Activate your premium subscription today
തിരുവനന്തപുരം∙ 4 വർഷം കൊണ്ട് തിരുവനന്തപുരം–കാസർകോട് പാതയിലെ പരമാവധി വേഗം 130 കിലോമീറ്റർ ആക്കാൻ ലക്ഷ്യമിട്ട റെയിൽവേ ഒന്നര വർഷം പിന്നിടുമ്പോൾ 110 ൽ പോലും എത്തിക്കാൻ കഴിയാതെ കിതയ്ക്കുന്നു. ഒന്നര വർഷം കൊണ്ടു വേഗം 110 കിലോമീറ്ററും 4 വർഷം കൊണ്ടു 130 കിലോമീറ്ററുമാക്കുമെന്നായിരുന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ 2023 ഏപ്രിലിലെ പ്രഖ്യാപനം.
തിരുവനന്തപുരം∙ ഷൊര്‍ണൂരില്‍ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയില്‍വേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ദമ്പതികളടക്കം നാല് പേര് ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ പ്രതിഷേധം അറിയിച്ച് സംസ്ഥാനം. സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ചൂണ്ടിക്കാണിച്ച് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
കോഴിക്കോട്∙ സാങ്കേതിക–പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനു സന്നദ്ധമാണെന്ന റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിഷേധവുമായി കെ-റെയിൽ വിരുദ്ധ സമര സമിതി. കാട്ടിൽപീടികയിൽ സമരസമിതി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കുക, മുഴുവൻ കേസുകളും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നിയിച്ചാണ് ഇന്നു രാവിലെ പ്രതിഷേധം സംഘടിപ്പിച്ചത്.
കോഴിക്കോട് ∙ ഐടി ഹബ്ബായി കോഴിക്കോടിനെ മാറ്റുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഇതിനായി റെയിൽവേ സ്റ്റേഷന് അടുത്തായി അനുയോജ്യ സ്ഥലം കണ്ടെത്താൻ നിർദേശം നൽകി. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ ഐടി ഹബ് സന്ദർശിച്ചു കോഴിക്കോട് ഐടി ഹബ്ബിനു രൂപരേഖ ഉണ്ടാക്കാനും നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. കോഴിക്കോട്
കോഴിക്കോട്/തൃശൂർ ∙ രൂപരേഖയിലെ സാങ്കേതിക–പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിച്ചാൽ കേരളത്തിന്റെ സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനും തുടർനടപടികൾക്കും കേന്ദ്രം സന്നദ്ധമാണെന്നു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്.
തൃശൂർ ∙ സാങ്കേതിക–പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷന്റെ (കെ–റെയിൽ) സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനും തുടർനടപടികൾക്കും കേന്ദ്രം സന്നദ്ധമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. എൻഡിഎ സർക്കാർ സഹകരണ ഫെഡറലിസത്തിൽ വിശ്വസിക്കുന്നു. റെയിൽവേ വികസനത്തിൽ കേന്ദ്രവും കേരളവും പരസ്പര സഹകരണത്തോടെ മുന്നോട്ടു പോകണമെന്നും തൃശൂർ റെയിൽവേ സ്റ്റേഷന് സന്ദർശനത്തിനു ശേഷം അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ 70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ‘ആയുഷ്മാൻ ഭാരത്’ ഇൻഷുറൻസ് പദ്ധതിപ്രകാരം പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യം ലഭ്യമാകും. കേന്ദ്ര മന്ത്രിസഭായോഗം പദ്ധതിക്ക് അംഗീകാരം നൽകി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.
തിരുവനന്തപുരം∙ അങ്കമാലി–എരുമേലി ശബരി റെയിൽ പാതയ്ക്കു വായ്പ പരിധി ഇളവു തേടി സംസ്ഥാന സർക്കാർ കേന്ദ്ര ധനവകുപ്പു സെക്രട്ടറിക്കു പുതിയ കത്തു നൽകും. ധനവകുപ്പിന് നൽകേണ്ടതിനു പകരം കത്ത് റെയിൽവേക്ക് അയച്ചതു സംബന്ധിച്ച് ഇന്നലെ ‘ മലയാള മനോരമ ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ന്യൂഡൽഹി∙ പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 % പെൻഷൻ ഉറപ്പുനൽകുമെന്നും 23 ലക്ഷം പേർക്കു പുതിയ പദ്ധതി ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പെൻഷന് പദ്ധതി 2025 ഏപ്രിൽ ഒന്നിന് നിലവിൽവരും. കേന്ദ്രസർക്കാർ
തിരുവനന്തപുരം∙ അങ്കമാലി– എരുമേലി ശബരിപാത നടപ്പാക്കാനാകാത്തതു കേരളത്തിന്റെ നിസ്സഹകരണം കൊണ്ടാണെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രസ്താവന വസ്തുതയ്ക്കു നിരക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടുകയാണ്. 1997–98 ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ചപ്പോൾ മുതൽ എല്ലാ സഹകരണവും സംസ്ഥാന സർക്കാർ നൽകി. അങ്കമാലി മുതൽ രാമപുരം വരെ 70 കിലോമീറ്ററിൽ സ്ഥലമേറ്റെടുപ്പും തുടങ്ങി.
Results 1-10 of 121