Activate your premium subscription today
തിരുവനന്തപുരം∙ എറണാകുളം മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച ഉന്നതതല യോഗം 28ലേക്കു മാറ്റി. 16-നാണ് യോഗം നിശ്ചയിച്ചിരുന്നത്. 28ന് 12 മണിക്ക് ഓണ്‍ലൈനായി യോഗം വിളിച്ചു ചേര്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ കെ.രാജന്, പി.രാജീവ്, മന്ത്രി വി അബ്ദുറഹ്മാന്, വഖഫ് ബോര്‍ഡ് ചെയര്മാന് എം.കെ.സക്കീര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ചായിരിക്കും ചര്‍ച്ച. ഈ വിഷയത്തിലെ കേസില്‍ കോടതിയിലെ സ്ഥിതി എന്താണെന്നും പരിശോധിക്കും.
മലപ്പുറം∙ സിൽവർലൈൻ പദ്ധതി ഭാവികേരളത്തിന്റെ ആവശ്യമാണെന്ന് മന്ത്രി വി.അബ്ദുറഹിമാന്. കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് റോഡ് മാർഗമല്ലാത്ത പൊതുഗതാഗത സംവിധാനങ്ങൾ വർധിക്കണം. കൂടുതൽ റെയിൽപാതകൾക്കു പുറമേ സിൽവർലൈൻ പോലുള്ള അതിവേഗ പാതകള്‍ വരണം. എന്നാലേ യാത്രാപ്രശ്നം പരിഹരിക്കാൻ കഴിയൂ.
തിരുവനന്തപുരം ∙ പി.വി. അൻവർ പരിധി വിട്ടെന്ന് മന്ത്രി വി. അബ്ദുറഹിമാന്. പേര് നോക്കി വർഗീയവാദിയാക്കുന്ന അനുഭവം തനിക്കറിയില്ല. മലപ്പുറത്തെ പൊലീസിനെ കുറിച്ച് അൻവർ ആവശ്യപ്പെട്ടതെല്ലാം ചെയ്തിട്ടുണ്ട്. ഉന്നതപദവിയിൽ ഇരിക്കുന്നയാളെ വെറുതെ പിടിച്ച് പുറത്താക്കാനാകില്ല.
കോട്ടയം∙ സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കി പി.വി.അൻവർ എൽഡിഎഫിനു പുറത്തേക്കു പോകുമ്പോൾ, മലബാറിലെ സിപിഎം സ്വതന്ത്ര എംഎൽഎമാരുടെ പ്രതികരണം എങ്ങനെയാകുമെന്നാണ് പാർട്ടി ഉറ്റുനോക്കുന്നത്. ഉടനടി അങ്ങനെയൊരു നീക്കം പ്രതീക്ഷിക്കുന്നില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പു വരെ സ്വതന്ത്രന്മാർക്കു മേലൊരു കണ്ണു വേണമെന്നു കരുതുന്നവർ പാർട്ടിയിലുണ്ട്. കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ്, മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെ.ടി. ജലീൽ, കുന്നമംഗലം എംഎൽഎ പി.ടി.എ റഹീം എന്നിവരെല്ലാം അൻവറിനെ പോലെ യുഡിഎഫിൽനിന്ന് ഇടതു ചേരിയിലേക്ക് എത്തിയവരാണ്. താനൂർ എംഎൽഎയായ മന്ത്രി അബ്ദുറഹിമാനും ഇതേ ഗണത്തിൽപ്പെട്ടയാളാണ്.
തിരുവനന്തപുരം ∙ ട്രെയിൻ യാത്രാദുരിതം രൂക്ഷമായ സാഹചര്യത്തില്‍ വേണാട് എക്സ്പ്രസിനു കൂടുതല്‍ കോച്ച് അനുവദിക്കണം എന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ റെയില്‍വെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് കത്തെഴുതി. കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ മെമു സര്‍വീസ് ആരംഭിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിൽ അർജന്റീനയുടെ ഫുട്ബോൾ അക്കാദമി സ്ഥാപിക്കുമെന്നു കായികമന്ത്രി വി. അബ്ദുറഹിമാൻ. മന്ത്രിയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ താപിയയും മഡ്രിഡിൽ നടത്തിയ ചർച്ചയിലാണു തീരുമാനം.
തിരുവനന്തപുരം ∙ ഒളിംപിക്സിൽ വെങ്കലം നേടിയ ഹോക്കി താരം പി.ആർ.ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മന്ത്രിമാരായ വി.ശിവൻകുട്ടിയും വി.അബ്ദുറഹിമാനും തമ്മിലുള്ള തർക്കംമൂലം മാറ്റി. പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായ ശ്രീജേഷിനു സ്വീകരണം നൽകാൻ വകുപ്പിനാണ് അർഹതയെന്നു ശിവൻകുട്ടിയും ഒളിംപിക്സ് മെഡൽ ജേതാവിനു സ്വീകരണം നൽകേണ്ടത് കായിക വകുപ്പാണെന്ന് അബ്ദുറഹിമാനും വാദിച്ചതോടെ ചടങ്ങ് മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
തിരുവനന്തപുരം ∙ ഒളിംപിക്സിൽ വെങ്കലം നേടിയ ഹോക്കി താരം പി.ആർ.ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മന്ത്രിമാരായ വി.ശിവൻകുട്ടിയും വി.അബ്ദുറഹിമാനും തമ്മിലുള്ള തർക്കംമൂലം മാറ്റി. പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായ ശ്രീജേഷിനു സ്വീകരണം നൽകാൻ വകുപ്പിനാണ് അർഹതയെന്നു ശിവൻകുട്ടിയും ഒളിംപിക്സ് മെഡൽ ജേതാവിനു സ്വീകരണം നൽകേണ്ടത്
തിരുവനന്തപുരം ∙ വര്‍ഷങ്ങള്‍ക്കു മുന്‍പ് അനുമതി നല്കി ഇത്രയേറെ പണം മുടക്കി ഭൂമി ഏറ്റെടുക്കലും നിര്‍മാണവും ആരംഭിച്ച ശബരി പാത ഉപേക്ഷിച്ച് ഇപ്പോള്‍ പുതിയ പാതയെക്കുറിച്ച് പറയുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ സമീപനത്തോടെയുള്ള നീക്കമാണെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദു
അങ്കമാലി–എരുമേലി ശബരി പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി മന്ത്രി വി.അബ്ദുറഹിമാൻ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനു കത്തയച്ചു. ‘‘ചെങ്ങന്നൂർ – പമ്പ റെയിൽപ്പാത വനമേഖലയിലൂടെ 19 കിലോമീറ്റർ സഞ്ചരിക്കാതെ പമ്പയിലെത്തില്ല. വനം മന്ത്രാലയത്തിന്റെ അനുമതി ഇതിന് ആവശ്യമാണ്.
Results 1-10 of 135