Activate your premium subscription today
Saturday, Apr 19, 2025
കേരളത്തിന്റെ പ്രധാനനഗരങ്ങളിലൊന്നാണ് കൊച്ചി...അറബിക്കടലിന്റെ റാണിയെന്നറിയപ്പെടുന്ന ഈ നഗരം കാലങ്ങളോളം ചരിത്രമുള്ളതാണ്. മികവുറ്റ തുറമുഖം, ഒട്ടേറെ വ്യവസായ, നിർമാണ സ്ഥാപനങ്ങൾ, സതേൺ നേവൽ കമാൻഡ് ആസ്ഥാനം തുടങ്ങി ഒട്ടേറെ സവിശേഷതകൾ കൊച്ചിയിലുണ്ട്. എന്നാൽ കേരളത്തിൽ മാത്രമല്ല കൊച്ചി നഗരമുള്ളതെന്ന് അറിയാമോ?
ലോകത്തെ ലക്ഷക്കണക്കിനു ഹൃദയങ്ങളെ കീഴടക്കിയ കലാരൂപം, അതാണിന്ന് മാംഗ. കഥാപുസ്തകങ്ങളിൽനിന്ന് അനിമെ ചലച്ചിത്രങ്ങളായി മാറിയതോടെ വമ്പൻ ഹിറ്റ്. എന്താണു മാംഗ? ചിത്രങ്ങളും വാക്കുകളും ചേർന്ന കഥാപുസ്തകങ്ങൾ. ജപ്പാനിൽ ഉദ്ഭവിച്ച ഈ സാഹിത്യശാഖയിൽ ചിത്രങ്ങൾക്കും വാക്കുകൾക്കും ഒരുപോലെയാണു പ്രാധാന്യം. വിചിത്രമായത് അല്ലെങ്കിൽ അപ്രതീക്ഷിതം എന്ന് അർഥമാക്കുന്ന ‘മാൻ’, ചിത്രങ്ങൾ എന്ന് അർഥമാക്കുന്ന ‘ഗാ’ എന്നീ വാക്കുകള്‍ ചേർന്നാണ് ‘മാംഗ’ എന്ന പദമുണ്ടായത്. കോമിക്സ്, ഗ്രാഫിക് നോവല്‍ വിഭാഗത്തിൽ പെടുന്ന കഥകളാണ് സാധാരണമെങ്കിലും വിഷയവൈവിധ്യം കൊണ്ടു ശ്രദ്ധേയം. ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ, ഫാന്റസി, റൊമാൻസ്, കോമഡി, ഡിറ്റക്ടീവ്, ചരിത്രം, സസ്പെൻസ്, ഇറോട്ടിക് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള കൃതികളാണു പ്രത്യേകത. ജപ്പാനിൽ എല്ലാ പ്രായത്തിലുള്ളവരും മാംഗ വായിക്കും. പലതും മറ്റു ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെടുന്നു. രൂപം കൊണ്ട് കുട്ടികള്‍ക്കുള്ള പുസ്തകമെന്നു തെറ്റിദ്ധരിക്കപ്പെടുന്നതു കൊണ്ടാകാം, പലപ്പോഴും മാംഗയെ പ്രണയവും കോമഡിയും നിറഞ്ഞ കോമിക്സുകളായാണു പലരും കരുതുന്നത്. എന്നാൽ അതാണോ യാഥാർഥ്യം?
ജപ്പാനിലെ പ്രമുഖ റെയിൽവേ ഓപ്പറേറ്ററായ വെസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി (JR West) 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് വെറും '6 മണിക്കൂറിനുള്ളിൽ' ഒരു റെയിൽവേ സ്റ്റേഷൻ നിർമിച്ച് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നു. ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റെയിൽവേ സ്റ്റേഷൻ എന്ന അവകാശവാദത്തോടെയാണ് ഈ നേട്ടം
ഇലകൾ കാണാതെ വിരിഞ്ഞു നിൽക്കുന്ന ചെറിപ്പൂക്കൾ. ആ പിങ്ക് നിറത്തിന്റെ മനോഹാരിത. സകുറ എന്നു പേരിട്ടു വിളിക്കുന്ന, ജപ്പാനിലെചെറി വസന്തത്തിന്റെ കാഴ്ചകളിൽ ലയിച്ചു നിൽക്കുകയാണ് ഇഷാനി കൃഷ്ണ. ജപ്പാനിലെ യാത്രയിൽ നിന്നും പങ്കുവച്ച ചിത്രങ്ങളിലാണ് പിങ്ക് പൂക്കൾക്കൊപ്പം അതിസുന്ദരിയായി നിൽക്കുന്ന ഇഷാനിയെ കാണാം.
ജപ്പാനിരിക്കുന്ന മേഖലയിലുള്ള നാൻകായി ഭൗമഘടനയിൽ വരുംകാലത്ത് ഒരു വമ്പൻ ഭൂചലനമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇതുകാരണം വമ്പൻ സൂനാമി പരമ്പര ഉടലെടുക്കാമെന്നും ജാപ്പനീസ് സർക്കാരിന്റെ മുന്നറിയിപ്പ്. 9 തീവ്രത വരെ വരാവുന്ന ഭൂചലനത്തിനുള്ള സാധ്യതയാണു ജപ്പാൻ മുന്നോട്ടുവച്ചത്
ജപ്പാന് ഇപ്പോൾ ചെറി പ്പൂക്കളുടെ നിറമാണ്. മാർച്ചിൽ തുടങ്ങി ഏപ്രിൽ അവസാനം വരെ നീളുന്ന ചെറി ബ്ലോസം (sakura) സീസൺ. പൂത്തുലഞ്ഞു കൊഴിഞ്ഞു വീഴുന്ന നിറങ്ങൾ വിരിച്ച പരവതാനികളാണ് എല്ലായിടത്തും കാഴ്ചകളിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. മഞ്ഞുപെയ്ത്ത് മാറുന്നതനുസരിച്ചാണ് ചെറിമരങ്ങൾ പൂവിട്ടു തുടങ്ങുന്നത്.
ജപ്പാനിലെ പടിഞ്ഞാറൻ ദ്വീപായ ക്യൂഷുവിലെ സകുരാജിമ എന്ന അഗ്നിപർവതം കഴിഞ്ഞദിവസം വിസ്ഫോടനം നടത്തി. ഈ വർഷം അഗ്നിപർവതം നടത്തിയ 44ാം പൊട്ടിത്തെറിയായിരുന്നു ഇത്. 8200 അടി ഉയരത്തിലേക്ക് അഗ്നിപർവതത്തിന്റെ പുകയും ചാരവും ഉയരുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം ശ്രദ്ധ നേടി.
പേൾഹാർബർ .. ഹവായിയൻ തീരത്തു സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ ഈ നാവിക കേന്ദ്രത്തിൽ ജപ്പാൻ നടത്തിയ ആക്രമണമാണ് രണ്ടാം ലോകയുദ്ധത്തിലേക്ക് അമേരിക്കയെ ഇറക്കിയത്. ആക്രമണത്തിനു മറുപടിയായി ജപ്പാനിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും പ്രശസ്തമായത് ഹിരോഷിമയും നാഗസാക്കിയുമാണ്. ജപ്പാനെ കേന്ദ്രീകരിച്ച് പല
2026 ഫിഫ ഫുട്ബോൾ ലോകകപ്പിന് മത്സരിച്ചു യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ. ഏഷ്യൻ യോഗ്യതാ ചാംപ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ ഇന്നലെ ബഹ്റൈനെ 2–0നു തോൽപിച്ചതോടെയാണ് ജപ്പാൻ യോഗ്യത ഉറപ്പിച്ചത്.
ടോക്കിയോ ∙ ആറു തവണ ഒളിംപിക് ചാംപ്യനായിട്ടുളള ജാപ്പനീസ് ജിംനാസ്റ്റിക്സ് ഇതിഹാസം അകിനോരി നകയാമ (82) അന്തരിച്ചു. മാർച്ച് 9ന് അന്തരിച്ച നകയാമയുടെ വിയോഗവാർത്ത ഇന്നലെയാണ് ജപ്പാൻ ജിംനാസ്റ്റിക്സ് അസോസിയേഷൻ പുറത്തുവിട്ടത്. അർബുദരോഗത്തിനു ചികിത്സയിലായിരുന്നു. 1968 മെക്സിക്കോ സിറ്റി ഒളിംപിക്സിൽ ഓൾറൗണ്ട് ടീം ഇനത്തിൽ സ്വർണം നേടിയ നകയാമ റിങ്സ്, പാരലൽ ബാർസ്, ഹൊറിസോന്റൽ ബാർസ് എന്നിവയിൽ വ്യക്തിഗത സ്വർണവും നേടി. ഫ്ലോർ എക്സർസൈസിൽ വെള്ളിയും ഓൾറൗണ്ട് വിഭാഗത്തിൽ വെങ്കലവും പേരിലുണ്ട്.
Results 1-10 of 473
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.