Activate your premium subscription today
Sunday, Apr 20, 2025
ബെംഗളൂരു ∙ കർണാടകയിലെ സർക്കാർ ജോലികളിൽ മുസ്ലിം വിഭാഗത്തിന് 4 ശതമാനം സംവരണം നൽകുന്ന ബില്‍ കർണാടക ഗവർണര്‍ തവർ ചന്ദ് ഗേലോട്ട് പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ അംഗീകാരത്തിനായി അയച്ചു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുര്‍മു ബുധനാഴ്ച സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിനിയുമായി ബ്രാറ്റിസ്ലാവയില് കൂടിക്കാഴ്ച നടത്തി. പ്രസിഡന്‍ഷ്യല്‍ പാലസില്‍ സ്ലൊവാക്യ പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിനിയുടെ സാന്നിധ്യത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പുവച്ചു.
നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ലിസ്ബണിൽ എത്തി.
ന്യൂഡൽഹി ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം ലഭിച്ചതോടെ വഖഫ് ഭേദഗതി ബിൽ നിയമമായി. നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കും. യുണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡവലപ്മെന്റ് (ഉമീദ്) ആക്ട് എന്നായിരിക്കും ഇനി വഖഫ് നിയമത്തിന്റെ പേര്.
മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കാനുള്ള സംസ്ഥാനത്തിന്റെ ദീർഘകാല പോരാട്ടത്തിന് തിരിച്ചടി. തമിഴ്നാട്ടിൽ മെഡിക്കൽ രംഗത്തേക്കുളള വിദ്യാർഥികളുടെ പ്രവേശനം പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലാക്കാൻ അനുവദിക്കണമെന്ന ബിൽ രാഷ്ട്രപതി ദ്രൗപതി മുർമു നിരസിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. 2021ലും 2022ലുമായി രണ്ടു തവണ സംസ്ഥാന നിയമസഭ പാസാക്കിയതിനു ശേഷം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലായിരുന്ന ബില്ലാണ് നിരസിക്കപ്പെട്ടത്.
ന്യൂഡൽഹി∙ ഇന്ത്യയും ചൈനയും കൂടുതൽ അടുത്തു പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ കത്ത്. ഇന്ത്യ–ചൈന നയതന്ത്ര ബന്ധത്തിന്റെ 75–ാം വാർഷികത്തിൽ രാഷ്ട്രപതിക്കയച്ച സന്ദേശത്തിലാണ് ഷിയുടെ വാക്കുകൾ. ‘വ്യാളിയും ആനയും ഒന്നിച്ചുള്ള ടാംഗോ നൃത്തം’ പോലെ ഇരുരാജ്യങ്ങളുടെയും ബന്ധം മാറണമെന്ന് സന്ദേശത്തിൽ ഷി ചിൻപിങ് പറയുന്നു.
ന്യൂഡൽഹി ∙ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ മടങ്ങിയെത്തിയതിന്റെ ആഹ്ലാദം പങ്കുവച്ച് ഇന്ത്യയും. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ തുടങ്ങിയവരുൾപ്പെടെ പ്രമുഖർ സന്തോഷം പങ്കുവച്ചു.സുനിതയുടെയും ബുച്ചിന്റെയും ബഹിരാകാശ വാസം നീണ്ടുപോയത് പര്യവേക്ഷണത്തിൽ പുതുനേട്ടങ്ങൾ കൊയ്യാനും മികവു തെളിയിക്കാനുമുള്ള നാസയുടെയും സ്പേസ് എക്സിന്റെയും യുഎസിന്റെയും സമർപ്പണത്തിനു തെളിവായെന്ന് ഐഎസ്ആർഒ പറഞ്ഞു.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരം ഇന്ത്യ സന്ദർശനത്തിന് ഒരുങ്ങി ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. മാർച്ച് 16 മുതൽ 20 വരെ ലക്സൺ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലക്സന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണ് ഇത്.
ന്യൂഡൽഹി ∙ ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ഇടപാടുകൾ അടുത്ത 5 വർഷത്തിനുള്ളിൽ 28 ബില്യൻ ഡോളറായി (ഏകദേശം 2.4 ലക്ഷം കോടി രൂപ) ഉയർത്തും. നിലവിൽ 14.8 ബില്യൻ ഡോളറിന്റെ ഇടപാടുകളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. സ്വതന്ത്ര വ്യാപാര കരാറിനുള്ള സാധ്യതകൾ ചർച്ച ചെയ്യാനും ഇന്ത്യ സന്ദർശിക്കുന്ന ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചയിൽ ധാരണയായി. ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള കരാർ ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കലിനുള്ള കരാർ പുതുക്കുകയും ചെയ്തു. ഇതോടെ നിക്ഷേപകർക്കു സ്രോതസ്സിൽ മാത്രം നികുതി അടച്ചാൽ മതി. നിക്ഷേപകന്റെ രാജ്യത്തു നികുതിയടയ്ക്കണമെന്ന അധിക ബാധ്യതയുണ്ടാകില്ല.
ഇംഫാൽ∙ കലാപബാധിത മണിപ്പുരിൽ ഇനി രാഷ്ട്രപതി ഭരണം. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേൻ സിങ് രാജിവച്ച് മൂന്നു ദിവസത്തിനു ശേഷമാണ് നടപടി. ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
Results 1-10 of 339
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.