്രസിഡന്റായാലും അല്ലെങ്കിലും ഈ തുക നൽകുമെന്നും മന്ത്രി പറഞ്ഞു.
Results 1-10 of 700
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.