Activate your premium subscription today
Saturday, Apr 19, 2025
ചെന്നൈ∙ തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നു പടിയിറങ്ങിയ കെ.അണ്ണാമലൈയെ യുവമോർച്ച ദേശീയ അധ്യക്ഷ പദവിയിലേക്കു പരിഗണിക്കുന്നതായി സൂചന. യുവജനങ്ങൾക്കിടയിലെ അണ്ണാമലൈയുടെ സ്വാധീനം കണക്കിലെടുത്താണ് ഈ സാധ്യതയെക്കുറിച്ച് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് യുവ വോട്ടർമാർക്കിടയിൽ അണ്ണാമലൈ സൃഷ്ടിച്ച ചലനങ്ങളും കേന്ദ്ര നേതൃത്വം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.
ചെന്നൈ ∙ ഡിഎംകെയെ അധികാരത്തിൽ നിന്നു പുറത്താക്കും വരെ ചെരിപ്പണിയില്ലെന്ന ശപഥം തമിഴ്നാട് മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ പിൻവലിച്ചു. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ നൈനാർ നാഗേന്ദ്രന്റെ അഭ്യർഥനയെ തുടർന്നാണിത്. നൈനാർ ചുമതലയേറ്റ ചടങ്ങു നടന്ന വേദിയിൽ പുതിയ ചെരിപ്പ് അണ്ണാമലൈ ധരിച്ചു.
തമിഴ്നാട്ടിൽ നിറഞ്ഞുനിന്ന അണ്ണാമലൈയെ മാറ്റാനും നൈനാർ നാഗേന്ദ്രനെ പകരം നിയമിക്കാനും ബിജെപി തീരുമാനിച്ചത് രാഷ്ട്രീയ പരമായ പല കാരണങ്ങൾ കൊണ്ടാണ്. ഏതെങ്കിലും ദ്രാവിഡ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ ഒറ്റയ്ക്ക് നിന്നാൽ തമിഴ്നാട്ടിൽ താമര വളരില്ലെന്ന് ബിജെപി തിരിച്ചറിഞ്ഞതാണ്. അണ്ണാഡിഎംകെയെ തിരികെ എത്തിച്ച് ബിജെപി അതിനു തുടക്കമിട്ടു കഴിഞ്ഞു. താൻ മാറുമെന്ന സൂചന അണ്ണാമലൈയ്ക്ക് കുറച്ചു നാൾ മുൻപു തന്നെ ലഭിച്ചു. തമിഴ്നാട് ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വ്യത്യസ്ത മുന്നണിയായി മത്സരിച്ച അണ്ണാഡിഎംകെയും ബിജെപിയും ഒരുമിക്കുന്നതോടെ തമിഴകത്ത് നിർണായക ശക്തിയായി മാറുമെന്നാണ് വിലയിരുത്തൽ. തെക്കൻ തമിഴ്നാട്ടിലെയും കൊങ്കുനാട്ടിലെയും ജാതിസമവാക്യങ്ങൾ പൊളിച്ചെഴുതുന്നതായിരിക്കും തമിഴ്നാട്ടിലെ പുതിയ എൻഡിഎ.
ചെന്നൈ ∙ തമിഴ്നാട്ടിൽ വീണ്ടും ബിജെപി – അണ്ണാഡിഎംകെ സഖ്യം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒന്നിച്ചു മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുടെ
ചെന്നൈ∙ തമിഴ്നാട് ബിജെപി ഘടകത്തിന്റെ പുതിയ അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ പത്രിക സമർപ്പിച്ചു. നൈനാർ നാഗേന്ദ്രൻ മാത്രമാണ് സംസ്ഥാന ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. നാളെത്തന്നെ അദ്ദേഹത്തെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിക്കും. നൈനാറിനെ നിലവിലെ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലെയും വാനതി ശ്രീനിവാസനും എച്ച് രാജയും പൊൻരാധാകൃഷ്ണനും പിന്തുണച്ചു.
ചെന്നൈ∙ തമിഴ്നാട് ബിജെപിയുടെ അധ്യക്ഷ പദവിയിലേക്കു മത്സരിക്കാനില്ലെന്നു നിലവിലെ അധ്യക്ഷൻ കെ.അണ്ണാമലൈ അറിയിച്ചതോടെ പുതിയ അധ്യക്ഷനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 2021ലാണ് ഐപിഎസ് പദവി ഉപേക്ഷിച്ചെത്തിയ അണ്ണാമലൈയെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനാക്കുന്നത്. ഇടയ്ക്കുവച്ച് സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയുമായി കൊമ്പുകോർത്തതാണ് ഇപ്പോൾ അധ്യക്ഷ പദവിയിൽനിന്നു പുറത്തേക്കുള്ള വഴി തുറന്നതെന്നാണു സൂചന.
ചെന്നൈ∙ തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്ന് കെ.അണ്ണാമലൈ. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും പാർട്ടി ഒറ്റക്കെട്ടായി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നും അണ്ണാമലൈ പറഞ്ഞു. കോയമ്പത്തൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈ ∙ സംസ്ഥാന ബിജെപിയെ നയിക്കാൻ പുതിയ അധ്യക്ഷനെ നിയമിക്കാൻ ദേശീയ നേതൃത്വം തീരുമാനിച്ചതായി സൂചന. കെ.അണ്ണാമലൈ തുടരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ വിവരം. സഖ്യം പുനഃസ്ഥാപിക്കുന്നതിന് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണു നീക്കം വേഗത്തിലായതെന്നാണു വിവരം.
ചെന്നൈ ∙ കെ.അണ്ണാമലൈ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞേക്കുമെന്ന് വിവരം. എഐഎഡിഎംകെയും ബിജെപിയും വീണ്ടും ഒന്നിക്കാനുള്ള ചർച്ചകൾ ഡൽഹിയിലും തമിഴ്നാട്ടിലുമായി പുരോഗമിക്കുന്നതിനിടെയാണ് അണ്ണാമലൈയെ മാറ്റാൻ കേന്ദ്ര നേതൃത്വം ആലോചിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചെന്നൈ ∙ ഒ.പനീർസെൽവത്തെ പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്ന് ആവർത്തിച്ച് ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി. പാർട്ടിയുടെ ആസ്ഥാനം ആക്രമിച്ചതും പാർട്ടിയെ ശത്രുക്കളുടെ മുന്നിൽ പണയം വച്ചതും പനീർസെൽവമാണെന്നും പുറത്താക്കിയ തീരുമാനത്തിൽ മാറ്റമില്ലെന്നും എടപ്പാടി വ്യക്തമാക്കി. അതേസമയം, എടപ്പാടി വഴിവിട്ട
Results 1-10 of 73
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.