ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചെന്നൈ ∙ ഒ.പനീർസെൽവത്തെ പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്ന് ആവർത്തിച്ച് ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി. പാർട്ടിയുടെ ആസ്ഥാനം ആക്രമിച്ചതും പാർട്ടിയെ ശത്രുക്കളുടെ മുന്നിൽ പണയം വച്ചതും പനീർസെൽവമാണെന്നും പുറത്താക്കിയ തീരുമാനത്തിൽ മാറ്റമില്ലെന്നും എടപ്പാടി വ്യക്തമാക്കി. അതേസമയം, എടപ്പാടി വഴിവിട്ട രീതിയിലാണു പാർട്ടി തലപ്പത്തെത്തിയതെന്നും കേസ് കോടതിയിലാണെന്നും ഒപിഎസ് പ്രതികരിച്ചു.

ഇതിനിടെ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ഡൽഹിയിലെത്തി കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് അണ്ണാഡിഎംകെയുമായുള്ള സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അണ്ണാമലൈയെ വിളിച്ചുവരുത്തിയത്. എടപ്പാടിയുമായി കഴി‍ഞ്ഞ ദിവസം അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. കറുത്ത മാസ്കണിഞ്ഞു വിമാനത്താവളത്തിലെത്തിയ അണ്ണാമലൈ സഖ്യം സംബന്ധിച്ച് തനിക്കൊന്നും പറയാനില്ലെന്ന് വ്യക്തമാക്കി. അണ്ണാമലൈ ഡൽഹിക്കു പോയതെന്തിനെന്ന് തനിക്കറിയില്ലെന്നായിരുന്നു എടപ്പാടിയുടെയും പ്രതികരണം.

English Summary:

Tamil Nadu Politics Heats Up: Edappadi Palaniswami's reiteration of O.Panneerselvam's expulsion from the AIADMK dominates Tamil Nadu politics. Meanwhile, BJP's efforts to revive the alliance with the AIADMK before the assembly elections are underway.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com