‘അധികാരം കിട്ടിയപ്പോൾ പറഞ്ഞത് മറന്നു’: ലങ്കൻ ജനതയെ ഐഎംഎഫ് കുരുക്കിലാക്കി പ്രസിഡന്റ്; ദിസനായകെയ്ക്ക് ദിശ തെറ്റുമ്പോൾ
Mail This Article
ഏതാണ്ട് മൂന്നു വർഷം മുൻപ്. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ രാജപക്‌സെ കുടുംബവാഴ്ചയ്‌ക്കെതിരെ ‘ജനത അരഗാലയ’ എന്ന ജനകീയ പ്രതിഷേധ മുന്നേറ്റം ശ്രീലങ്കയെ ഇളക്കിമറിച്ചുകൊണ്ടിരുന്ന കാലം. വെറും രണ്ടു കൊല്ലത്തിനിപ്പുറം രാജ്യത്തു പുതിയൊരു മാറ്റത്തിനു തുടക്കമാകുമെന്ന് അന്നാരെങ്കിലും പ്രവചിച്ചിരുന്നെങ്കിൽ അതൊരു കടന്നകയ്യായേനെ. ജനങ്ങളുടെ പ്രതിഷേധമാണ് 2022ൽ ഈ ദ്വീപുരാജ്യത്തെ കുഴപ്പത്തിലേക്കു തള്ളിവിട്ടതെങ്കിൽ, അതേ ജനങ്ങൾക്കു ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ശ്രീലങ്കയ്ക്ക് ഇപ്പോൾ സ്ഥിരതാബോധം നൽകുന്നതും. ആ വിശ്വാസംകൊണ്ടാണ് അവർ അനുര കുമാര ദിസനായകെയെ പ്രസിഡന്റായി തിരഞ്ഞെടുത്തതും 21 പാർട്ടികളടങ്ങിയ ജാതിക ജന ബലവെഗായ അഥവാ നാഷനൽ പീപ്പിൾസ് പവർ (എൻപിപി) മുന്നണിയെ ജയിപ്പിച്ചതും. നിലവിൽ, ജാഫ്‌നയിലെ തമിഴ് വംശജർ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും ദിസനായകെയുടെ രാഷ്ട്രീയ കർമപരിപാടികളെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ, രാജ്യത്തിന്റെ സാമ്പത്തിക