Activate your premium subscription today
ഇംഫാൽ∙ മണിപ്പുരിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻപിപി നേതാവ് കോൺറാഡ് സാങ്മ. എൻപിപി എൻഡിഎയെ വിട്ടതിന് പിന്നാലെയാണ് കോൺറാഡ് സാങ്മ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. ബിരേൻ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയാൽ സംസ്ഥാന സർക്കാരിനുള്ള പിന്തുണ പുനഃസ്ഥാപിക്കുമെന്നും കോൺറാഡ് സാങ്മ വ്യക്തമാക്കി.
ന്യൂഡൽഹി ∙ മേഘാലയ സ്വദേശിയായ കന്യാസ്ത്രീയെ അസമിൽ അപമാനിച്ച സംഭവത്തിൽ പ്രതിഷേധം. മേഘാലയ നിയമസഭയിലും വിഷയം ചർച്ചയായി. കർശന നടപടി വേണമെന്ന് പ്രതിപക്ഷ, ഭരണകക്ഷി അംഗങ്ങൾ ആവശ്യപ്പെട്ടു. സംഭവത്തിൽ മേഘാലയ മുഖ്യമന്ത്രിയോട് ആശങ്ക അറിയിച്ചുവെന്ന് ടൂറ രൂപത സഹായ മെത്രാൻ ജോസ് ചിറക്കൽ ‘മനോരമ’യോടു പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ സംഭവത്തിന്റെ ഗൗരവം അറിയിച്ചതായി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ അറിയിച്ചു. സംഭവത്തിൽ നടപടിയുണ്ടാകുമെന്നും ഉറപ്പുനൽകി.
ടുറ ∙ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ഓഫിസ് വളഞ്ഞ ജനക്കൂട്ടം നടത്തിയ കല്ലേറിൽ 5 സുരക്ഷാജീവനക്കാർക്കു പരുക്കേറ്റു. മുഖ്യമന്ത്രി സുരക്ഷിതനാണെങ്കിലും ജനക്കൂട്ടം വഴി അടച്ചതിനാൽ പുറത്തേക്കു പോകാനാവാത്ത അവസ്ഥയാണ്. ഗാരോഹിൽസ് ജില്ലയിലെ ടുറ പട്ടണം സംസ്ഥാനത്തിന്റെ ശൈത്യകാല തലസ്ഥാനമാക്കണമെന്നാവശ്യപ്പെട്ടു മേഖലയിലെ വിവിധ സംഘടനകൾ നിരാഹാരസമരം നടത്തിവരികയാണ്. ഇന്നലെ വൈകിട്ട് സമരം ചെയ്യുന്ന സംഘടനകളുടെ നേതാക്കളുമായി സാങ്മ ചർച്ച നടത്തുമ്പോഴാണു പുറത്തു നൂറുകണക്കിനാളുകൾ കൂടിയത്. പിന്നാലെ കല്ലേറുണ്ടായി. പരുക്കേറ്റു വീണുകിടക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ പരിചരിക്കുന്ന സാങ്മയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഷില്ലോങ്∙ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ഓഫിസിനു നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സാങ്മയ്ക്ക് പരുക്കില്ല. നൂറുകണക്കിനാളുകൾ സ്ഥലം വളഞ്ഞതിനാൽ അദ്ദേഹം ഇപ്പോഴും തുറയിലെ ഓഫിസിനുള്ളിലാണെന്നാണ് റിപ്പോർട്ട്.
ന്യൂഡൽഹി ∙ മേഘാലയയിലെ തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ‘രാജ്യത്തെ ഏറ്റവും വലിയ അഴിമതി സർക്കാർ’ എന്നാണ് മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ഭരണത്തെ വിശേഷിപ്പിച്ചത്. ഇന്നലെ ഷില്ലോങ് രാജ്ഭവനിൽ സാങ്മ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തപ്പോൾ
ഷില്ലോങ് ∙ മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മ തുടർച്ചയായി രണ്ടാം തവണയും നാഗാലാൻഡിൽ നെയ്ഫ്യൂ റിയോ അഞ്ചാം തവണയും മുഖ്യമന്ത്രിമാരായി അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർ രണ്ടിടത്തും ചടങ്ങിൽ പങ്കെടുത്തു.
ഷില്ലോങ്∙ മേഘാലയ മുഖ്യമന്ത്രിയായി എൻപിപി നേതാവ് കോൺറാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ 11 മന്ത്രിമാരും ചുമതലയേറ്റു. എൻപിപി നേതാക്കളായ പ്രസ്റ്റോൺ ടിൻസോങ്, സ്നിയാവ്ഭലാങ് ധറും എന്നിവർ ഉപമുഖ്യമന്ത്രിമാരായത്
ഷില്ലോങ് ∙ മേഘാലയയിൽ സർക്കാർ രൂപീകരണത്തിന് കോൺറാഡ് സാങ്മയെ ക്ഷണിച്ച് ഗവർണർ. ചൊവ്വാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്
ഷില്ലോങ്∙ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത മേഘാലയയിൽ സർക്കാർ രൂപീകരണത്തിന് നാടകീയ നീക്കങ്ങൾ. നിലവിലെ കാവൽ മുഖ്യമന്ത്രിയും 26 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ എൻപിപിയുടെ അധ്യക്ഷനുമായ കോൺറാഡ് സാങ്മ സർക്കാരുണ്ടാക്കാൻ ഭൂരിപക്ഷമുണ്ടെന്ന് അവകാശവാദവുമായി ഇന്നലെ
കൊൽക്കത്ത ∙ മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ഗവർണറെ കണ്ട് പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ബിജെപിക്ക് പുറമേ ചില പാർട്ടികൾ കൂടി സർക്കാരിനെ പിന്തുണയ്ക്കുമെന്ന് കോൺറാഡ് പറഞ്ഞു. സാങ്മ നയിക്കുന്ന എൻപിപി സർക്കാരിന്റെ ഭാഗമായിരുന്നു ബിജെപിയെങ്കിലും ഇരുകക്ഷികളും വേർപിരിഞ്ഞാണ് മത്സരിച്ചത്.
Results 1-10 of 15