Activate your premium subscription today
അബുദാബി ∙ അടുത്തവർഷം യുഎഇയുടെ ജിഡിപി വളർച്ചാ നിരക്ക് 0.9% വർധിച്ച് 5.1 ശതമാനമായി ഉയരുമെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) പ്രവചിച്ചു.
വാഷിങ്ടൻ ∙ 2024 ലെ രാജ്യത്തിന്റെ ജിഡിപി വളർച്ച 7 ശതമാനത്തിലേക്കു കുറയുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). 2025ൽ വളർച്ച 6.5% ആകുമെന്നും വിലയിരുത്തലുണ്ട്. കോവിഡിനു ശേഷമുണ്ടായ വലിയ തോതിലുള്ള ഡിമാൻഡ് വർധനയാണ് 2023ൽ 8.2% വളർച്ച കൈവരിക്കാൻ കാരണമെന്നും ഐഎംഎഫ് പറയുന്നു.
ന്യൂഡൽഹി∙ ഇന്ത്യ ഈ സാമ്പത്തിക വർഷം 7 ശതമാനം വളരുമെന്ന പ്രവചനവുമായി ഇന്റർനാഷനൽ മോണിറ്ററി ഫണ്ട്. മുൻപ് 6.8 ശതമാനമെന്നായിരുന്നു പ്രവചനം. ഗ്രാമീണ മേഖലകളിലെ ഉപഭോഗം കൂടിയതാണു പ്രതീക്ഷിത നിരക്ക് ഉയർത്താൻ കാരണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പ്രതീക്ഷിത വളർച്ചാ നിരക്ക് കഴിഞ്ഞ മാസം വർധിപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പു വർഷമായിട്ടും ധനകാര്യ അച്ചടക്കം പാലിച്ചതിനു രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) ഇന്ത്യയെ അഭിനന്ദിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ചയുടെ പാതയിലാണെന്നും ഇതു ലോക സമ്പദ് വ്യവസ്ഥയ്ക്ക് ശുഭസൂചനയാണെന്നും ഐഎംഎഫ് ഏഷ്യ ആൻഡ് പസിഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർ കൃഷ്ണ ശ്രീനിവാസൻ പറഞ്ഞു.
ഇന്ത്യ ഈ വർഷം 6.8 ശതമാനം വളർച്ച കൈവരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി ( ഐഎംഎഫ്) . ആഭ്യന്തര ആവശ്യത്തിലെ വർധനയും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ എണ്ണത്തിലുണ്ടായ വർധനയും വളർച്ച വേഗത്തിലാക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. 6.5 ശതമാനം വളർച്ച നേടുമെന്നാണ് ജനുവരിയിൽ ഐഎംഎഫ് കണക്കാക്കിയിരുന്നത്.
ഇസ്ലാമാബാദ് ∙ പൊതുതിരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ, പാക്കിസ്ഥാനെ സഹായിക്കുന്നതു നിർത്തിവയ്ക്കാൻ രാജ്യാന്തര നാണ്യനിധിക്കു (ഐഎംഎഫ്) കത്തെഴുതുമെന്നു ജയിലിലുള്ള മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു. പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫിന്റെ (പിടിഐ) നേതാവ് ബാരിസ്റ്റർ അലി സഫർ റാവൽപിണ്ടി ജയിലിൽ സന്ദർശിച്ചപ്പോഴാണ് ഇമ്രാൻ ഈ സന്ദേശം കൈമാറിയത്.
നടപ്പുസാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച അനുമാനം രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ഉയർത്തി. 6.3 ശതമാനമായിരുന്ന അനുമാനം 6.7 ശതമാനമാക്കി. 7.3% വളർച്ച കൈവരിക്കും എന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) അനുമാനം.
അബുദാബി ∙ ലോകത്ത് വസ്തു വില വർധനയിൽ യുഎഇ മുന്നിൽ. 2023ലെ കണക്കനുസരിച്ച് യുഎഇയിലെ വസ്തു വില 10.4% ഉയർന്നതായി ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) വ്യക്തമാക്കുന്നു. ബാങ്ക് ഫോർ ഇന്റർനാഷനൽ സെറ്റിൽമെന്റ് ഡേറ്റ പ്രകാരം കോവിഡിനു മുൻപ് യുഎഇ (14.15%) ആറാം സ്ഥാനത്തായിരുന്നു. വിദേശികളുടെ വർധനയും ഉയർന്ന
ഡിജിറ്റൽ – അടിസ്ഥാനസൗകര്യ മേഖലയിൽ വൻശക്തിയായി വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ നിന്നാകും ഈ സാമ്പത്തിക വർഷം ആഗോള വളർച്ചയുടെ 16 ശതമാനവും എന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). കോവിഡിനു ശേഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശക്തമായി തന്നെ തിരിച്ചുകയറി എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചതിനൊപ്പം തൊഴിൽമേഖലയിലും വളർച്ചയുണ്ടായി.
ന്യൂഡൽഹി ∙ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) ഇന്ത്യ 4 ലക്ഷം കോടി ഡോളർ (4 ട്രില്യൻ ഡോളർ) കടന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം. എന്നാൽ, ഇക്കാര്യം ശരിയല്ലെന്നു ധനമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) ഡേറ്റ അടിസ്ഥാനമാക്കിയുള്ള ‘ജിഡിപി ട്രാക്കറി’ൽ 4 ലക്ഷം കോടി ഡോളർ മറികടന്നുവെന്നു ചില കേന്ദ്രമന്ത്രിമാരും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി അടക്കമുള്ളവരും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയായിരുന്നു.
Results 1-10 of 65