Activate your premium subscription today
Sunday, Apr 20, 2025
വാർത്താ പ്രാധാന്യമുള്ള ഒട്ടേറെ സംഭവങ്ങൾക്കാണ് പോയ വാരം സാക്ഷ്യം വഹിച്ചത്. അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കം കുറിച്ച പകരം തീരുവ യുദ്ധത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോക സാമ്പത്തിക വ്യവസ്ഥ. അതേസമയം ഇന്ത്യയിൽ പാർലമെന്റ് സമ്മേളനത്തിലെ സംഭവങ്ങളാണ് വാർത്തകളിൽ ഇടം നേടിയത്. കേരളം ഭരിക്കുന്ന എൽഡിഎഫിലെ പ്രധാന പാർട്ടിയായ സിപിഎമ്മിന്റെ പാര്‍ട്ടി കോൺഗ്രസും തമിഴ്നാട്ടിലെ മധുരയിൽ പുരോഗമിക്കുകയാണ്. ഇനിയും കെട്ടടങ്ങാത്ത ‘എമ്പുരാൻ’ വിവാദങ്ങൾ പുതിയ തലത്തിലേക്ക് കടന്നതിനും പോയവാരം സാക്ഷ്യം വഹിച്ചു. ഈ സംഭവങ്ങളെ കുറിച്ചുള്ള വിശകലനങ്ങള്‍ മനോരമ ഓൺലൈൻ പ്രീമിയത്തിലും ഇടം നേടി. ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിർദേശങ്ങൾ പാലിക്കാനുള്ള കേരളത്തിന്റെ തീരുമാനം സ്കൂൾ പ്രവേശനത്തിൽ വലിയ മാറ്റമുണ്ടാക്കും. ഒന്നാം ക്ലാസിൽ ചേരാനുള്ള 5 വയസ്സ് മാനദണ്ഡം ആറു വയസ്സിലേക്കു മാറ്റുമ്പോൾ അതുണ്ടാക്കുന്ന ഗുണങ്ങളും രക്ഷിതാക്കളുടെ ആശങ്കകളും പങ്കുവച്ച പ്രീമിയം ലേഖനം ഏറെ ശ്രദ്ധ നേടി. അതേസമയംതന്നെ, സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ച ഒരു ആശയത്തിനു പ്രീമിയത്തിൽ മികച്ച വായന ലഭിച്ചു. സ്കൂളിൽ കുട്ടികളിലെ സമ്മർദം ഒഴിവാക്കാൻ സൂംബ ഡാൻസ് ഗുണം ചെയ്യുമെന്നാണ് മുഖ്യമന്ത്രി ഒരു ചടങ്ങിൽ പ്രസംഗിക്കവേ അഭിപ്രായപ്പെട്ടത്. സൂംബ ഡാൻസ് എന്താണെന്നും അതിന്റെ ഗുണങ്ങളുമാണ് വിദഗ്ധരുടെ അഭിപ്രായ– നിര്‍ദേശങ്ങൾ സഹിതം പ്രീമിയം ചര്‍ച്ച ചെയ്തത്.
40 മണിക്കൂർ നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമം. തുർക്കിയിൽ കുടുങ്ങിയ 250 ലേറെ യാത്രക്കാർ മുംബൈ വിമാനത്താവളത്തിൽ തിരികെയെത്തി. വിമാനം രാത്രി 9 മണിയോടെ മുംബൈ വിമാനത്താവളത്തിൽ എത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
അങ്കാറ∙ ലണ്ടൻ– മുംബൈ വിർജിൻ അറ്റ്ലാന്റിക് വിമാനത്തിലെ ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഇരുന്നൂറ്റിയമ്പതിലധികം യാത്രക്കാർ 40 മണിക്കൂറിലധികമായി തുർക്കിയിലെ ദിയാർബക്കിർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. ഏപ്രിൽ 2നു ലണ്ടനിൽനിന്നു മുംബൈയിലേക്കു പുറപ്പെട്ട വിഎസ് 358 വിമാനം മെഡിക്കൽ എമർജൻസി മൂലം ദിയാർബക്കിർ വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടതിനെ തുടർന്നു റദ്ദാക്കുകയായിരുന്നെന്നു വിമാന കമ്പനി പ്രതിനിധി പറഞ്ഞു.
അങ്കാറ∙ ലണ്ടനിൽനിന്നു മുംബൈയിലേക്കു പുറപ്പെട്ട വിർജിൻ അറ്റ്ലാന്റിക് വിമാനം തുർക്കിയിലെ ദിയാർബക്കിർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയിട്ട് 16 മണിക്കൂർ പിന്നിട്ടു. ഇരുന്നൂറിലധികം ഇന്ത്യൻ യാത്രക്കാരാണ് ഇതേത്തുടർന്ന് തുർക്കിയിൽ കുടുങ്ങിക്കിടക്കുന്നത്.
ലണ്ടൻ ∙ മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്ന് വിമാനത്തിന് തുർക്കിയിലെ വിദൂര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. ലണ്ടനിൽ നിന്ന് മുംബൈയിലേക്കുള്ള വിർജിൻ അറ്റ്ലാന്റിക് വിമാനമാണ് അടിയന്തരമായി തുർക്കിയിലെ ദിയാർബക്കിർ വിമാനത്താവളത്തിൽ ഇറക്കിയത്. ഏകദേശം 16 മണിക്കൂറിലധികമാണ് യാത്രക്കാർ ഇവിടെ കുടുങ്ങിയത്.
വളരെ അപൂർവതയുള്ള ഒരു ജലാശയമാണ് തുർക്കിയിലെ സൽഡ തടാകം. ചൊവ്വയിലെ ജെസീറോ എന്ന ഗർത്തവുമായി വലിയ സാധ്യതയാണു സൽഡയ്ക്കുള്ളത്. ജെസീറോ ചൊവ്വയിലെ പ്രശസ്തമായ ഒരു ഗർത്തമാണ്. നാസയുടെ പെഴ്സിവീയറൻസ് എന്ന റോവർ ദൗത്യം ഇറങ്ങിയ മേഖലയാണ് ഇത്. പെഴ്സിവീയറൻസിനെ വിക്ഷേപിക്കുന്നതിന് മുൻപ് ഒരു കൂട്ടം ശാസ്ത്രജ്ഞർ ഈ
ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് തങ്ങളില്‍ നിക്ഷിപ്തമായിട്ടുള്ള പരമാധികാരം വിനിയോഗിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പുകള്‍. നിയമാനുസൃതമായ കാലയളവില്‍ നടക്കുന്ന ഈ പ്രക്രിയയെ നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും വളരെ ഗൗരവത്തോടെ കാണുന്നു. ജനങ്ങളുടെ ശക്തിയെ കുറിച്ച് കൃത്യമായ ധാരണയുള്ളതു കൊണ്ടാകാം ഒരുവിധം എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഭരണകര്‍ത്താക്കള്‍ ഭയാശങ്കകളോടെയാണ് തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാറുള്ളത്. തിരഞ്ഞെടുപ്പു ജയിക്കാനായി തങ്ങളുടെ നേട്ടങ്ങൾ പെരുപ്പിച്ചു കാണിക്കുകയും എതിരാളികളെ ഇകഴ്ത്തുകയും ബാലറ്റ് പെട്ടികൾ പിടിച്ചെടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികളുടെ പല തന്ത്രങ്ങൾക്കും ഇതിനകം ലോകം സാക്ഷിയായിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ഭയക്കുന്ന എതിരാളികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാനായി അവർക്കുനേരെ ആരോപണങ്ങള്‍ ഉന്നയിച്ചും അവര്‍ക്കെതിരെ നിയമ നടപടികളെടുത്ത് അവരെ മത്സരരംഗത്ത് നിന്നും പൂര്‍ണമായും മാറ്റി നിര്‍ത്തുക എന്നത് അധികമാരും ഉപയോഗിക്കാത്ത ഒരു ‘പൂഴിക്കടകന്‍’ ആയിരുന്നു. എന്നാൽ ഇങ്ങനെയൊരു നടപടിയെടുത്ത് പ്രതിയോഗിയെ അഴിക്കുള്ളിലാക്കിയ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ പോയ വാരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. തുര്‍ക്കിയിലെ പ്രധാന പട്ടണമായ ഇസ്തംബുൾ
വര്‍ഷം 1997 അന്ന് ഇസ്തംബുള്‍ മേയറായിരുന്നു ഇന്നത്തെ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാന്. പ്രതിപക്ഷമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അംഗമായിരുന്ന എർദൊഗാന് ആ വർഷം ഡിസംബര്‍ 6ന് സിര്‍ത് നഗരത്തില്‍ നടത്തിയ പ്രസംഗത്തിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഒരു കവിത ചൊല്ലി. ഓട്ടമന്‍ തുര്‍ക്കിഷ് കവിയും ബുദ്ധിജീവിയുമായ സിയ ഗോകല്‍പിന്റെ കവിതയിലെ ചില വരികള്‍ പക്ഷേ ഭരണകൂടത്തിനു രസിച്ചില്ല. അവർ എർദൊഗാനെ നോട്ടമിട്ടു. മദര്‍ലാന്‍ഡ് പാര്‍ട്ടി നേതൃത്വം നല്കുന്ന സഖ്യസര്‍ക്കാരായിരുന്നു തുര്‍ക്കിയുടെ തലപ്പത്ത്. മെസൂദ് യെല്‍മാസ് പ്രധാനമന്ത്രിയും. ഭരണകൂടം ബൗദ്ധിക സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നില്ലെന്നും മതവിദ്വേഷം കാണിക്കുന്നു എന്നുമായിരുന്നു എർദൊഗാന്റെ വിമര്‍ശനം. എന്നാല്‍ തുര്‍ക്കിയുടെ മതനിരപേക്ഷതയെ ലംഘിച്ച്, വിദ്വേഷം പടര്‍ത്തിയെന്ന കുറ്റം ചുമത്തി 1999ല്‍ എർദൊഗാന് കോടതി നാലുമാസം തടവു വിധിച്ചു. അൽപകാലം തടവറയിലായെങ്കിലും അതോടെ എർദൊഗാന്റെ തലവര മാറുകയായിരുന്നു. ജനപ്രീതി കുത്തനെ ഉയര്‍ന്നു. 2001ല്‍ വെല്‍ഫയര്‍ പാര്‍ട്ടി വിട്ട എർദൊഗാന് ജസ്റ്റിസ് ആന്‍ഡ് ഡവലപ്മെന്റ് പാര്‍ട്ടി (എകെപി) രൂപീകരിക്കുകയും 2002ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു. വിലക്ക് നീങ്ങിയതിനു പിന്നാലെ 2003ല്‍ എർദൊഗാന് പാര്‍ലമെന്റംഗവും പിന്നീട് പ്രധാനമന്ത്രിയുമായി.
തെക്കുപടിഞ്ഞാറൻ തുർക്കിയിലെ ചൂടുനീരുറവകൾക്ക് പേരുകേട്ട പമുക്കലെയിൽ, നരകത്തിലേക്കുള്ള കവാടമാണെന്ന് വിശ്വസിക്കപ്പെടുന്ന പ്ലൂട്ടോയുടെ ഗേറ്റ് എന്നറിയപ്പെടുന്ന ശിലാ കമാനം 2013 ൽ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഹിയറാപോലിസിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുഴിച്ചെടുത്ത ഈ സ്ഥലം ഭൂമിയിലെ ഏറ്റവും ദുരൂഹമായ
2025 ഫെബ്രുവരി രണ്ടാം വാരം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നു. പിന്നീട് നടക്കുന്ന വാർത്താ സമ്മേളനത്തിൽ ഉയരുന്ന ചോദ്യങ്ങളിലൊന്ന് ബംഗ്ലദേശിലെ ഭരണമാറ്റവുമായി ബന്ധപ്പെട്ടതായിരുന്നു. ബംഗ്ലദേശിൽ അരങ്ങേറിയ വിദ്യാർഥി പ്രക്ഷോഭത്തിന് അമേരിക്കൻ വ്യവസായി ജോർജ് സോറോസിന്റെ കീഴിലുള്ളത് അടക്കം, വിവിധ സംഘടനകളുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു എന്നു ലോകത്തിനു വ്യക്തമായിക്കഴിഞ്ഞ സമയം. ആ ഭരണകൂട അട്ടിമറിയിൽ അമേരിക്കയുടെ ഡീപ് സ്റ്റേറ്റ് താൽപര്യങ്ങൾ പ്രവർത്തിച്ചിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. ഡീപ് സ്റ്റേറ്റ് എന്ന ഭരണഘടനാതീത ‘ഭരണകൂടം’ നിലവിലുണ്ട് എന്ന് പൊതുവേ ഒരു രാജ്യവും ഭരണകർത്താക്കളും സമ്മതിക്കാറുള്ളതല്ല. എന്നാൽ തനതായ ട്രംപ് ശൈലിയിൽ അമേരിക്കൻ പ്രസിഡന്റ് നൽകിയ മറുപടി വളരെ ശ്രദ്ധേയമായിരുന്നു. ‘‘...ഞങ്ങളുടെ ഡീപ് സ്റ്റേറ്റിന് അവിടെ ഒരു റോളും ഇല്ലായിരുന്നു...’’ അന്നാദ്യമായിരുന്നില്ല അമേരിക്കൻ ഡീപ് സ്റ്റേറ്റിനെക്കുറിച്ചുള്ള ട്രംപിന്റെ ഇത്തരത്തിലുള്ള തുറന്നg സമ്മതിക്കൽ പരാമർശം. 2016 ക്യാംപെയ്ൻ കാലത്തും പിറ്റേ വർഷം അധികാരത്തിലെത്തിയപ്പോഴും രഹസ്യാന്വേഷണ ഏജൻസികളും ഉദ്യോഗസ്ഥ സംവിധാനവും
Results 1-10 of 190
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.