ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ബെംഗളൂരു ∙ കള്ളക്കടത്തു സ്വർണം വിറ്റഴിക്കാൻ പല തവണ നടി രന്യ റാവുവിനെ സഹായിച്ചതിനു സ്വർണ വ്യാപാരിയായ സാഹിൽ ജെയിനിനെ ബെള്ളാരിയിൽനിന്ന് റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. 12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വർണവുമായി രന്യ വിമാനത്താവളത്തിൽ അറസ്റ്റിലായ കേസിലെ മൂന്നാം പ്രതിയാണ് സാഹിൽ. ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്നു കോടതിയിൽ ഹാജരാക്കി റവന്യു ഇന്റലിജൻസ് കസ്റ്റഡിയിലേക്കു റിമാൻഡ് ചെയ്തു.

ബെള്ളാരിയിൽ വസ്ത്രവ്യാപാരം നടത്തുന്ന മഹേന്ദ്ര ജെയിനിന്റെ മകനായ സാഹിൽ നേരത്തേ, മറ്റൊരു സ്വർണക്കടത്തു കേസിൽ മുംബൈയിലും അറസ്റ്റിലായിട്ടുണ്ട്. മുംൈബയിലെ സ്വർണക്കടത്തു മാഫിയയുമായും പ്രതിക്ക് അടുത്ത ബന്ധമുണ്ട്. രന്യ ഉൾപ്പെടെയുള്ള വിവിധ കടത്തുകാരുമായി ബന്ധപ്പെട്ട്, കഴിഞ്ഞ 10 മാസത്തിനിടെ 180 കിലോഗ്രാം സ്വർണം വിറ്റഴിക്കാൻ സാഹിൽ സഹായിച്ചിട്ടുണ്ടെന്നാണു കണ്ടെത്തൽ.

അതിനിടെ, ഹവാല പണമിടപാടുകാരുമായി തനിക്കു ബന്ധമുണ്ടെന്നു രന്യ മൊഴി നൽകിയതായി റവന്യു ഇന്റലിജൻസ് പ്രത്യേക കോടതിയെ അറിയിച്ചതിനെ തുടർന്ന് അവരുടെ ജാമ്യാപേക്ഷ തള്ളി. കേസിലെ രണ്ടാം പ്രതിയും തെലുങ്ക് നടനുമായ തരുൺ രാജു കൊണ്ടരുവിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി നാളെ പരിഗണിക്കും. രന്യയും തരുണും നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണു വിചാരണത്തടവിലുള്ളത്.

English Summary:

Gold Trader Arrested: Gold trader Sahil Jain arrested for aiding actress Ranjani Rao in smuggling 180 kg of gold in 10 months. The Revenue Intelligence investigation reveals his extensive links to the gold smuggling mafia.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com